Saturday 4 February 2012

മുഗ്ദം

മഞ്ഞുതുള്ളിപോല്‍ നറും മഞ്ഞുവീണലിയുന്ന കുഞ്ഞുപൂവുപോല്‍
പൂവിന്‍ പുഞ്ചിതള്‍ തരിപോലെ
മഞ്ഞുതുള്ളിപോല്‍ നറും മഞ്ഞുവീണലിയുന്ന കുഞ്ഞുപൂവുപോല്‍
പൂവിന്‍ പുഞ്ചിതള്‍ തരിപോലെ
ദൂരെ ദൂരെ നിന്നെത്തും സൌമ്യമാം സുഗന്ധത്തില്‍
ഗൂഢമായ് മയങ്ങുന്നൊരോര്‍മ്മപോല്‍ വിഷാദം പോല്‍
ദൂരെ ദൂരെ നിന്നെത്തും സൌമ്യമാം സുഗന്ധത്തില്‍
ഗൂഢമായ് മയങ്ങുന്നൊരോര്‍മ്മപോല്‍ വിഷാദം പോല്‍
വേദിക നിലയ്ക്കവെ നേരിയ വീണനാദം
കേണു കേണലിഞ്ഞൂറും വായുവിന്‍ സ്പര്‍ശം പോലെ
നീരവ വിശാലമാം കായലിന്‍ തോണിയ്ക്കുള്ളില്‍
പാതിരാമയക്കത്തില്‍ ഞെട്ടിയ പാന്ഥന്‍ കാണ്‍കെ
നീരവ വിശാലമാം കായലിന്‍ തോണിയ്ക്കുള്ളില്‍
പാതിരാമയക്കത്തില്‍ ഞെട്ടിയ പാന്ഥന്‍ കാണ്‍കെ
ശ്യാമള പ്രപഞ്ചത്തിന്‍ സീമയില്‍ ഘനശ്യാമ
രേഖയാം തീരത്തെങ്ങോ മിന്നിടും ദീപം പോലെ
ശ്യാമള പ്രപഞ്ചത്തിന്‍ സീമയില്‍ ഘനശ്യാമ
രേഖയാം തീരത്തെങ്ങോ മിന്നിടും ദീപം പോലെ
ഓതുവാനാവില്ലല്ലോ ഭാഷതന്‍ മുനയെങ്ങാ-
ണേശിയാല്‍ കിഞ്ചിപോകും സ്നിഗ്ദതേ നിന്നെപ്പറ്റി
ഓതുവാനാവില്ലല്ലോ ഭാഷതന്‍ മുനയെങ്ങാ-
ണേശിയാല്‍ കിഞ്ചിപോകും സ്നിഗ്ദതേ നിന്നെപ്പറ്റി
ഭദ്രമെന്ന വാത്സല്യത്തിന്‍ പൂഞ്ചിറകൊരുങ്ങുന്നു
നിത്യവും പാറുന്നു ഞാന്‍ മുഗ്ദതെ നിന്നെ ചുറ്റി
ഭദ്രമെന്ന വാത്സല്യത്തിന്‍ പൂഞ്ചിറകൊരുങ്ങുന്നു
നിത്യവും പാറുന്നു ഞാന്‍ മുഗ്ദതെ നിന്നെ ചുറ്റി

കവിത: മുഗ്ദം
രചന: ജി.കുമാര പിള്ള
ആലാപനം: വേണുഗോപാല്‍

6 comments:

  1. കേൾക്കായിരുന്നു....ഇഷ്ടായി..
    ശുഭരാത്രി ട്ടൊ..!

    ReplyDelete
    Replies
    1. സന്തോഷം വര്‍ഷിണി.. കാവ്യഗീതികള്‍ രണ്ടാംഭാഗത്തിലെ ഒരു കവിതയാണിത്..

      Delete
  2. രചനയും,ആലാപനവും നന്നായി.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  3. ആദ്യായാ ഇത് കേള്‍ക്കുന്നതും, വായിക്കുന്നതും.
    നന്ദി.

    ReplyDelete
  4. ഗോപികാദണ്ഡനം പോസ്റ്റ്‌ ചെയ്തില്ലല്ലോ അല്ലെ? പ്രതീക്ഷിക്കുന്നു.

    ReplyDelete
    Replies
    1. കാവ്യഗീതികള്‍ രണ്ടാം ഭാഗത്തിലുള്ളത് തന്നെയാണ് ഈ കവിത.. ഗോപീക ദണ്ഡനം ഇന്ന് തന്നെ പോസ്റ്റ് ചെയ്യാം.. നന്ദി!

      Delete