Tuesday 28 February 2012

ഒരു പ്രണയഗീതം

ഒരു മൌനരാവിന്റെ ഓര്‍മ്മകുറിപ്പിലാണാറിയുന്നതാദ്യമായ് നിന്നെ
നീറുന്നൊരഴലാഴി നീറയുന്ന നിഴലായ് അറിയുന്നതാദ്യമായ് നിന്നെ
ഒരു മൌനരാവിന്റെ ഓര്‍മ്മകുറിപ്പിലാണാറിയുന്നതാദ്യമായ് നിന്നെ
നീറുന്നൊരഴലാഴി നീറയുന്ന നിഴലായ് അറിയുന്നതാദ്യമായ് നിന്നെ
ഹൃദയം മനുഷ്യന്റെ വ്യഥവീണടിഞ്ഞാളും ചിതപോലെ ഒരുവേളയെങ്കില്‍
മറുവേള നിറയുന്ന നിറമാര്‍ന്ന സ്വപ്നത്തിലുയരുന്ന ചിറകായി മാറും
ഹൃദയം മനുഷ്യന്റെ വ്യഥവീണടിഞ്ഞാളും ചിതപോലെ ഒരുവേളയെങ്കില്‍
മറുവേള നിറയുന്ന നിറമാര്‍ന്ന സ്വപ്നത്തിലുയരുന്ന ചിറകായി മാറും
ചിതയിലും ചിറകിലുമെപ്പോഴുമെപ്പോഴുമറിയുന്നതാദ്യമായ് നിന്നെ
ഞാന്‍ അറിയുന്നതാദ്യമായ് നിന്നെ
ചിതയിലും ചിറകിലുമെപ്പോഴുമെപ്പോഴുമറിയുന്നതാദ്യമായ് നിന്നെ
ഞാന്‍ അറിയുന്നതാദ്യമായ് നിന്നെ
തളിരിട്ട മോഹങ്ങളടരുന്ന രാവിന്റെ ഇരുളാര്‍ന്ന വീഥികളിലെല്ലാം
കനിവറ്റ കാലത്തിലുടയുന്ന മൌനത്തില്‍ അറിയാത്ത തീരത്തിലെല്ലാം
തളിരിട്ട മോഹങ്ങളടരുന്ന രാവിന്റെ ഇരുളാര്‍ന്ന വീഥികളിലെല്ലാം
കനിവറ്റ കാലത്തിലുടയുന്ന മൌനത്തില്‍ അറിയാത്ത തീരത്തിലെല്ലാം
നിറയുന്നു നീ പടരുന്നു നീ..
നിറയുന്നു നീ പടരുന്നു നീ..
നിന്നെ അറിയുന്നു ഞാനെന്നുമാദ്യം
നിന്നെ അറിയുന്നു ഞാനെന്നുമാദ്യം
നിന്നെ അറിയുന്നു ഞാനെന്നുമാദ്യം

വീഡിയോ വേര്‍ഷന്‍-

കവിത: ഒരു പ്രണയഗീതം
രചന: പത്മനാഭന്‍ കാവുമ്പായി
ആലാപനം: ബാബു മണ്ടൂര്‍

9 comments:

  1. ബാബു മാഷ് ആലപിച്ച ഒരു പ്രണയ കാവ്യം; വരികളുടെ ലാളിത്യവും ആലാപനം സൌകുമാര്യവും ഈ പ്രണയഗീതത്തെ കൂടുതല്‍ സുന്ദരമാക്കുന്നു. ഇതിന്റെ രചന നിര്‍വഹിച്ചിരിയ്ക്കുന്നത് പത്ഭനാഭന്‍ മാഷാണ്. പ്രണയം മനസ്സില്‍ കാത്തു സൂക്ഷിയ്ക്കുന്നവര്‍ക്കായ് ഈ കൊച്ചു സുന്ദരകാവ്യം പുലര്‍ക്കാലത്തിലൂടെ സമര്‍പ്പിയ്ക്കുന്നു. വാക്കുകളില്‍ മാത്രം അണപൊട്ടിയൊഴുകുന്ന ഒരു വികാരമാകാതിരിയ്ക്കട്ടെ പ്രണയം. ഏവര്‍ക്കും പ്രണയാര്‍ദ്രമായ ഒരു സുന്ദരദിനം ആശംസിയ്ക്കുന്നു..

    ReplyDelete
  2. നിറയുന്നു നീ പടരുന്നു നീ..
    നിന്നെ അറിയുന്നു ഞാനെന്നുമാദ്യം.....

    മനസ്സില്‍ എവിടെയോ നഷ്ടപെട്ട പ്രണയം

    വീണ്ടും തിരിച്ചു കിട്ടിയിരുന്നെങ്കില്‍ .....

    നല്ല കവിത .......

    ReplyDelete
  3. അറിയുന്നതാദ്യമായ് നിന്നെ...!

    ReplyDelete
  4. രചനയും,ആലാപനവും,വീഡിയോ ദൃശ്യങ്ങളും
    മനസ്സില്‍ തങ്ങിനില്‍ക്കുന്ന തരത്തിലുള്ളതാണ്.
    ആശംസകള്‍

    ReplyDelete
  5. ലളിതം, മനോഹരം

    ReplyDelete
  6. മനോഹരം ...നന്ദി ഈ അനുഭവത്തിന് ..............

    ReplyDelete
  7. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. പൊന്‍പുലരി!

    ReplyDelete
  8. You'd chosen very nostalgic photo for this Poem. Good feel..

    Rajesh Bhaskar

    ReplyDelete
  9. പ്രണയത്തിന്റെ നോവ്

    ReplyDelete