Saturday 3 March 2012

വൃശ്ചികം


മരകൊമ്പിലാനന്ദ നൃത്തം ചവിട്ടി
തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി
നിലാവിന്റെ കൈകോര്‍ത്തു താഴേയ്ക്കിറങ്ങി
നിഴല്‍തോറും ഉന്മത്ത ഭാവം പകര്‍ത്തി
മരകൊമ്പിലാനന്ദ നൃത്തം ചവിട്ടി
തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി

ഉറങ്ങും ജനലായ്ക്കടുത്തൊന്നു നിന്നും
പടിക്കെട്ടിലല്‍പ്പം തളര്‍ന്നും ഇരുന്നും
ഉറങ്ങും ജനലായ്ക്കടുത്തൊന്നു നിന്നും
പടിക്കെട്ടിലല്‍പ്പം തളര്‍ന്നും ഇരുന്നും
നിലയ്ക്കാത്ത കാലൊച്ച കേള്‍ക്കാതെയാക്കി
നിരത്തും സരിത്തും നടപ്പാതയാക്കി
മരകൊമ്പിലാനന്ദ നൃത്തം ചവിട്ടി
തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി
നിലാവിന്റെ കൈകോര്‍ത്തു താഴേയ്ക്കിറങ്ങി
നിഴല്‍തോറും ഉന്മത്ത ഭാവം പകര്‍ത്തി
ഭാവം പകര്‍ത്തി..

പുലര്‍ക്കാല മഞ്ഞിന്‍ പ്രിയം വീണയാമം
വിദൂരം വിറയ്ക്കുന്ന വിണ്മേഘ തീരം
പുലര്‍ക്കാല മഞ്ഞിന്‍ പ്രിയം വീണയാമം
വിദൂരം വിറയ്ക്കുന്ന വിണ്മേഘ തീരം
നിരാനന്ദ നിശബ്ദ താരാ കുടീരം
കരിങ്കായലോരം പെരും ചക്രവാളം
പെരും ചക്രവാളം

വിരല്‍ തൊട്ടളന്നും നുകര്‍ന്നും സലീലം
തരംഗം സ്വര്‍ഗ്ഗീയം പകര്‍ന്നൊന്നു നിന്നും
വിരല്‍ തൊട്ടളന്നും നുകര്‍ന്നും സലീലം
തരംഗം സ്വര്‍ഗ്ഗീയം പകര്‍ന്നൊന്നു നിന്നും
അടുത്താകിലൊന്നിറുത്തൊന്നെടുക്കാന്‍
ലഭിയ്ക്കാതെന്തു തിരഞ്ഞുള്ളുടഞ്ഞും
മരകൊമ്പിലാനന്ദ നൃത്തം ചവിട്ടി
തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി

തിരിച്ചെത്തിയെന്നില്ലിയിച്ഛെ നിലയ്ക്കും
നിരാകാര സഞ്ചാരി ഈ മൂക രൂപം
തിരിച്ചെത്തിയെന്നില്ലിയിച്ഛെ നിലയ്ക്കും
നിരാകാര സഞ്ചാരി ഈ മൂക രൂപം
മനസ്സായിരുന്നു മരുത്വായിരുന്നു
മറക്കാത്ത സന്ദേശമൊന്നായിരുന്നോ
ഒന്നായിരുന്നോ..




കവിത: വൃശ്ചികം
രചന: വിജയലക്ഷ്മി
ആലാപനം: വേണുഗോപാല്‍

8 comments:

  1. ഏവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
  2. പുലര്‍ക്കാല മഞ്ഞിന്‍ പ്രിയം വീണയാമം
    വിദൂരം വിറയ്ക്കുന്ന വിണ്മേഘ തീരം...
    Nice...

    ReplyDelete
  3. നിരാകാര സഞ്ചാരി ഈ മൂക രൂപം
    മനസ്സായിരുന്നു മരുത്വായിരുന്നു
    മറക്കാത്ത സന്ദേശമൊന്നായിരുന്നോ
    ഒന്നായിരുന്നോ..wOw nice.....awesome

    ReplyDelete
  4. രചനയും,ആലാപനവും നന്നായിരിക്കുന്നു.
    ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  5. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം!

    ReplyDelete
  6. വൃശ്ചികം ലയിച്ച് അങ്ങനേ കുളിച്ചു ഞാൻ...നന്ദി..!

    ശുഭരാത്രി...!

    ReplyDelete
    Replies
    1. വിജയലക്ഷ്മിയുടെ ഒരു അത്യുഗ്രന്‍ കവിത ഉടന്‍ തന്നെ പോസ്റ്റ് ചെയ്യുന്നുണ്ട് വര്‍ഷിണി. മഴയും, വൃശ്ചികവുമൊക്കെ കേള്‍ക്കുന്നതിനു മുന്നെ തന്നെ കേട്ട ഒരു കവിത. ആരാണ് എഴുതിയതെന്നു പോലും അറിയാതെ ഒത്തിരി ഇഷ്ടപ്പെട്ട ഒരു കവിതയുണ്ട്, പിന്നീടൊരുന്നാളാണറിഞ്ഞത് അത് വിജയലക്ഷ്മിയുടേതാണെന്ന്..

      Delete
  7. സൗപർണ്ണിക17 June 2020 at 19:14

    പുലര്‍ക്കാല മഞ്ഞിന്‍ പ്രിയം വീണയാമം
    വിദൂരം വിറയ്ക്കുന്ന വിണ്മേഘ തീരം
    നിരാനന്ദ നിശബ്ദ താരാ കുടീരം
    കരിങ്കായലോരം പെരും ചക്രവാളം

    ReplyDelete