Wednesday 7 March 2012

മേഘരൂപന്‍

സഹ്യനേക്കാള്‍ തലപൊക്കം
നിളയേക്കാളും ആര്‍ദ്രത
ഇണങ്ങി നിന്നില്‍ സല്പുത്രന്മാരില്‍
പൈതതൃകങ്ങനെ..
സഹ്യനേക്കാള്‍ തലപൊക്കം
നിളയേക്കാളും ആര്‍ദ്രത
ഇണങ്ങി നിന്നില്‍ സല്പുത്രന്മാരില്‍
പൈതൃകമങ്ങനെ..

നിനക്കെഴുതുവാന്‍ പൂഴിവിരിപ്പൂ ഭാരതപ്പുഴ
നിനക്കു കാണുവാന്‍ മാനം നീര്‍ത്തുന്നു വര്‍ണ്ണപുസ്തകം
നിനക്കെഴുതുവാന്‍ പൂഴിവിരിപ്പൂ ഭാരതപ്പുഴ
നിനക്കു കാണുവാന്‍ മാനം നീര്‍ത്തുന്നു വര്‍ണ്ണപുസ്തകം

നിനക്കു മഞ്ഞുകുപ്പായം തുന്നുന്നു തിരുവാതിര
പടിക്കല്‍ വന്നു പൂകുന്നു പട്ടണി പൊന്നുഷസ്സുകള്‍
പടിക്കല്‍ വന്നു പൂകുന്നു പട്ടണി പൊന്നുഷസ്സുകള്‍

ഇടുങ്ങിയ നിരപ്പായ തേഞ്ഞ പാതകള്‍ വിട്ടു നീ
ഇടുങ്ങിയ നിരപ്പായ തേഞ്ഞ പാതകള്‍ വിട്ടു നീ
ഉന്നതങ്ങളില്‍ മേഘങ്ങളൊത്ത് മേയുന്ന വേളയില്‍
പൊന്‍ കോലം കേറ്റുവാന്‍ കുമ്പിട്ടീലല്ലോ നിന്‍ മസ്തകം
ഇരുമ്പു കൂച്ചാല്‍ ബന്ധിയ്ക്കപ്പെട്ടീല്ലല്ലോ പാദങ്ങളും
ഇരുമ്പു കൂച്ചാല്‍ ബന്ധിയ്ക്കപ്പെട്ടീല്ലല്ലോ പാദങ്ങളും

ഉന്നം തെറ്റാത്ത തോക്കിനുമായീല്ല നിന്നെ വീഴ്ത്തുവാന്‍
കേമന്മാരോമനിച്ചാലും ചെവി വട്ടം പിടിച്ചു നീ
ഉന്നം തെറ്റാത്ത തോക്കിനുമായീല്ല നിന്നെ വീഴ്ത്തുവാന്‍
കേമന്മാരോമനിച്ചാലും ചെവി വട്ടം പിടിച്ചു നീ

നീ‍യിന്നാ മേഘരൂപന്റെ ഗോത്രത്തില്‍ ബാക്കിയാവന്‍
ഏതോ വളകിലുക്കം കേട്ടലയുന്ന ഭ്രഷ്ട കാമുകന്‍
നീ‍യിന്നാ മേഘരൂപന്റെ ഗോത്രത്തില്‍ ബാക്കിയാവന്‍
ഏതോ വളകിലുക്കം കേട്ടലയുന്ന ഭ്രഷ്ട കാമുകന്‍

അണു ദൂളി പ്രസാരത്തിന്‍ അവിശുദ്ധ ദിനങ്ങളില്‍
മുങ്ങിക്കിടന്നു നീ പൂര്‍വ്വ പുണ്യത്തിന്റെ കയങ്ങളില്‍
അണു ദൂളി പ്രസാരത്തിന്‍ അവിശുദ്ധ ദിനങ്ങളില്‍
മുങ്ങിക്കിടന്നു നീ പൂര്‍വ്വ പുണ്യത്തിന്റെ കയങ്ങളില്‍

നീ കൃഷ്ണ ശിലതന്‍ താളം
വിണ്ണിലോലുന്ന നീലിമ
ആഴിതന്‍ നിത്യമാം തേങ്ങല്‍
പൊര്‍ണ്ണമിയ്ക്കുള്ള പൂര്‍ണ്ണത
നീ കൃഷ്ണ ശിലതന്‍ താളം
വിണ്ണിലോലുന്ന നീലിമ
ആഴിതന്‍ നിത്യമാം തേങ്ങല്‍
പൊര്‍ണ്ണമിയ്ക്കുള്ള പൂര്‍ണ്ണത

അന്ധര്‍നിന്‍ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടങ്ങിടാം
എനിയ്ക്കു കൊതി
നിന്‍ വാലിന്‍ രോമം കൊണ്ടൊരു മോതിരം
അന്ധര്‍നിന്‍ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടങ്ങിടാം
എനിയ്ക്കു കൊതി
നിന്‍ വാലിന്‍ രോമം കൊണ്ടൊരു മോതിരം
എനിയ്ക്കു കൊതി
നിന്‍ വാലിന്‍ രോമം കൊണ്ടൊരു മോതിരം

വീഡിയോ വേര്‍ഷന്‍:-

കവിത: മേഘരൂപന്‍
രചന: ആറ്റൂര്‍ രവിവര്‍മ്മ
ആലാപനം: ബാബു മണ്ടൂര്‍

8 comments:

  1. "അന്ധര്‍ നിന്‍ തുമ്പിയോ കൊമ്പോ
    പള്ളയോ തൊട്ടിടഞ്ഞിടാം
    എനിയ്ക്കു കൊതി
    നിന്‍ വാലിന്‍ കൊണ്ടൊരു മോതിരം"
    മനോഹരമായ വരികള്‍
    ആലാപനവും നന്നായി.
    കൊച്ചുമുതലാളിക്ക് ആശംസകള്‍

    ReplyDelete
  2. നന്നായിട്ടുണ്ട്... ആശംസകള്‍

    ReplyDelete
  3. മാഷിന്‍റെ സ്വരം കാതില്‍ അലയടിയ്ക്കുന്നൂ...നന്ദി ട്ടൊ...
    ഇനി ഇവിടെ വന്ന് കേള്‍ക്കാലൊ..

    ശുഭരാത്രി...!

    ReplyDelete
  4. Video and audio both are beautiful. thanks!

    Rajesh

    ReplyDelete
  5. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം!

    മഹാകവി പി.കുഞ്ഞിരാമന്‍ നായരെ കുറിച്ചുള്ള ആറ്റൂരിന്റെ ആറ്റിക്കുറുക്കിയ വരികള്‍ ബാബുമാഷിന്റെ ആലാപന സൌകുമാര്യത്തില്‍ നമ്മെ മറ്റൊരു തലത്തിലെത്തിയ്ക്കുന്നു. അവസാന വരികളുടെ സൌന്ദര്യം മേഘരൂപന് മാറ്റു കൂട്ടുന്നു എന്നു പറയാതെ വയ്യ! വ്യക്തിപരമായ ദുഃശ്ശീലങ്ങളോ മറ്റോ ഭാഷയെയും, കവിതയെയും ബാധിയ്ക്കുന്നില്ല എന്നുറപ്പിച്ചു പറയുന്നു..

    ഏവര്‍ക്കും വര്‍ണ്ണശഭളമായ ഒരു സുദിനം ആശംസിയ്ക്കുന്നു!

    ReplyDelete
  6. Replies
    1. നന്ദി ബിനീഷ്..
      ഇനിയും വരിക!

      Delete