Thursday 8 March 2012

ഒഴുക്കില്‍ ശവം തന്നെ


ഒഴുക്കില്‍ ശവം തന്നെ തുഴയും ചങ്ങാടവും
പുഴ നീന്തി ഞാന്‍ അന്തം നിന്‍ കരയടുക്കുന്നു
ഒഴുക്കില്‍ ശവം തന്നെ തുഴയും ചങ്ങാടവും
പുഴ നീന്തി ഞാന്‍ അന്തം നിന്‍ കരയടുക്കുന്നു

ഉയര്‍ മേടയിന്‍ നിന്‍ മാംസള ജ്വാലാകാരം
ഉലയും പാമ്പിന്‍ കോണി തൂങ്ങി ഞാന്‍ പ്രാപിയ്ക്കുന്നു
ശവ ഗന്ധവും സര്‍പ്പശാപവും ചുമന്ന്
ആത്മ ശമനം നിന്നില്‍ തന്നെയെന്ന്
ഞാന്‍ കിതയ്ക്കുന്നു

മുറിയില്‍ വെണ്‍പത്തികള്‍ വിരിച്ച വിദ്യും നാഗം
മിഴിയില്‍ കയം ചൂഴും മദം കാളിന്ദി കാന്തം
മുറിയില്‍ വെണ്‍പത്തികള്‍ വിരിച്ച വിദ്യും നാഗം
മിഴിയില്‍ കയം ചൂഴും മദം കാളിന്ദി കാന്തം
നിന്നില്‍ ഞാന്‍ തിളയ്ക്കുവാന്‍ തുടങ്ങും നേരം
തൊട്ടു മുന്നിലല്ലയോ കേട്ടു ദിവ്യമാം വേണുസ്വാനം

ഒരു മൂലയില്‍ ഉണ്ണിക്കണ്ണന്റെ തേജ്വോ രൂപം
കളിയായ് ചിരിയ്ക്കുന്ന ചുണ്ടത്ത് പുല്ലാങ്കുഴല്‍
ഒരു മൂലയില്‍ ഉണ്ണിക്കണ്ണന്റെ തേജ്വോ രൂപം
കളിയായ് ചിരിയ്ക്കുന്ന ചുണ്ടത്ത് പുല്ലാങ്കുഴല്‍
വനമാലയില്‍ കാലം തുളസ്സീപ്പൂവ് നീലയായ്
മണമാര്‍ന്നെന്നെക്കൂടി മാറിലേയ്ക്കണയ്ക്കുന്നു
ഒരു പൈതലിന്‍ പിച്ചക്കളിയാകുന്നു ഞാനും
ഒരു പൈതലിന്‍ പിച്ചക്കളിയാകുന്നു ഞാനും
ഒരു മാത്രയായ് പൂത്ത ഗാനമാകുന്നു സര്‍വ്വം

പെട്ടന്ന് നീ ആ കൃഷ്ണ വിഗ്രഹത്തിനു മീതെ
പട്ടുകഞ്ചുകമഴിച്ചിട്ടത് മറയ്ക്കുന്നു
പെട്ടന്ന് നീ ആ കൃഷ്ണ വിഗ്രഹത്തിനു മീതെ
പട്ടുകഞ്ചുകമഴിച്ചിട്ടത് മറയ്ക്കുന്നു
ചില്ലുവെട്ടമായ് ഭ്രമഗീതിയായ്
മദദ്രവതാളമായ് ശമിയ്ക്കാത്തൊരഗ്നിയായ്
സുഖത്തിന്റെ പല്ലുകള്‍ നഖങ്ങള്‍ നീ താഴ്ത്തവെ
രക്തം വാര്‍ന്നും എല്ലുകള്‍ ഞെരിഞ്ഞും
ഞാന്‍ നിര്‍വൃതി പുതയ്ക്കവേ
സുഖത്തിന്റെ പല്ലുകള്‍ നഖങ്ങള്‍ നീ താഴ്ത്തവെ
രക്തം വാര്‍ന്നും എല്ലുകള്‍ ഞെരിഞ്ഞും
ഞാന്‍ നിര്‍വൃതി പുതയ്ക്കവേ
പത്തികള്‍ പഞ്ചേന്ദ്രിയ വാടങ്ങളടയക്കവേ
പത്തികള്‍ പഞ്ചേന്ദ്രിയ വാടങ്ങളടയക്കവേ
നേര്‍ത്തകന്നുവോ നീലത്തുളസിപ്പൂവും പാട്ടും
നേര്‍ത്തകന്നുവോ നീലത്തുളസിപ്പൂവും പാട്ടും



കവിത: ഒഴുക്കില്‍ ശവം തന്നെ
രചന: മധുസൂദനന്‍ നായര്‍
ആലാപനം: മധുസൂദനന്‍ നായര്‍

4 comments:

  1. "മുറിയില്‍ വെണ്‍പത്തികള്‍ വിരിച്ച വിദ്യും നാഗം
    മിഴിയില്‍ കയം ചൂഴും മദം കാളിന്ദി കാന്തം
    നിന്നില്‍ ഞാന്‍ തിളയ്ക്കുവാന്‍ തുടങ്ങും നേരം
    തൊട്ടു മുന്നിലല്ലയോ കേട്ടു ദിവ്യമാം വേണുസ്വാനം"
    അനില്‍ മാഷേ .. കുറെയായ് കേട്ടിട്ട് മധുസൂദനന്‍
    സാറിന്റെ ശബ്ദം ..
    ഈ കവിത ഞാന്‍ കാണാതെ പൊയതൊ
    അറിയാതെ പൊയതൊ ! .
    ഓര്‍മയില്ല പുതിയതാണോ ?
    ഒരൊ പദങ്ങളും വ്യക്തമായ
    ഗാംഭീരത്തൊടെ പറയും സര്‍
    വല്ലാതെ സ്നേഹിച്ചിരിന്നു ആരാധിച്ചിരിന്നു ..
    ഇപ്പൊഴും ഇതു കേട്ടു കൊണ്ടിരിക്കുന്നു ..
    പുലര്‍കാലം നല്‍കിയ
    ചെറു പ്രസരിപ്പിലൂടെ ഞാനെന്‍
    ജോലിയിലിയേക്ക് പ്രവേശിക്കട്ടെ
    നന്ദി സഖേ ..

    ReplyDelete
  2. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  3. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..
    ശുഭസായാഹ്നം!

    ReplyDelete
  4. താങ്ക്സ് ഡിയര്‍ ഫ്രണ്ട്

    ReplyDelete