Sunday 11 March 2012

കവിതാഞ്ജലി


ഉള്ളറ തന്നില്‍ ഒതുക്കായ്ക തോഴി നീ
ഉള്ളത്തിനേകമാം ആ രഹസ്യം
ഉള്ളറ തന്നില്‍ ഒതുക്കായ്ക തോഴി നീ
ഉള്ളത്തിനേകമാം ആ രഹസ്യം
എന്നോടു ചൊന്നാലും മെന്നോടു മാത്രമായ്
അന്യരറിയേണ്ട കേള്‍ക്കവേണ്ട
എന്നോടു ചൊന്നാലും മെന്നോടു മാത്രമായ്
അന്യരറിയേണ്ട കേള്‍ക്കവേണ്ട
ഉള്ളറ തന്നില്‍ ഒതുക്കായ്ക തോഴി നീ
ഉള്ളത്തിനേകമാം ആ രഹസ്യം

നന്മൃതു കോമള പുഞ്ചിരി തൂകും നീ
മന്ദസ്വരത്തില്‍ ഉരച്ചാല്‍ പോലും
നന്മൃതു കോമള പുഞ്ചിരി തൂകും നീ
മന്ദസ്വരത്തിലുരച്ചാല്‍ പോലും
കാതുകള്‍ പോലും അറിയാതെ മൌനമെന്‍
ചേതസ്സു കേള്‍ക്കുമാ വാക്കശേഷം

ആഴത്തിലാഴും നിശീഥിനി നമ്മുടെ
ആലയം നിശബ്ധം ശാന്ത ശാന്തം
ആഴത്തിലാഴും നിശീഥിനി നമ്മുടെ
ആലയം നിശബ്ധം ശാന്ത ശാന്തം
പൈങ്കിളി കുഞ്ഞുങ്ങള്‍ പോലുമുറങ്ങുന്നു
ശങ്കയെന്തെന്നിട്ടും ചൊല്ലുവാനായ്

ബാഷ്പം പൊടിയുന്ന കണ്ണിണയാലും നീ
അല്പാല്പം തൂവുന്ന ഹാസത്താലും
മാധുര്യമാളുന്ന ലഞ്ജാഭാരത്താലും
മാനസ വേദനയാലും തോഴി
ശങ്കവെടിഞ്ഞ് വെളിവായുരയ്ക്കുക
നിന്‍ കരള്‍താരിലെ ആ രഹസ്യം



കവിത: കവിതാഞ്ജലി
രചന: കമലാകരമേനോന്‍
ആലാപനം: സൈനോജ്

10 comments:

  1. എന്നോടു ചൊന്നാലും മെന്നോടു മാത്രമായ്
    അന്യരറിയേണ്ട കേള്‍ക്കവേണ്ട
    ഉള്ളറ തന്നില്‍ ഒതുക്കായ്ക തോഴി നീ
    ഉള്ളത്തിനേകമാം ആ രഹസ്യം.....
    ആലാപനം രസമുണ്ട് ..
    വരികളും ..

    ReplyDelete
  2. പ്രണയിക്കുന്നവര്‍ക്കായി പുലര്‍ക്കാലം കവിതാഞ്ജലിയിവിടെ സമര്‍പ്പിയ്ക്കുന്നു.. ശുഭസായാഹ്നം!

    ReplyDelete
  3. ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  4. ഭംഗിയായി .. അഭിനന്ദനങ്ങള്‍

    ReplyDelete
  5. വരികള്‍ക്കും ആലാപനത്തിനും ആ താളം എത്ര മാറ്റ് കൂട്ടിയിരിയ്ക്കുന്നു എന്ന് നോക്കു...നന്ദി ട്ടൊ..!
    ശുഭരാത്രി...!

    ReplyDelete
  6. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. ശുഭദിനാശംസകള്‍!

    ReplyDelete