Tuesday 13 March 2012

അവകാശികള്‍


മാവിന്‍ തണലില്‍ ഞാന്‍ ഒറ്റയ്ക്ക് പുസ്തകം
വായിച്ഛിരുന്നു രസിച്ച കാലം
കാണാത്ത കൊമ്പില്‍ നിന്നഞ്ചാറു മാമ്പഴം
കാറ്റിന്റെ കൈകള്‍ കൊഴിച്ചു തന്നു
മാവിന്‍ തണലില്‍ ഞാന്‍ ഒറ്റയ്ക്ക് പുസ്തകം
വായിച്ഛിരുന്നു രസിച്ച കാലം
കാണാത്ത കൊമ്പില്‍ നിന്നഞ്ചാറു മാമ്പഴം
കാറ്റിന്റെ കൈകള്‍ കൊഴിച്ചു തന്നു

ഞാനതിലൊന്നെടുത്തോടുവാന്‍ നോക്കുമ്പോള്‍
ന്യായം പറയുവാന്‍ കാക്ക വന്നു
ആ ചില്ല ഈ ചില്ല മാറിചിലച്ചുകൊണ്ട്
അണ്ണാറക്കണ്ണനും നോട്ടമിട്ടു
ഞാനതിലൊന്നെടുത്തോടുവാന്‍ നോക്കുമ്പോള്‍
ന്യായം പറയുവാന്‍ കാക്ക വന്നു
ആ ചില്ല ഈ ചില്ല മാറിചിലച്ചുകൊണ്ട്
അണ്ണാറക്കണ്ണനും നോട്ടമിട്ടു

ഒന്നെടുത്തോട്ടോയെന്നോടി കിതച്ചുകൊണ്ട്-
ഒത്തിരി പൂത്താങ്കിളികള്‍ വന്നു
കൊത്തി തുളച്ചു കുടിയ്ക്കാന്‍ തരം നോക്കി
ഇത്തിരി കുഞ്ഞനുറുമ്പു വന്നു
ഒന്നെടുത്തോട്ടോയെന്നോടി കിതച്ചുകൊണ്ട്-
ഒത്തിരി പൂത്താങ്കിളികള്‍ വന്നു
കൊത്തി തുളച്ചു കുടിയ്ക്കാന്‍ തരം നോക്കി
ഇത്തിരി കുഞ്ഞനുറുമ്പു വന്നു

ഉള്ളു ചീഞ്ഞെന്നു പറഞ്ഞിഴഞ്ഞുള്ളി-
ലേയ്ക്കൊന്നുകടക്കാന്‍ പുഴുക്കള്‍ വന്നു
കണ്ണുചിമ്മുന്നതിന്‍ മുമ്പെയെന്നത്രയോ
കണ്ണില്‍ പെടത്തോരും വന്നിരിയ്ക്കാം
ഉള്ളു ചീഞ്ഞെന്നു പറഞ്ഞിഴഞ്ഞുള്ളി-
ലേയ്ക്കൊന്നുകടക്കാന്‍ പുഴുക്കള്‍ വന്നു
കണ്ണുചിമ്മുന്നതിന്‍ മുമ്പെയെന്നത്രയോ
കണ്ണില്‍ പെടത്തോരും വന്നിരിയ്ക്കാം

ആര്‍ക്കാണിതിന്നവകാശമെന്നന്നുഞാന്‍
തീര്‍ച്ചയാക്കാതെ പരുങ്ങി നിന്നു
ഇന്നുമാ സംശയം തീര്‍ന്നീലയെങ്കിലും
പിന്നെയും മാമ്പഴക്കാലമെത്തി
ആര്‍ക്കാണിതിന്നവകാശമെന്നന്നുഞാന്‍
തീര്‍ച്ചയാക്കാതെ പരുങ്ങി നിന്നു
ഇന്നുമാ സംശയം തീര്‍ന്നീലയെങ്കിലും
പിന്നെയും മാമ്പഴക്കാലമെത്തി



കവിത: അവകാശികള്‍
രചന: ഇ. ജിനന്‍
ആലാപനം: ബാബു മണ്ടൂര്‍

14 comments:

  1. വളരെ നല്ലത്‌.

    ReplyDelete
  2. Valare lalithamaya varikal, ishtamayi koottukara..

    ReplyDelete
  3. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം!

    കഴിഞ്ഞ വര്‍ഷം സര്‍വ്വശിക്ഷാ അഭിയാന്‍ പുറത്തിറക്കിയ “കാവ്യമലയാളം” എന്ന കവിത ആല്‍ബത്തിലെ ഒരു കവിതയാണ് അവകാശികള്‍. കൊച്ചുകുട്ടികള്‍ ആലപിച്ച് പതിനേഴ് കവിതകളാണ് ഇതിലുള്ളത്. ആഷിമ ആലപിച്ച കുമാരനാശാന്റെ “അമ്പിളി” എന്ന കവിത ഇതിനകം തന്നെ പുലര്‍ക്കാലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. “കാവ്യമലയാള” ത്തീന്റെ ആവിഷ്ക്കരണം മാഷും മാഷിന്റെ ഒരു സുഹൃത്തായ ജോയിയും കൂടിയാണ് നിര്‍വഹിച്ചിരിയ്ക്കുന്നത്.

    പുലര്‍ക്കാലത്തിലൂടെ മറ്റു കവിതകള്‍ കൂടി ഉടന്‍ തന്നെ നമുക്ക് കേട്ടാസ്വദിയ്ക്കാം.. ഏവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
  4. നന്നായിരിക്കുന്നു.
    ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  5. പ്രിയ സുഹൃത്തേ, ഇത്രത്തോളം എന്നെയാകര്‍ഷിച്ച വേറെ അധികം ബ്ലോഗ് ഇല്ലയെന്ന് പറയട്ടെ. വളരെ നന്ദി, കവിതകള്‍ തരുന്നതിനും ഈ നല്ല ഉദ്യമത്തിനും. ഇത്രയധികം കവിതയെ സ്നേഹിക്കുന്നയാള്‍ എഴുതാറുണ്ടോ? (ഞാന്‍ എല്ലാ പോസ്റ്റുകളും നോക്കിയില്ല)

    ReplyDelete
  6. ഹ ഹ ഹ നല്ല കവിത ....

    സുഹൃത്തെ നന്ദി സന്തോഷം

    ReplyDelete
    Replies
    1. പ്രകൃതിയില്‍ നിന്ന് കിട്ടുന്ന ഏതൊരു വസ്തുവിനും നമ്മേപ്പോലെ മറ്റുള്ളവരും അവകാശികളാണ്. നല്ലൊരു പ്രമേയം.. സുപ്രഭാതം പുണ്യാളാ..!

      Delete