Saturday 17 March 2012

ഹരിതപുരത്തെ ഏകാകി



എന്തിനെന്‍ മൌനപക്ഷീ..
നിന്നു നീ കിതയ്ക്കുന്നു
കിന്നാരം കുറയ്ക്കും നിന്‍
ചുണ്ടുകള്‍ ചിലയ്ക്കില്ലേ..
എന്തിനെന്‍ മൌനപക്ഷീ..
നിന്നു നീ കിതയ്ക്കുന്നു
കിന്നാരം കുറയ്ക്കും നിന്‍
ചുണ്ടുകള്‍ ചിലയ്ക്കില്ലേ..

വന്ധ്യമാം മൌനത്തിന്റെ
നാവരിഞ്ഞേയ്ക്കൂ സഖീ
സിന്ദൂര ചിറകുമായ് അണയും
നാണത്തിന്റെ പൊണ്മണിത്തേരില്‍
ഹര്‍ഷവസന്തം കോര്‍ത്തുവെയ്ക്കാം

അല്ലെങ്കിലും സായക ശയ്യയിലിരുന്നുകൊണ്ടേന്താകിലും
നല്ല വാക്കുകള്‍ കൈമാറമേ
അല്ലെങ്കിലും സായക ശയ്യയിലിരുന്നുകൊണ്ടേന്താകിലും
നല്ല വാക്കുകള്‍ കൈമാറമേ
എന്തിനീ പിണക്കം.. എന്തിനീ പിണക്കം
ഈ താരക കിടങ്ങാള്‍ക്കുണ്ടല്ലോ
കടങ്കഥയെങ്കിലും കൊറിയ്ക്കുവാന്‍

മറ്റാരുമില്ലാത്തനായ് ഏകാന്ത സിംഹാസനം
മൊത്തി ഞാന്‍ ഇരിയ്ക്കുമ്പോള്‍ എന്തിനീ മുഖവാട്ടം
ആരന്റെ നെഞ്ചില്‍ കൊത്തിക്കീറുന്നു ശവക്കുഴി
ആരെന്റെ മാംസം കൊത്തിചികഞ്ഞു വിഴുങ്ങുന്നു
ഞാനെന്റെ മാംസം ഹോമിച്ച് അഗ്നികുണ്ഠത്തില്‍ നിന്നും
ജീവന്റെ അഗ്നിത്തിരിയേകിടാം വരൂ സഖീ
ഞാനെന്റെ മാംസം ഹോമിച്ച് അഗ്നികുണ്ഠത്തില്‍ നിന്നും
ജീവന്റെ അഗ്നിത്തിരിയേകിടാം വരൂ സഖീ

മോക്ഷമില്ലാതെയലയും മൃത്യുവിന്‍ ശാപങ്ങളെ
കാത്തിരിയ്ക്കുന്നു ഞാനീ ചുരുട്ടു പായക്കുള്ളില്‍
രാശി ചക്രങ്ങള്‍ തന്‍ പൂരപ്പാട്ടുതന്നീണം
പയ്യെ ക്കേട്ടുറങ്ങീടാം സഖീ
ഈ വെട്ടമണഞ്ഞാലോ നീയുമീ-
ഇരുട്ടിന്റെ അന്തകൂപത്തിലാഴുന്നു
ഈ വെട്ടമണഞ്ഞാലോ നീയുമീ-
ഇരുട്ടിന്റെ അന്തകൂപത്തിലാഴുന്നു

ആരെന്റെ കിനാവിന്റെ മുന്തിരി തോട്ടത്തില്‍
കാമത്തിന്‍ കരിന്താളി മരങ്ങള്‍ക്കുയിരേകി
ആരെന്റെ കിനാവിന്റെ മുന്തിരി തോട്ടത്തില്‍
കാമത്തിന്‍ കരിന്താളി മരങ്ങള്‍ക്കുയിരേകി
എത്ര നേരമായ് കണ്ണേ കാല്‍ചിലമ്പൊച്ച കേള്‍ക്കാന്‍
വ്യര്‍ത്ഥമാം നിമിഷത്തിലലിഞ്ഞിനെയിരിപ്പൂ ഞാന്‍
എത്ര നേരമായ് കണ്ണേ കാല്‍ചിലമ്പൊച്ച കേള്‍ക്കാന്‍
വ്യര്‍ത്ഥമാം നിമിഷത്തിലലിഞ്ഞിനെയിരിപ്പൂ ഞാന്‍

ഇല്ല നിന്‍ നിഴല്‍ പോലുമില്ല..
ഇല്ല നിന്‍ നിഴല്‍ പോലുമില്ല..
ഈ ശാപത്തിന്റെ വല്ലിയില്‍ കനം തൂങ്ങും
പൂമ്പഴം തിന്നോനിവന്‍
ഇന്നെന്തൊരനാഥത്വം.. ഇന്നെന്തൊരനാഥത്വം
ഇത്രയും അന്യം തിന്ന ചിന്തതന്‍ വാതില്‍
കൊട്ടിയടയ്ക്കാന്‍ വരൂ സഖീ
കാതുകളടഞ്ഞുവോ കാളി
നിന്‍ നെറ്റിക്കണ്ണില്‍ തീ ചുരന്നുവോ
കടും തുടി കെട്ടി നീ ഉറയുന്നുവോ
കാതുകളടഞ്ഞുവോ കാളി
നിന്‍ നെറ്റിക്കണ്ണില്‍ തീ ചുരന്നുവോ
കടും തുടി കെട്ടി നീ ഉറയുന്നുവോ

വീഡിയോ വേര്‍ഷന്‍:-



കവിത: ഹരിതപുരത്തെ ഏകാകി
രചന: കൃഷ്ണന്‍ നടുവിലത്ത്
ആലാപനം: ബാബു മണ്ടൂര്‍

7 comments:

  1. പ്രണയമാം പളങ്കുപാത്രം വീണുടയുവാന്‍ എത്ര നേരം വേണം. ചില ചിന്തകള്‍, ചില പ്രവൃത്തികള്‍ എന്നന്നേക്കുമായി സങ്കടക്കടലിലേയ്ക്ക് വലിച്ചെറിയുന്നു.. ഏവര്‍ക്കും കൊച്ചുമുതലാളി സന്തോഷഭരിതമായ ഒരു സായാഹ്നം ആശംസിയ്ക്കുന്നു..!!!

    ReplyDelete
  2. മനോഹരമായിരിക്കുന്നു "ഹരിപുരത്തെ ഏകാകി"യുടെ രചനയും,ആലാപനവും
    ദൃശ്യങ്ങളും.
    ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  3. ലക്ക്, തങ്കപ്പന്‍ സര്‍.. കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം!

    ReplyDelete
  4. മോക്ഷമില്ലാതെയലയും മൃത്യുവിന്‍ ശാപങ്ങളെ
    കാത്തിരിയ്ക്കുന്നു ഞാനീ ചുരുട്ടു പായക്കുള്ളില്‍....

    നല്ല വരികള്‍...

    ReplyDelete
  5. എന്തിനെന്‍ മൌനപക്ഷീ..
    നിന്നു നീ കിതയ്ക്കുന്നു
    കിന്നാരം കുറയ്ക്കും നിന്‍
    ചുണ്ടുകള്‍ ചിലയ്ക്കില്ലേ..

    ReplyDelete