Monday 26 March 2012

പ്രവാസം


ഇലകളില്‍ വീണിളകിയാടുന്ന വെയിലിന്റെ
നിറമെനിയ്ക്കിന്നേറേയിഷ്ടം
ഇലകളില്‍ വീണിളകിയാടുന്ന വെയിലിന്റെ
നിറമെനിയ്ക്കിന്നേറേയിഷ്ടം
പ്രിയതമം നിന്‍ മന്ദഹാസം കണക്കയെന്‍
ഹൃദയമെന്‍ തരളമാക്കുന്നു
അതിവിദൂരത്തില്‍ നീ പോയിട്ടും ഇവിടെ
നിന്‍ നിഴലുണ്ടൊളിച്ചു നില്‍ക്കുന്നു
അതിവിദൂരത്തില്‍ നീ പോയിട്ടും ഇവിടെ
നിന്‍ നിഴലുണ്ടൊളിച്ചു നില്‍ക്കുന്നു
തുടവമേല്‍ തൂങ്ങുന്ന പൈതലെ പോലെന്റെ
പുറകെയത് പിച്ച വെയ്ക്കുന്നു
അതുവേണമിതുകൊണ്ട് വരണമെന്നൊക്കെയെന്‍
വഴിമുടക്കിക്കൊണ്ടു നിത്യം
അരുളുന്നതൊക്കെയും ഓര്‍മ്മകള്‍ ശൂന്യമാം
കരവുമായി തിരികെയെത്തുമ്പോള്‍
കരടെന്ന പോല്‍ കൃഷ്ണമണിയിലാമുടക്കിടെ
അരുതാത്തതെന്തോ കുടുങ്ങി
കരടെന്ന പോല്‍ കൃഷ്ണമണിയിലാമുടക്കിടെ
അരുതാത്തതെന്തോ കുടുങ്ങി
വിവശരായ് കഹലിച്ചിരിപ്പതേ
കാല്‍ശാന്തി നിറയുമേ വിരഹമേ സ്വച്ഛം
ശരിയാണതെങ്കിലും മുറിവേറ്റപോല്‍
ചില്ലു തറയുന്നപോല്‍ വിങ്ങിടുമ്പോള്‍
പിടയുന്നതുള്‍ക്കാമ്പില്‍ എന്തുവതാറ്റുവാന്‍
ഉയിരുമീയെത്തണം ചാരെ
ദിശയിരുളും അലയാഴി നടുവിലൊറ്റയ്ക്കാഴ്ന്നു
മറയുന്ന യാനപാത്രം ഞാന്‍
ഭ്രമണപഥമറിയാത്ത ഗ്രഹമന്ദ വിഹഗമേ
നിളയറ്റ നീലവാനത്തില്‍
കരമറ്റു ചരണങ്ങളറ്റു നാവറ്റു ഞാന്‍
കഴിയുമീ ചുടലക്കളത്തില്‍
പ്രിയവചന ഭാവഹാവാഹികള്‍ക്കൊപ്പമു
ന്നരികില്‍ നീ വരുവതെന്നാവാം
പ്രിയവചന ഭാവഹാവാഹികള്‍ക്കൊപ്പമു
ന്നരികില്‍ നീ വരുവതെന്നാവാം
അരികില്‍ നീ വരുവതെന്നാവാം..



കവിത: പ്രവാസം
രചന: വിജയലക്ഷ്മി
ആലാപനം: ബഹുവ്രീഹി

11 comments:

  1. wow .. starting lines marvelous ..
    ആര്‍ദ്രഭാവമീ വരികളും , ആലാപനവും ..

    ReplyDelete
  2. നന്നായിരിക്കുന്നു.ഇഷ്ടപ്പെട്ടു
    ആശംസകള്‍

    ReplyDelete
  3. കേട്ടു, ഇഷ്ടപ്പെട്ടു

    ReplyDelete
  4. ആലാപനം സുന്ദരം...വരികൾ പ്രിയപ്പെട്ടവ തന്നെ...നന്ദി

    ശുഭരാത്രി...!

    ReplyDelete
  5. സുന്ദരമായ ആലാപനവും, നല്ല വരികളും.
    നന്ദി സ്നേഹിതാ..

    നന്മകളോടെ..
    സുനില്‍ ആലുവ

    ReplyDelete
  6. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. ശുഭദിനാശംസകള്‍!

    ReplyDelete
  7. വളരെ ഇഷ്ടായി.....നല്ല ശബ്ദവും ആലാപനവും..

    ReplyDelete
  8. http://rithugeetham.blogspot.com/search?updated-max=2012-11-23T18:06:00%2B05:30&max-results=3&start=3&by-date=false

    ReplyDelete
  9. ഇഷ്ടം ആയി ..... എന്തൊകെയോ മിസ്സ്‌ ചെയുന്നു :(

    ReplyDelete
  10. നന്ദി.. ഇനിയും വരിക!

    ReplyDelete