Saturday 31 March 2012

സ്നേഹമഴ! - ഹൃദയപൂര്‍വ്വം വര്‍ഷിണിയ്ക്ക് ജന്മദിനാശംസകള്‍!

ഇന്നത്തെ പൊന്‍പുലരിയില്‍ ഞങ്ങളുടെ പ്രിയതോഴി വര്‍ഷിണിയെ ഒരു ജന്മദിനംകൂടി തഴുകിയെത്തുന്നു.. എല്ലാവിധ ഐശ്വര്യങ്ങളും, സൌഭാഗ്യങ്ങളും, സന്തോഷവും നിറഞ്ഞ ഒരു ജന്മദിനമായിരിയ്ക്കട്ടെ ഇതെന്നാശംസിയ്ക്കുന്നു.. വരും നാളെകളില്‍ ഇതിന്റെ മധുരനാദം ജീവിതം മുഴുവന്‍ അലയടിയ്ക്കട്ടെ!

വര്‍ഷിണിയ്ക്ക് വേണ്ടി ബാബുമാഷ് എഴുതി, ആലപിച്ച ഒരു കൊച്ചുകവിത; ഈ ജന്മദിനനാളില്‍ പുലര്‍ക്കാലത്തിലൂടെ ബാബുമാഷ് വര്‍ഷിണിയ്ക്ക് വേണ്ടി സമര്‍പ്പിയ്ക്കുന്നു!

എല്ലാവിധ ഐശ്വര്യങ്ങളും നേര്‍ന്നുകൊണ്ട്
പുലര്‍ക്കാലത്തിന്റേയും ഹൃദയപൂര്‍വ്വം
ജന്മദിനാശംസകള്‍!
പുലരിമഴ..! സ്നേഹമഴ..! പുഞ്ചിരിമഴ..!!!


പുലരിമഴയായ്,
നിത്യ സ്നേഹമഴയായി
പെയ്തു നിറയുന്നു നീ വര്‍ഷിണി!
പുലരിമഴയായ്,
നിത്യ സ്നേഹമഴയായി
പെയ്തു നിറയുന്നു നീ വര്‍ഷിണി!
ഏകാന്ത ചിന്തയില്‍ തെളിയുന്ന കാവ്യങ്ങള്‍
ഹൃദയത്തില്‍ നീ വരയ്ക്കുന്നു
ഇന്നെന്നില്‍ മഴവില്ലുപോല്‍ പടര്‍ത്തുന്നു
ഏകാന്ത ചിന്തയില്‍ തെളിയുന്ന കാവ്യങ്ങള്‍
ഹൃദയത്തില്‍ നീ വരയ്ക്കുന്നു
ഇന്നെന്നില്‍ മഴവില്ലുപോല്‍ പടര്‍ത്തുന്നു
എന്തിനോ കണ്ണുനീര്‍ നിറയുന്ന നേരവും
പുഞ്ചിരിപ്പൂ കൊരുക്കുന്നു
എന്തിനോ കണ്ണുനീര്‍ നിറയുന്ന നേരവും
പുഞ്ചിരിപ്പൂ കൊരുക്കുന്നു
ജനലിലൂടെ എത്തിനോക്കുന്ന
വള്ളിപ്പര്‍പ്പാര്‍ദ്രയായ് നോക്കിനില്‍ക്കുന്നു
നിന്മിഴിയെന്നെയും തഴുകുന്നു മെല്ലെ..
ജനലിലൂടെ എത്തിനോക്കുന്ന
വള്ളിപ്പര്‍പ്പാര്‍ദ്രയായ് നോക്കിനില്‍ക്കുന്നു
നിന്മിഴിയെന്നെയും തഴുകുന്നു മെല്ലെ..
ഉള്ളിന്റെയുള്ളിലൂടെയൂടുവഴികള്‍ താണ്ടി
എത്രയോ ദൂരം നടന്നു
വാക്കിന്റെ സൌഗന്ധികപ്പൂ തരുന്നു
ഉള്ളിന്റെയുള്ളിലൂടെയൂടുവഴികള്‍ താണ്ടി
എത്രയോ ദൂരം നടന്നു
വാക്കിന്റെ സൌഗന്ധികപ്പൂ തരുന്നു
ഗ്രാമീണ ജീവിത വിശുദ്ധികള്‍ പാടി നീ
മനസ്സില്‍ കിനാക്കൂടു തീര്‍ത്തു
ഗ്രാമീണ ജീവിത വിശുദ്ധികള്‍ പാടി നീ
മനസ്സില്‍ കിനാക്കൂടു തീര്‍ത്തു
പൂക്കളെ, പൂമ്പാറ്റയെ, കിളിക്കൊഞ്ചലാം-
പൈതങ്ങളെ ചേര്‍ത്തു നിര്‍ത്തി
പൂക്കളെ, പൂമ്പാറ്റയെ, കിളിക്കൊഞ്ചലാം-
പൈതങ്ങളെ ചേര്‍ത്തു നിര്‍ത്തി
നെറുകയിലുമ്മവെച്ചുമ്മവെച്ചവരെ നീ
നിര്‍മ്മലാനന്ദ മറിയിപ്പൂ
നെറുകയിലുമ്മവെച്ചുമ്മവെച്ചവരെ നീ
നിര്‍മ്മലാനന്ദ മറിയിപ്പൂ
സമാനഹൃദയങ്ങള്‍ക്ക് നിന്‍ ഹൃദയസാനുവില്‍
അനുപമ രാഗം കൊളുത്തി
ഇനിയും പകര്‍ത്തുക ജീവിതഭാവങ്ങള്‍
കനവിന്റെ വിരലുകളോന്നി
സമാനഹൃദയങ്ങള്‍ക്ക് നിന്‍ ഹൃദയസാനുവില്‍
അനുപമ രാഗം കൊളുത്തി
ഇനിയും പകര്‍ത്തുക ജീവിതഭാവങ്ങള്‍
കനവിന്റെ വിരലുകളോന്നി
ഇന്നു നിന്‍ ജന്മദിനത്തില്‍ ഞാന്‍ നല്‍കുന്നു
അക്ഷരപൂക്കള്‍തന്‍ സ്നേഹം
ഇന്നു നിന്‍ ജന്മദിനത്തില്‍ ഞാന്‍ നല്‍കുന്നു
അക്ഷരപൂക്കള്‍തന്‍ സ്നേഹം
അണയാത്ത സൌഹൃദാശംസതന്‍ ദീപം
ഇന്നു നിന്‍ ജന്മദിനത്തില്‍ ഞാന്‍ നല്‍കുന്നു
അക്ഷരപൂക്കള്‍തന്‍ സ്നേഹം
അണയാത്ത സൌഹൃദാശംസതന്‍ ദീപം!

വീഡിയോ വേര്‍ഷന്‍:-




കവിത: സ്നേഹമഴ! വര്‍ഷിണിയ്ക്ക് ഹൃദയപൂര്‍വ്വം ജന്മദിനാശംസകള്‍!
രചന: ബാബു മണ്ടൂര്‍
ആലാപനം: ബാബു മണ്ടൂര്‍

33 comments:

  1. സ്നേഹമഴ! - ഹൃദയപൂര്‍വ്വം വര്‍ഷിണിയ്ക്ക് ജന്മദിനാശംസകള്‍!

    ReplyDelete
  2. നിലയ്ക്കാത്ത സ്നേഹമഴ...!!
    ജന്മദിനാശംസകള്‍........!!

    ReplyDelete
    Replies
    1. Sir.. Njangal oru cheriya Sangeetha paripadi oru Foruthil aaasoothranam cheyyunnudnu.. Its like Star Singer.. Kazhinjan Season Valarey success aaya oru paripadi aayirunnu.. Kazhinja Thavana Nammaudey "Pradeep Somasundaram" Sir aayrunnu Final Stage Judge.

      Ividey thangaludey paatukal kettappol.. Anagey koodi Invite cheythaal kollamennu Thonni...

      ANgayudey e-mail thannal njan nerittu bandhapedam

      Delete
    2. മാഷേ താല്പര്യമുണ്ട്കില്‍ എന്നേ കോണ്‍ടാക്റ്റ് ചെയ്യണെ ...

      http://www.punchapaadam.com/forums/topic/94133-punchapaadam-star-singer-%E2%80%93-season-2-registration/

      Ithaanu Program Link

      Delete
  3. പിറന്നാളാശംസകള്‍ വര്‍ഷൂ..

    ReplyDelete
  4. വര്‍ഷിണിയ്ക്ക് എന്റെയും ജന്മദിനാശംസകള്‍ അറിയിക്കണേ. ബാബുമാഷിനും ആശംസകള്‍

    ReplyDelete
  5. വര്ഷിനിക്ക് എന്റെയും ജന്മദിനാശംസകള്‍

    ReplyDelete
  6. വര്‍ഷിണിയ്ക്ക് കൊടുക്കാന്‍ ഇതീല്ലും വലിയ എന്ത് പിറന്നാള്‍ സമ്മാനമ്മുണ്ട്....!!!!

    ആശംസകള്‍..
    വര്‍ഷിണിയ്ക്ക്...
    അനിലിന്..
    ബാബു മാഷിന്..

    ReplyDelete
  7. സുപ്രഭാതം പ്രിയരേ…
    പുലർക്കാലം നിയ്ക്ക് എന്നും അളവില്ലാത്ത സ്നേഹവും സന്തോഷവും മാത്രമാണ് നൽകിയിട്ടുള്ളത്..
    ഇന്നും ഇതാ എനിയ്ക്ക് കുളിരാനായ് ഒരിയ്ക്കലും പെയ്തൊഴിയാനാവാത്ത സ്നേഹ മഴയായ് പെയ്തിറങ്ങി ആശ്ലേഷിച്ചിരിയ്ക്കുന്നു…!
    എത്ര ഭാഗ്യവതിയാണ് ഞാൻ..
    ആഗ്രഹിയ്ക്കുന്നതിലും സ്വപ്നം കാണുന്നതിനുമപ്പുറം എനിയ്ക്കായ് ഒരുക്കി വെച്ചിരിയ്ക്കുന്ന സ്നേഹ വിരുന്ന്..
    പ്രിയപ്പെട്ടവരേ….എനിയ്ക്കു നൽകാനായ് മറ്റൊന്നുമില്ല, സ്നേഹം മാത്രം.
    ഒരു സ്നേഹ മഴയായ് എൻ പ്രിയരിൽ പെയ്തിറങ്ങുന്നു ഞാൻ…

    മാഷേ….നിങ്ങൾ എത്രമാത്രം എന്നെ അറിഞ്ഞിരിയ്ക്കുന്നു എന്ന് ഓരോ വാക്കും വരികളും ഏറ്റു പാടുന്നു…കണ്ണുകൾ നിറയുകയാണ്…സന്തോഷം, സ്നേഹം..
    കൊച്ചുമുതലാളിയ്ക്ക് , എന്റെ കൂടപിറപ്പിന് ഞാൻ എന്തു നൽകാൻ….

    സ്നേഹ മഴ പ്രിയരേ…..നന്ദി…!

    ReplyDelete
  8. സന്തോഷജന്മദിനം കുട്ടിയ്ക്ക് ... :-)

    ReplyDelete
  9. പ്രിയപ്പെട്ടവരുടെ സന്തോഷം കാണുമ്പോഴുണ്ടാകുന്ന സന്തോഷം.. അത്രയേ ഞാനും, മാഷുമൊക്കെ വിചാരിച്ചിട്ടുള്ളൂ.. അതിലുപരി മാഷ് പറഞ്ഞതുപോലെ സമാന ഹൃദയരാകുമ്പോള്‍ മനസ്സിനെ പെട്ടന്ന് വായിച്ചെടുക്കുവാനും എളുപ്പമായിരിയ്ക്കും! വര്‍ഷിണിയുടെ ഇപ്പോഴത്തെ ഈ സന്തോഷം കാണുമ്പോള്‍ തുടിയ്ക്കുന്നതും പ്രിയപ്പെട്ടവരുടെ മനസ്സാണ്; അതാണല്ലോ ഇങ്ങനെ ഇവിടെ ഒരു പോസ്റ്റിട്ടപ്പോള്‍ നമ്മുടെ സ്വന്തം ഷേയയും, സ്വാമിനും പിന്നെ വര്‍ഷിണിയുടെ കൂട്ടുകാരുമൊക്കെ ഇവിടെ ഓടിയെത്തിയത്.. മനസ്സിന് സന്തോഷം നല്‍കാന്‍ രണ്ടുവരി കവിതയോ, അല്ലെങ്കില്‍ ഒരു പാട്ടോ, അതുമല്ലെങ്കില്‍ ഒരു ചിത്രമോ മനസ്സ് നിറഞ്ഞ് പ്രിയപ്പെട്ടവര്‍ക്ക് കൊടുത്താല്‍ മതി.. :-)അതവര്‍ക്ക് സന്തോഷം നല്‍കുന്നുവെന്നറിഞ്ഞാ‍ല്‍ അതിലേറെ സന്തോഷം! ഇങ്ങനെ ഒരു സര്‍പ്രൈസ് മാഷും ഞാനും പ്ലാന്‍ ചെയ്യുമ്പോള്‍ ഞങ്ങളും ഒരു കലാലയ കാലഘട്ടത്തിലൂടെ സഞ്ചരിയ്ക്കുകയായിരുന്നു..!

    ജന്മദിനാഘോഷം എന്നതുകൊണ്ട് ഉദ്ധേശിയ്ക്കുന്നത് വരുനാളെകളെ ശുഭപ്രതീക്ഷയോടെ വരവേല്‍ക്കുകയെന്നതും, ഇന്നലെവരെ നമുക്ക് കിട്ടിയതിനോട് നന്ദിപറയുന്നതിനുമുള്ള ശുഭമുഹൂര്‍ത്തമെന്നതുമാണ്.. ഈ അവസരത്തില്‍ ജന്മദിനാശംസകള്‍ ആശംസിയ്ക്കുന്നതോടെ വര്‍ഷിണിയെ ഒരു നല്ല നാളെ പുല്‍കുമാറാകട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിയ്ക്കുന്നു!

    ഏവര്‍ക്കും ശുഭദിനാശംസകള്‍!
    സ്നേഹമഴ..!!!

    ReplyDelete
  10. എല്ലാവരെയും ഒരു പാട് സ്നേഹിയ്ക്കുന്ന വർഷിണിയ്ക്ക്,
    ഒത്തിരി സ്നേഹത്തോടെ പിറന്നാൾ ആശംസകൾ നേരുന്നു. സ്നേഹപൂർവ്വം..

    ReplyDelete
  11. ഞാനും ആശംസിക്കുന്നു ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.
    ഇനിയും ഒരുപാട് കാലം സ്നേഹിച്ചും,സ്നേഹിക്കപ്പെട്ടും ജീവിക്കാന്‍ ഗുരുവായൂരപ്പന്‍ അനുഗ്രഹിക്കട്ടെ.

    ReplyDelete
  12. സ്നേഹ പുലരി മഴ

    ReplyDelete
  13. മഴയുടെ കൂട്ടുകാരിക്ക് ജന്മ ദിനാശംസകള്‍ !!!
    ഇനിയും ഒരുപാടൊരുപാട് ജന്മ ദിനങ്ങള്‍ കൊണ്ടാടാന്‍ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ ....

    ReplyDelete
  14. വിനു ടീച്ചര്‍ക്ക് എന്റെയും വക ജന്മദിനാശംസകള്‍ നേരുന്നു!

    ReplyDelete
  15. ഒരുപാട് സന്തോഷം..ഒരു കൂട്ടുകാരിക്ക് ഇതിനേക്കാള്‍ നല്ലൊരു സമ്മാനം കൊടുക്കാന്‍ ആര്‍ക്കും കഴിയില്ല..!! വിലപിടിച്ച ഏതു വസ്തുവിനേക്കാളും..വിലമതിക്കാനാവാത്ത ഈ അക്ഷരപുഷ്പങ്ങള്‍ക്ക് ഒരായിരം സ്നേഹമഴ*..സന്തോഷമഴ* ..!!
    വര്‍ഷിണിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ ....!!
    ബാബു മണ്ടൂരിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ..!
    അനിത്സിന്.............................. സ്നേഹമഴ*....!

    ReplyDelete
  16. നിറ മേഘ ചോലയിലെ സുഖ ശീതളിമ പോലെ ആയുരാരോഗ്യ സൌഭാഗ്യങ്ങളും ,പുലര്‍കാല സ്വപ്ന സാക്ഷാത്കാരങ്ങളുടെ സുവര്‍ണ്ണ നിമിഷങ്ങളും ഇത്തിരി കുട്ടിത്തരങ്ങളും, പെയ്തൊഴിയാതെ അനുദിനം വര്‍ഷിക്കുന്നതാകട്ടെ ഈ പിറന്നാളും ഓരോ പിറന്നാളുകളും....

    ReplyDelete
  17. "പുലരിമഴയായ്,
    നിത്യസ്നേഹ മഴയായി
    പെയ്തുനിറയുന്നു നീ വര്‍ഷിണി
    പുലരി മഴയായ്,
    നിത്യ സ്നേഹമഴയായി."
    പിറന്നാള്‍ ആശംസകള്‍.
    ഒരുപാടൊരുപാട് കാലം സുഖശീതളമായ
    സ്നേഹമഴ വര്‍ഷിക്കാന്‍ ജഗദീശ്വരന്‍റെ
    അനുഗ്രഹവര്‍ഷം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  18. വൈകിയെങ്കിലും വര്‍ഷിണീ, എന്റെയും ആശംസകള്‍.
    ഒപ്പം വ്യത്യസ്തമായ പിറന്നാള്‍ സമ്മാനം ഒരുക്കിയവര്‍ക്ക് അഭിനന്ദനങ്ങളും.
    സൗഹൃദം.... അതിന് അതിരുകളില്ല.
    ഒരിക്കലും പിരിയാത്ത, ആര്‍ക്കും പിരിക്കാനാവാത്ത, കാലത്തിന് ശക്തിപ്പെടുത്താന്‍ മാത്രം കഴിയുന്ന സൗഹൃദം നിങ്ങള്‍ക്ക് ഞാന്‍ ആശംസിക്കുന്നു.

    ReplyDelete
  19. സ്നേഹം പ്രിയരേ....അതിരുകളില്ലാത്ത ഈ സ്നേഹങ്ങൾക്ക് തിരിച്ചു ഞാൻ എന്തു നൽകും...
    നിശ്ശബ്ദയായി പോവുകയാണ് ഞാൻ,പകരം നൽകാനായ് എന്റെ കയ്യിൽ ഒന്നുമില്ല...സ്നേഹം മാത്രം...!
    നന്ദി പ്രിയരേ....!

    ReplyDelete
    Replies
    1. നിര്‍മ്മലമായ സ്നേഹത്തിനേക്കാള്‍ വലിയതായി എന്തുണ്ട്. അതിനു പകരം വെയ്ക്കാന്‍ വേറൊന്നുമില്ലതാനും.. സ്നേഹം നിറഞ്ഞു കവിയട്ടെ, സ്നേഹമഴ!

      Delete
  20. പ്രിയ സുഹൃത്തെ, മനോഹരമായിരിയ്ക്കുന്നു കവിതയും, വീഡിയോയും..! എന്റെയും ജന്മദിനാ‍ശംസകള്‍!

    നന്മകളോടെ..
    സുനില്‍ ആലുവ

    ReplyDelete
  21. പ്രിയ വര്‍ഷിണി...

    ‘വാക്കുകളുടെ നിറവസന്തം വാരി വിതറുന്ന എന്റെ വര്‍ഷിണിക്ക് സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും പുലരികള്‍ ഒരായിരം ഇനിയുമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു...”

    ReplyDelete
  22. ഇവിടെ വന്ന് വര്‍ഷിണിയെ ആശംസിച്ച എല്ലാവര്‍ക്കും, കവിത ഇഷ്ടമായ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.. വര്‍ഷിണി പറഞ്ഞതു പോലെ പകരം സ്നേഹം മാത്രം, കൂടെ ഇതുപോലുള്ള കവിതാ ശകലങ്ങള്‍ നിങ്ങളേയും സന്തോഷപ്പെടുത്തിയെന്നറിയുമ്പോള്‍ സന്തോഷം.. ബാബുമാഷിന്റെ ശബ്ദവും, കവിതകളും മലയാള കവിതലോകത്ത് നിറഞ്ഞു നില്‍ക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല, ഇനിയും ഒത്തിരി അക്ഷരമുത്തുക്കള്‍ കവിതകളായി രൂപാന്തരം കൊള്ളട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു.. ഏവര്‍ക്കും ശുഭനിനം!

    ReplyDelete
  23. വര്‍ഷിണിക്ക് ആശംസകള്‍ !

    ReplyDelete
  24. ഒരു വൈകിയ ജന്മദിനാശംസകള്‍ ..........

    ReplyDelete
  25. എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല...വയ്കിയെങ്കിലും .വര്‍ഷിണി ടീച്ചര്‍ക്ക് പിറന്നാള്‍ ആശംസകള്‍ ......ബാബു മാഷിനും അനില്‍ ചേട്ടനും നന്ദിയുടെ ഒരായിരം മലരുകള്‍....ഈ കവിത ബ്ലോഗില്‍ പോസ്ടിയതിനു.....ബാബു മാഷിന്റെ സ്വരമാതുരിക്കും

    ReplyDelete
  26. സ്നേഹം പ്രിയരേ.....സന്തോഷം....!

    ReplyDelete
  27. എത്ര കേടലും മതി വരാത്ത വരികള്‍
    സ്നേഹം സന്തോഷം

    ReplyDelete