Tuesday 6 March 2012

റിയലിസവും റിയാലിറ്റിയും


താമര പൂക്കളും ഞാനുമൊന്നൊന്നിച്ചാണ്
താമസിയ്ക്കുന്നതീ നാട്ടില്‍
കന്നി നിലാവും ഇളം വെയിലും
വന്നു ചന്ദനം ചാര്‍ത്തുന്ന നാട്ടില്‍
ഒന്നിച്ചു ഞങ്ങളുറങ്ങും
ഉറക്കത്തിലൊന്നേ മനസ്സിന്നു മോഹം
ഒന്നിച്ചുണരും ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍
ഒന്നേ മിഴികളില്‍ ദാഹം
ഗ്രാമാന്തരംഗ യമുനയില്‍ പൂത്തൊരാ
താമര പൂവുകള്‍ തോറും
എന്നിലേ സ്വപ്നങ്ങള്‍ ചെന്നുമ്മവെച്ചിടും
പൊന്നില തുമ്പികള്‍ പോലെ
രോമ ഹര്‍ഷങ്ങള്‍ മൃദു പരാഗങ്ങളില്‍
ഓമന നൃത്തമാടും
എന്നുമാ കല്ലോലിനിയില്‍ ഹംസങ്ങള്‍ പോല്‍
എന്നനുഭൂതികള്‍ നീന്തും

നൃത്തം കഴിഞ്ഞു പരാഗങ്ങളില്‍
സ്നാന ശുദ്ധരായെത്തും കിനാക്കള്‍
എന്നിലെ സഞ്ചിത സംഗീത വീചിയില്‍
എങ്ങോ മിഴിനട്ടു നില്‍ക്കും
കാനന പൊയ്കയില്‍ കണ്ണാടി നോക്കുന്ന
താമരമൊട്ടുകള്‍ പോലെ
മണ്ണിനെ നോക്കി കൊതിപൂകി നില്‍ക്കുന്ന
വിണ്ണിലെ താരകള്‍പ്പോലെ

പൂവിന്‍ പുളകമാം പൂമ്പൊടി ചാര്‍ത്തിലെ
ജീവ ചൈതന്യവുമായി
എന്നനുഭൂതികള്‍ എന്നിലെ സങ്കല്‍പ്പ
നിര്‍മ്മാണ ശാലയിലെത്തും
ഓരോ പരാഗവും എന്നിലെ തീയില്‍
വെച്ചൂതി തനി തങ്കമാക്കും
കൈവിരല്‍ മുട്ടിയാല്‍ പാടിതുടങ്ങുമെന്‍
ജീവിത വീണതന്‍ മാറില്‍
തത്തണി തങ്കം ഉരുക്കിയുണ്ടാക്കിയ
സപ്ത സ്വരക്കമ്പി പാകും
തത്തണി തങ്കം ഉരുക്കിയുണ്ടാക്കിയ
സപ്ത സ്വരക്കമ്പി പാകും

തന്ത്രികള്‍ തോറുമാ പൂവിന്‍ കിനാവുകള്‍
നീന്തു തുടിയ്ക്കുന്ന നാദം
തന്ത്രികള്‍ തോറുമാ പൂവിന്‍ കിനാവുകള്‍
നീന്തു തുടിയ്ക്കുന്ന നാദം
ഭാവ വൈകാരിക വൈചാരികാശംങ്ങള്‍
ചാലിച്ചു ചാലിച്ചു കൂട്ടി

ചിത്രപ്പെടുത്തിയതാണു ഞാനീ
കൊച്ചു സപ്ത വര്‍ണ്ണ്വോജല ചിത്രം
ചിത്രപ്പെടുത്തിയതാണു ഞാനീ
കൊച്ചു സപ്ത വര്‍ണ്ണ്വോജല ചിത്രം

എന്റെ ചിത്രത്തിലെ പൂവിനു
കൂടുതലുണ്ടായിരിയ്ക്കാം ദലങ്ങള്‍
കണ്ടു പരിചയമില്ലാത്ത വര്‍ണ്ണങ്ങള്‍
കണ്ടിരിയ്ക്കാം ഇതിനുള്ളില്‍
എന്റെ ചിത്രത്തിലെ താമര പൂവിനുണ്ടെന്‍
എന്നനുഭൂതിതന്‍ നാദം
എന്റെ ചിത്രത്തിലെ താമര പൂവിനുണ്ടെന്‍
എന്നനുഭൂതിതന്‍ നാദം
കാമറ ചില്ലില്‍ പതിഞ്ഞേക്കുമാ
കൊച്ചുപൂവിന്‍ യതാതത രൂപം
എന്റെയീ ക്യാന്‍വാസില്‍ നിങ്ങള്‍ കണ്ടില്ലെങ്കില്‍
എന്നെ പഴിയ്ക്കരുതാരും
ഭാവനയ്ക്കുള്ളിലും കാമറയ്ക്കുള്ളിലും
ജീവിതം ചെന്നിറങ്ങുമ്പോള്‍
റിയലിസവും റിയാലിറ്റിയും
പ്രതിച്ഛായകള്‍ രണ്ടായിരിയ്ക്കും
ഒന്നില്‍ പ്രകൃതിയും മാനവാത്മവുമായ്
ഒന്നുചേരുന്നതായി കാണാം
ഒന്നില്‍ പ്രകൃതിതന്‍ ഇത്തിരി ചില്ലിന്റെ
മുന്നില്‍ നില്‍ക്കുന്നതും കാണാം



കവിത: റിയലിസവും റിയാലിറ്റിയും
രചന: വയലാര്‍ രാമവര്‍മ്മ
ആലാപനം: വേണുഗോപാല്‍

13 comments:

  1. ഭാവ വൈകാരിക വൈചാരികാശംങ്ങള്‍
    ചാലിച്ചു ചാലിച്ചു കൂട്ടി

    ചിത്രപ്പെടുത്തിയതാണു ഞാനീ
    കൊച്ചു സപ്ത വര്‍ണ്ണ്വോജല ചിത്രം

    ReplyDelete
    Replies
    1. കലാവല്ലഭന്റേതാണ് പുലര്‍ക്കാലത്തിലെ ആദ്യ കമന്റ്.. :)
      നന്ദി!

      Delete
  2. ഇഷ്ടപ്പെട്ടു
    ആശംസകള്‍

    ReplyDelete
  3. Replies
    1. കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം റൈഹാന!

      Delete
  4. വേണുഗോപാൽ ആലപിയ്ക്കുന്ന കവിതകൾക്കെല്ലാം ഒരു ലളിത ഗാന സുഖമാണ്..!
    നല്ല കവിത..!
    ശുഭസായാഹ്നം...!

    ReplyDelete
    Replies
    1. കവിതകള്‍ക്ക് അതിന്റേതായ ഒരു ആലാപന ശൈലി ഉണ്ടെന്നും, അതാണ് അതിന് കൂടുതല്‍ സൌന്ദര്യവും എന്ന് വിശ്വസിയ്ക്കുന്ന ഒരാളാണ് ഞാന്‍. മലയാള മനോരമയുടെ കാവ്യഗീതികള്‍ പരമ്പരാഗതമായ ആ ആലാപനശൈലിയ്ക്കെതിരെ ഒരു ട്രെന്റ് കൊണ്ടുവന്ന് വിജയിച്ചതുമാണ് (അതിനൊക്കെ കുറെ മുന്നെ യൂസഫലിയുടെ കേച്ചേരി കവിതകള്‍ എന്നൊരു കസറ്റ് ഇറങ്ങിയിരുന്നു, ആരും ശ്രദ്ധിയ്ക്കാതെ പോയ ഒന്നാണ്). സഫലമീയാത്ര ആര്‍ക്കാണ് മറക്കാന്‍ കഴിയുക! എന്റെ ഇഷ്ടഗായകനാണ് വേണുഗോപാല്‍ എന്നിരുന്നാലും, വേണുഗോപാല്‍ ആലപിയ്ക്കുന്ന എല്ലാ കവിതകളും ഒരേ രീതിയില്‍ ആയിപോകുന്നുവോ എന്നൊരു സംശയമുണ്ട്. വയലാറിന്റെ കവിതകള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഒരു ചടുലഭാവമാണ് മനസ്സില്‍ വരിക. ഈ കവിതയുടെ ആലാപനം ചടുലതയില്‍ നിന്ന് ലാസ്യത്തിലെത്തി നില്‍ക്കുന്നു എന്നു വേണമെങ്കില്‍ പറയാം.. :)

      Delete
  5. വര്‍ഷിണി പറഞ്ഞത് ശര്യാ...
    കവിത വേണു ഗോപാള്‍ പാട്യാല്‍ കേള്‍ക്കാന്‍ നല്ല സുഖാ..

    ReplyDelete
    Replies
    1. ഹിഹിഹി.. സ്വാമിന്‍ കമ്മത്തിന് പഠിയ്ക്കുന്നുണ്ടോ?

      Delete
  6. നല്ല ആലാപനം... നല്ല കവിത എന്നെടുത്ത് പറയേണ്ടതില്ലല്ലൊ..!!

    ReplyDelete