Monday 2 April 2012

കിനാവിന്റെ പാലായനം


നനവുള്ള പച്ചമണ്‍പിടികളെന്‍ ഖബര്‍
സ്നേഹത്തണുപ്പില്‍ പൊതിഞ്ഞീടവേ
ചുറ്റുമയരുന്നു ഖുറാനും ഗീതയും
ഏകത്വമോതുന്ന അദ്ധ്വൈത ഗീതിയായ്
നനവുള്ള പച്ചമണ്‍പിടികളെന്‍ ഖബര്‍
സ്നേഹത്തണുപ്പില്‍ പൊതിഞ്ഞീടവേ
ചുറ്റുമയരുന്നു ഖുറാനും ഗീതയും
ഏകത്വമോതുന്ന അദ്ധ്വൈത ഗീതിയായ്

ഒരു നാണയത്തിന്റെ ഇരുവശം പോല്‍
ജനനമരണമുദ്ര കയ്യിലേറ്റും പിടിയ്ക്കവേ
ഒരു നാണയത്തിന്റെ ഇരുവശം പോല്‍
ജനനമരണമുദ്ര കയ്യിലേറ്റും പിടിയ്ക്കവേ
മധുവൂറും സ്നേഹമോ മരണമെന്നും
ഞാനറിയാതെ പോയതാ സ്നേഹപ്രവാഹം
മധുവൂറും സ്നേഹമോ മരണമെന്നും
ഞാനറിയാതെ പോയതാ സ്നേഹപ്രവാഹം

ശവമഞ്ചയാത്രയുടെ അനുയാത്രികര്‍
ഇവര്‍ മാനസപുത്രികള്‍
എന്‍ പേനയാല്‍ പെറ്റവര്‍
ശവമഞ്ചയാത്രയുടെ അനുയാത്രികര്‍
ഇവര്‍ മാനസപുത്രികള്‍
എന്‍ പേനയാല്‍ പെറ്റവര്‍
ദേഹവും ദേഹിയും പിരിയുമൊരു
ശൈത്യക്കൊടുങ്കോട്ടയ്ക്കുമപ്പുറം
കാത്തു നില്‍പ്പുണ്ടിവര്‍
ദേഹവും ദേഹിയും പിരിയുമൊരു
ശൈത്യക്കൊടുങ്കോട്ടയ്ക്കുമപ്പുറം
കാത്തു നില്‍പ്പുണ്ടിവര്‍

തൂവലും, തുമ്പിയും, പൂക്കളും, പുഴകളും,
വര്‍ണ്ണക്കിലുക്കവും, ഗന്ധവും, മധുരവും
തൂവലും, തുമ്പിയും, പൂക്കളും, പുഴകളും,
വര്‍ണ്ണക്കിലുക്കവും, ഗന്ധവും, മധുരവും
മേഘവും, മഴയും, വേനലും ദാഹവും
ഒരുപോലെയായിടും തീരത്തു ചേരട്ടെ
മേഘവും, മഴയും, വേനലും ദാഹവും
ഒരുപോലെയായിടും തീരത്തു ചേരട്ടെ
ഖണ്ഢിച്ച, മണ്ഢിച്ച കഥകളും പാത്രവും
ആത്മാവും കഴുകപ്പെടട്ടെ
ഖണ്ഢിച്ച, മണ്ഢിച്ച കഥകളും പാത്രവും
ആത്മാവും കഴുകപ്പെടട്ടെ
നീലിച്ച, മഞ്ഞിച്ച ചായങ്ങളില്‍
നിന്നുയര്‍ത്തപ്പെടട്ടേ
നിറമില്ലാ സ്നേഹത്തിന്‍ അള്‍ത്താരയില്‍
വാഴ്ത്തപ്പെടട്ടേ..
നിറമില്ലാ സ്നേഹത്തിന്‍ അള്‍ത്താരയില്‍
വാഴ്ത്തപ്പെടട്ടേ..

ഇന്നീ വിലാപയാത്ര
നിങ്ങള്‍ തന്‍ അശ്രുപൂജ
മാധ്യമം നിറയ്ക്കുന്ന മഹാ സ്നേഹധാര
ഇന്നീ വിലാപയാത്ര
നിങ്ങള്‍ തന്‍ അശ്രുപൂജ
മാധ്യമം നിറയ്ക്കുന്ന മഹാ സ്നേഹധാര
വെളിച്ചം വിതറും അക്ഷരവിളക്കുമരങ്ങള്‍
ആര്‍ദ്രമായ് തലോടുന്നീ ഒടുക്കത്തെ നിമിഷം
വെളിച്ചം വിതറും അക്ഷരവിളക്കുമരങ്ങള്‍
ആര്‍ദ്രമായ് തലോടുന്നീ ഒടുക്കത്തെ നിമിഷം

ഇനിയൊന്നു കൂടി ഞാന്‍ ആശിച്ചീടുന്നു
ഇനിയൊന്നു കൂടി ഞാന്‍ ആശിച്ചീടുന്നു
ഒരു ജന്മവും കൂടി.. ഒരു ജന്മവും കൂടി
സ്നേഹം പകരുവാന്‍ മാത്രമൊരു
വിചിത്രഭാഷയുടെ സ്വതന്ത്രലോകത്ത്
വസന്തമലിയുന്ന കാട്ടുതേന്‍ നുണയുവാന്‍
സ്നേഹം പകരുവാന്‍ മാത്രമൊരു
വിചിത്രഭാഷയുടെ സ്വതന്ത്രലോകത്ത്
വസന്തമലിയുന്ന കാട്ടുതേന്‍ നുണയുവാന്‍

വീഡിയോ വേര്‍ഷന്‍:-




കവിത: കിനാവിന്റെ പാലായനം
രചന: സി.പി. ശുഭ
ആലാപനം: ബാബു മണ്ടൂര്‍

12 comments:

  1. നനവ് എന്ന കവിതയിലൂടെ പെണ്മനസ്സുകളെ തൊട്ടറിഞ്ഞ “സി.പി. ശുഭ” കിനാവിന്റെ പാലയനത്തിലൂടെ മലയാളത്തിന്റെ മാധവിക്കുട്ടിയുടെ മനസ്സിലൂടെ സഞ്ചരിയ്ക്കുന്നു. മാധവിക്കുട്ടി മലയാള ഭാഷയില്‍ ഒത്തിരി കിനാക്കള്‍ ബാക്കിവെച്ച് വിടപറഞ്ഞപ്പോള്‍, ചിലവയോര്‍ത്ത് നമ്മള്‍ വിസ്മയം കൊള്ളുന്നു, ചിലവയോര്‍ത്തു ഗര്‍വ്വ് കാട്ടുന്നു. ഒരു കഥാകാരിയുടെ ആവിഷ്ക്കാര സ്വാതന്ത്ര്യമെന്നോ, ഭ്രാന്തമായ മനസ്സിന്റെ ജല്പനങ്ങളെന്നോ, തുറന്നെഴുത്തെന്നോ അതിനെ പേരിട്ട് വിളിയ്ക്കാം.. “കിനാവിന്റെ പാലായനം” പുലര്‍ക്കാലത്തിലൂടെ നിങ്ങള്‍ക്ക് സമര്‍പ്പിയ്ക്കുന്നു.. പ്രിയ കവയത്രിയ്ക്ക് ആശംസകള്‍!

    ഇതിങ്ങനെ ശബ്ദരൂപത്തിലും, വീഡിയോ രൂപത്തിലും ആവിഷ്ക്കരിച്ച ബാബുമാഷിന് പ്രത്യേക ആശംസകള്‍!

    ReplyDelete
  2. ഏറെ ഹൃദ്യമായിരിക്കുന്നു - വരികളും,ആലാപനവും, അവതരണവും....

    ആശംസകൾ......

    ReplyDelete
  3. ഇനിയൊന്നു കൂടി ഞാന്‍ ആശിച്ചീടുന്നു
    കേൾക്കാനും കാണാനും വായിക്കാനും...

    ReplyDelete
  4. മനോഹരമായിരിക്കുന്നു അവതരണവും,
    ആലാപനവും,കവിതയും.
    കൊച്ചുമുതലാളിക്ക് ആശംസകള്‍

    ReplyDelete
  5. ഈ ഓര്‍മ്മപുതുക്കല്‍ വളരെ നന്നായി!
    ഹൃദ്യമായ ആലാപനം‌, ഈടുറ്റ വരികള്‍.. മനോഹരം!

    ReplyDelete
  6. ദേഹവും ദേഹിയും പിരിയുമൊരു
    ശൈത്യക്കൊടുങ്കോട്ടയ്ക്കുമപ്പുറം
    കാത്തു നില്‍പ്പുണ്ടിവര്‍

    ReplyDelete
  7. നല്ല കവിത കൊച്ചുമുതലാളി....ഹൃദ്യമായ വരികള്‍....

    ReplyDelete
  8. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. ശുഭസായാഹ്നം!

    ReplyDelete
  9. വളരെ ഇഷ്ടപ്പെട്ടു

    ReplyDelete
  10. ഒരു പുലർകാല കവിത കേട്ടിട്ടില്ലെങ്കിൽ മനസ്സിൽ ഒരു വിമ്മിഷ്ടമാണ്..നന്ദി..കൊച്ചു മുതലാളി..ഇന്നത്തെ കവിത മോശമായില്ല..

    ReplyDelete
    Replies
    1. നന്ദി ഷാഫി..
      ഷാഫിയുടെ കവിതകള്‍ ഞാന്‍ വായിച്ചു.. മികച്ചത് തന്നെ! എന്നു വരിക കവിതകള്‍ ആസ്വദിയ്ക്കുക!

      നന്ദി!

      Delete
    2. വളരെ ഇഷ്ടമായി .. ആശംസകള്‍ !!!!

      Delete