Wednesday 4 April 2012

കടം


പഴുത്ത ജീവിതം അകുത്തെടുക്കുവാന്‍
അടിക്കലെത്തി നാം ഒരുങ്ങി നില്‍ക്കവേ
ഒടുക്കമാണെതിന്ന് ഉരച്ചു കൊണ്ടിതാ
മടക്കയാത്രയായ് നിഴല്‍ പിറാവുകള്‍
പഴുത്ത ജീവിതം അകുത്തെടുക്കുവാന്‍
അടിക്കലെത്തി നാം ഒരുങ്ങി നില്‍ക്കവേ
ഒടുക്കമാണെതിന്ന് ഉരച്ചു കൊണ്ടിതാ
മടക്കയാത്രയായ് നിഴല്‍ പിറാവുകള്‍

തിടുക്കമെന്തിനോ നടിപ്പതീ നമ്മള്‍
കടയ്ക്കലന്യന്റെ കത്തി മിന്നവേ
തടുക്കുവാനിനി സമയമില്ലപോല്‍
തരള മാനസം തളര്‍ന്നു വീഴവേ
പകല്‍ക്കിനാവിലെ ഹൃദയവാടിയില്‍
പകച്ചു നില്‍ക്കയായ് സുഗന്ധ സൂനങ്ങള്‍
അമൃത സ്നേഹവും ഒരിറ്റു കാമവും
അടവു വെച്ചു പോയ് അതിരിനപ്പുറം
അമൃത സ്നേഹവും ഒരിറ്റു കാമവും
അടവു വെച്ചു പോയ് അതിരിനപ്പുറം

കനവു വിളയുന്ന പാടവും നമ്മള്‍
തീറു നല്‍കിക്കഴിഞ്ഞുവെന്‍ സഖീ
നടവരമ്പിലെ നറുനിലാത്തുള്ളി
ഉടനെയന്യമായ് തീരുമെന്‍ സഖീ
മധുരയൌവ്വനം വിരിഞ്ഞ കാലത്തിന്‍
മൃദുല ചിന്തകള്‍ വഴിപിരിഞ്ഞപ്പോള്‍
ഒരു പ്രതീക്ഷതന്‍ പുളക വീഥിയില്‍
പുതിയ പേറ്റന്റിന്‍ പറ നിറഞ്ഞു പോയ്
ഞാറ്റു വേലയില്‍ നമ്മള്‍ നട്ടൊരി
തെല്ലു സ്നേഹവും വാടി നില്‍ക്കയാ
ചിന്തകള്‍ നമ്മളെന്തിനോ വൃഥാ
ചില്ലറതുട്ടിനിന്നു വില്‍ക്കയായ്
ചിന്തകള്‍ നമ്മളെന്തിനോ വൃഥാ
ചില്ലറതുട്ടിനിന്നു വില്‍ക്കയായ്
പ്രണയവും നമ്മള്‍ വില പറഞ്ഞപ്പോള്‍
പൊരുളറിഞ്ഞപ്പോള്‍ കഥ കഴിഞ്ഞുപോയ്
ചതി മറയയ്ക്കുള്ളീല്‍ വെറുതെയാടുന്ന
ചാവു കോലങ്ങള്‍ നമ്മളാകയാല്‍
പ്രണയവും നമ്മള്‍ വില പറഞ്ഞപ്പോള്‍
പൊരുളറിഞ്ഞപ്പോള്‍ കഥ കഴിഞ്ഞുപോയ്
ചതി മറയയ്ക്കുള്ളീല്‍ വെറുതെയാടുന്ന
ചാവു കോലങ്ങള്‍ നമ്മളാകയാല്‍

പ്രിയസഖീ.. പ്രിയസഖീ നിന്റെ മാറിലെ
ക്ഷീരഗ്രന്ഥിയും പണ്ടേ വില പറഞ്ഞുപോയ്
ഇനി നിനക്കില്ല അമ്മ മാനസം
അനഘ സായൂജ്യ ത്യാഗ സേവനം
കടല്‍ കടന്നു വന്നിവിടെയുള്ളൊരി
കനിവുപോലും വിലയ്ക്കെടുത്തവര്‍
അതുലവേതാന്ത ഗീതകം പോലും
പുതിയ സംഗീതമാക്കി മാറ്റിയോര്‍
വരച്ച ചതുരത്തില്‍ വെരുതെയാടവെ
ഉരച്ചതെല്ലാം നാം കടമെടുത്തതോ
തിരിച്ചടയ്ക്കേണ്ട വചനമാകയും
തിളക്കമില്ലാതെ വിതുമ്പിടുമ്പോള്‍
വരച്ച ചതുരത്തില്‍ വെരുതെയാടവെ
ഉരച്ചതെല്ലാം നാം കടമെടുത്തതോ
തിരിച്ചടയ്ക്കേണ്ട വചനമാകയും
തിളക്കമില്ലാതെ വിതുമ്പിടുമ്പോള്‍



കവിത: കടം
രചന: രാജീവ് ആലുങ്കല്‍
ആലാപനം: സുദീപ് കുമാര്‍

8 comments:

  1. ഏവര്‍ക്കും ശുഭസായാഹ്നം!

    ReplyDelete
  2. ഉള്ളില്‍ തട്ടും വരികളും അതിനനുസരണമായ
    ആലാപനവും.കവിതയില്‍ ലയിച്ചു ചേരാന്‍
    കഴിഞ്ഞു.
    ആശംസകള്‍

    ReplyDelete
  3. പുലര്‍ക്കാലം ഒരുക്കുന്ന ഈ കവിത വിരുന്ന് തികച്ചും പ്രശംസനീയം തന്നെ.. നന്ദി സുഹൃത്തേ!

    ReplyDelete
  4. മാമ്പഴക്കൂടയില്‍ നോക്കുന്നതുപോലെയാണ് ഈ ബ്ലോഗില്‍ നോക്കിയാല്‍. ഏതെടുക്കണം എന്നൊരു കണ്‍ഫ്യൂഷന്‍. എല്ലാം ഒന്നൊനൊന്ന് മെച്ചം. ഈ കവിതാശേഖരണത്തിനും അപ് ലോഡിംഗിനുമൊക്കെ എടുക്കുന്ന അദ്ധ്വാനത്തിന് നന്ദി.

    ReplyDelete
    Replies
    1. കവിതകള്‍ ഇഷ്ടമാകുന്നറിയുന്നത് തന്നെ സന്തോഷം! കേള്‍ക്കാത്ത കുറെ കവിതകള്‍ പുലര്‍ക്കാലത്തിലൂടെ കേള്‍പ്പിയ്ക്കുക. ഒരു റഫറന്‍സ് പോലെ നമുക്കിത് സൂക്ഷിയ്ക്കാം.. !

      Delete
  5. വായിച്ചു തുടങ്ങുമ്പോൾ കുഞ്ഞുണ്ണിമാഷിന്റെ കവിതകളുടെ ഒരു ടേസ്റ്റനുഭപ്പെട്ടു.

    ReplyDelete
  6. മനോഹരമായ മറ്റൊരു കവിത....കേള്‍ക്കാന്‍ അവസരമൊരുക്കിയ കൊച്ചുമുതലാളി അഭിനന്ദനങ്ങള്‍.....

    ReplyDelete
  7. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം!

    ശുഭസായാഹ്നം!

    ReplyDelete