Saturday 7 April 2012

കുരിശില്‍

മാനവരാശിയുടെ മോചനത്തീനാ‍യ്, നന്മക്കായ് പോരാടിയ യേശുദേവനെ കുരിശേറ്റിയപ്പോള്‍, ആ കുരിശ്ശിലേറ്റിയവരോടു പോലും ദയയും, സ്നേഹവും കാട്ടിയ കാരുണ്യവാ‍നായ യേശുദേവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സ്മരണയാണ് ഈസ്റ്റര്‍ ദിനം. ഈ ഈസ്റ്റര്‍ ദിനത്തില്‍ ഏവരിലും നന്മയും സ്നേഹവും ചൊരിയട്ടെ.. ഏവര്‍ക്കും പുലര്‍ക്കാലത്തിന്റെ ഈസ്റ്റര്‍ ദിനാശംസകള്‍!

പുലര്‍ക്കാലത്തിനുവേണ്ടി മഹാകവി എം.പി അപ്പന്റെ പ്രസിദ്ധ കവിതയായ “കുരുശില്‍” എന്ന കവിത ചെയ്തു തന്ന ബാബുമാഷിന് ആശംസകള്‍!


അത്യന്ത തമസ്സില്‍ പെട്ടുഴലും ലോകത്തിന്
സത്യത്തിന്‍ പ്രഭാപൂരം കാട്ടിയെന്നതിനാലെ
മുള്‍ക്കിരീടവും ചാര്‍ത്തി അങ്ങു വിശ്രമം കൊള്‍വൂ
മൂര്‍ഖമാം നിയമത്തിന്‍ നാരാജ മുനകളില്‍
അത്യന്ത തമസ്സില്‍ പെട്ടുഴലും ലോകത്തിന്
സത്യത്തിന്‍ പ്രഭാപൂരം കാട്ടിയെന്നതിനാലെ
മുള്‍ക്കിരീടവും ചാര്‍ത്തി അങ്ങു വിശ്രമം കൊള്‍വൂ
മൂര്‍ഖമാം നിയമത്തിന്‍ നാരാജ മുനകളില്‍

ആഹന്ത കുരിശില്‍തന്‍ പൂവല്‍മെയ് തറയ്ക്കപ്പെട്ടാ-
കുലാത്മാവായ് കിടക്കുന്നൊരി സമയത്തും
സ്നേഹശീലനാം ഭവാന്‍ ഈശനോടപേക്ഷിയ്ക്കും
ഈ കടുംകൈ ചെയ്തോര്‍ക്ക് മാപ്പു നല്‍കുവാന്‍ മാത്രം
ആഹന്ത കുരുശ്ശില്‍തന്‍ പൂവല്‍മെയ് തറയ്ക്കപ്പെട്ടാ-
കുലാത്മാവായ് കിടക്കുന്നൊരി സമയത്തും
സ്നേഹശീലനാം ഭവാന്‍ ഈശനോടപേക്ഷിയ്ക്കും
ഈ കടുംകൈ ചെയ്തോര്‍ക്ക് മാപ്പു നല്‍കുവാന്‍ മാത്രം

ദേവാ നിന്‍ മുറിവില്‍ നിന്നിറ്റു വീഴുന്നോരി
ജീവരക്തത്തിന്‍ തപ്തമാമോരു കണികയും
കാരൂണി രസം നിറഞ്ഞി സര്‍വ്വം സഹയിങ്കല്‍
ചാരു ചെമ്പനീര്‍ പൂവായ് ഉല്‍ഭുല്ലമാകും നാളെ
ദേവാ നിന്‍ മുറിവില്‍ നിന്നിറ്റു വീഴുന്നോരി
ജീവരക്തത്തിന്‍ തപ്തമാമോരു കണികയും
കാരൂണി രസം നിറഞ്ഞി സര്‍വ്വം സഹയിങ്കല്‍
ചാരു ചെമ്പനീര്‍ പൂവായ് ഉല്‍ഭുല്ലമാകും നാളെ

കാന്തിചൂഴുമാ ത്യാഗ സൂനങ്ങള്‍ വാടാതെന്നും
ശാന്തി സൌരഭം വീശും ഭൂവിലും, സ്വര്‍ഗ്ഗത്തിലും
കാന്തിചൂഴുമാ ത്യാഗ സൂനങ്ങള്‍ വാടാതെന്നും
ശാന്തി സൌരഭം വീശും ഭൂവിലും, സ്വര്‍ഗ്ഗത്തിലും

വീഡിയോ വേര്‍ഷന്‍:-




കവിത: കുരിശില്‍
രചന: എം.പി. അപ്പന്‍
ആലാപനം: ബാബു മണ്ടൂര്‍

15 comments:

  1. check my blog 'cheathas4you-safalyam.blogspot.com '

    ReplyDelete
  2. ബാബുമാഷിനും പുലര്‍ക്കാലത്തിനും ആശംസകള്‍

    ReplyDelete
  3. ക്രൂശിതനായ യേശു ക്രിസ്തുവിന്റെ സ്മരണയില്‍ മറ്റൊരു നല്ല കവിത കൂടി അവതരിപ്പിച്ച കൊച്ചുമുതലാളിക്ക് അഭിനന്ദനങ്ങള്‍..!

    ReplyDelete
  4. നല്ല കവിത.ആലാപനവും നന്നായി.
    കൊച്ചുമുതലാളിക്ക് ശാന്തിയും,സമാധാനവും
    ഐശ്വര്യവും നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍

    ReplyDelete
  5. ഈസ്റ്റര്‍ ആശംസകള്‍.. മനോഹരമായ വീഡിയോയും, ആലാപനവും!

    ReplyDelete
  6. ഹാപ്പി ഈസ്റെര്‍

    ReplyDelete
  7. നന്ദി സുഹൃത്തുക്കളെ... ഏവര്‍ക്കും ഈസ്റ്റര്‍ ദിനാശംസകള്‍!

    ReplyDelete
  8. സന്തോഷം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍ ന്റ്റെ പുലര്‍ക്കാലത്തിന്‍ നേരുന്നൂ..
    മാഷിനും അനിലിനും ന്റ്റെ ഹൃദയം നിറഞ്ഞ സന്തോഷം അറിയിയ്ക്കട്ടെ,...!

    ReplyDelete
  9. ഹാപ്പി ഈസ്റ്റര്‍..

    നല്ല കവിത..

    ReplyDelete
  10. ഹാപ്പി ഈസ്റ്റര്‍..

    ReplyDelete
  11. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..
    നന്ദി!

    ReplyDelete