Wednesday 11 April 2012

സ്നേഹപൂര്‍വ്വം അമ്മയ്ക്ക്


അകലെക്കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെവായെന്നോതി മാടിവിളിയ്ക്കവേ
അകലെക്കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെവായെന്നോതി മാടിവിളിയ്ക്കവേ
അതുകേട്ടൊരടിയും ചലിയ്ക്കുവാനാകാതെ
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നു പോയ്
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നു പോയ്
തിരികെട്ടു പോയ വിളക്കിന്റെ മുന്‍പില്‍ ഞാന്‍
തിരയുന്നു ജീവിത സൌഖ്യങ്ങളിക്കരെ
തിരികെട്ടു പോയ വിളക്കിന്റെ മുന്‍പില്‍ ഞാന്‍
തിരയുന്നു ജീവിത സൌഖ്യങ്ങളിക്കരെ
തിരയുന്നു ജീവിത സൌഖ്യങ്ങളിക്കരെ
ഉരുകുന്നു മരുവിന്റെ നെഞ്ചിലെ അഗ്നിയില്‍
ഉള്ളിലെ കനവുമെന്‍ ആയൂരാരോഗ്യവും
ഉരുകുന്നു മരുവിന്റെ നെഞ്ചിലെ അഗ്നിയില്‍
ഉള്ളിലെ കനവുമെന്‍ ആയൂരാരോഗ്യവും
ഉള്ളിലെ കനവുമെന്‍ ആയൂരാരോഗ്യവും
മാറുന്ന കാലത്തിലേറും പരിഷ്കൃതി
പേറുന്ന നീറുന്ന പാവം പ്രവാസികള്‍
മാറുന്ന കാലത്തിലേറും പരിഷ്കൃതി
പേറുന്ന നീറുന്ന പാവം പ്രവാസികള്‍
പേറുന്ന നീറുന്ന പാവം പ്രവാസികള്‍
കോറിയ ചിത്രങ്ങളോര്‍ത്ത് ഞാന്‍ നില്‍ക്കവേ
ചാറിയ മിഴിനീരിനര്‍ത്ഥമാരറിയുവാന്‍
കോറിയ ചിത്രങ്ങളോര്‍ത്ത് ഞാന്‍ നില്‍ക്കവേ
ചാറിയ മിഴിനീരിനര്‍ത്ഥമാരറിയുവാന്‍
ചാറിയ മിഴിനീരിനര്‍ത്ഥമാരറിയുവാന്‍
ഒരു നാളിലൊരുവേള ഞാനുമെന്റെമ്മയും
ഒരുമിച്ചു നില്‍ക്കുന്ന ചിത്രമുണ്ടുള്ളിലായ്
ഒരു നാളിലൊരുവേള ഞാനുമെന്റെമ്മയും
ഒരുമിച്ചു നില്‍ക്കുന്ന ചിത്രമുണ്ടുള്ളിലായ്
ഒരുമിച്ചു നില്‍ക്കുന്ന ചിത്രമുണ്ടുള്ളിലായ്
അതില്‍ നിന്നിറങ്ങിവന്നെന്നമ്മ പൊന്നമ്മ
അലിവാര്‍ന്ന മൊഴികളാല്‍ കെട്ടിപ്പിടിയ്ക്കവേ
അതില്‍ നിന്നിറങ്ങിവന്നെന്നമ്മ പൊന്നമ്മ
അലിവാര്‍ന്ന മൊഴികളാല്‍ കെട്ടിപ്പിടിയ്ക്കവേ
അലിവാര്‍ന്ന മൊഴികളാല്‍ കെട്ടിപ്പിടിയ്ക്കവേ
അറിയാതെ തേങ്ങിക്കരഞ്ഞുപോയ് മരുവിതില്‍
അലയുന്ന കാറ്റിനോടക്കഥ പറയവേ
അറിയാതെ തേങ്ങിക്കരഞ്ഞുപോയ് മരുവിതില്‍
അലയുന്ന കാറ്റിനോടക്കഥ പറയവേ
അലയുന്ന കാറ്റിനോടക്കഥ പറയവേ
ഒരു ദിനം സര്‍വ്വ സൌഭാഗ്യങ്ങളും പേറി
ഒറ്റമകന്‍ വരുമെന്ന് നിനച്ചമ്മ
ഒരു ദിനം സര്‍വ്വ സൌഭാഗ്യങ്ങളും പേറി
ഒറ്റമകന്‍ വരുമെന്ന് നിനച്ചമ്മ
ഒറ്റമകന്‍ വരുമെന്ന് നിനച്ചമ്മ
കാത്ത് കാത്തൊടുവില്‍ മരിച്ചുപോയൊരുനോക്ക്
കാണുവാന്‍ കഴിയാത്ത നോവും മുറിവുമായ്
കാത്ത് കാത്തൊടുവില്‍ മരിച്ചുപോയൊരുനോക്ക്
കാണുവാന്‍ കഴിയാത്ത നോവും മുറിവുമായ്
കാണുവാന്‍ കഴിയാത്ത നോവും മുറിവുമായ്
അകലെക്കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെവായെന്നോതി മാടിവിളിയ്ക്കവേ
അതുകേട്ടൊരടിയും ചലിക്കുവാന്‍ കഴിയാതെ
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നു പോയ്
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നു പോയ്
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നു പോയ്



അകലെക്കിനാവിന്റെ (Click here to download)
കവിത: സ്നേഹപൂര്‍വ്വം അമ്മയ്ക്ക്
രചന: ടി.കെ. അലി
ആലാപനം: നവാസ് പാലേരി

17 comments:

  1. ഏവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
  2. ജീവിത സൌഖ്യങ്ങള്‍ തേടി പായുന്ന, പ്രവാസിയുടെ ജീവിതം കയ്‌പ്പേറിയതാനെങ്കിലും, അതില്‍ നിന്ന് ഒരു മോചനം സാധ്യമാവാത്ത്തത് പോലെ...എങ്കിലും,എതോരമ്മയും നിനക്കുന്നു തന്റെ മകന്‍ സകലസൌഭാഗ്യങ്ങളും പേറി തിരിച്ചു വരുമെന്ന്....അവസാനം ആ സ്വപ്‌നങ്ങള്‍ ശ്മശാനത്തിലെരിയുന്നു...മനസ്സിന്റെ ആഴങ്ങളിലെവിടെയോ ഒരു നീറല്‍....ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി കൊച്ചുമുതലാളി...

    ReplyDelete
  3. ചോരവാര്‍ന്നു നീറുന്ന വരികള്‍ ..ഹൃദ്യമായ ആലാപനം.
    എന്‍റെ പ്രിയ കൂട്ടുകാരാ ,നന്ദി...നന്ദി...!!

    ReplyDelete
    Replies
    1. നല്ല ഭാവസാന്ദ്രമായ ആലാപനം അല്ലേ?

      Delete
  4. വളരെ ഇഷ്ടമായി

    ReplyDelete
  5. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം പ്രിയരെ..
    ശുഭദിനാശംസകള്‍!

    ReplyDelete
  6. നൊമ്പരപ്പെടുത്തുന്ന വരികളില്‍ പ്രവാസി
    ജീവിതത്തിന്‍റെ തിങ്ങലും,വിങ്ങലും
    അനുഭവവേദ്യമാകുന്നു.പ്രത്യേകിച്ചും
    വിദേശജീവിതം അനുഭവിച്ചവര്‍ക്ക്.
    ആലാപനവും കവിതയ്ക്ക് അനുസരിച്ചായി.
    കൊച്ചുമുതലാളിക്ക് ആശംസകള്‍

    ReplyDelete
  7. ജീവിതത്തിന്റെ നനവാര്‍ന്ന കവിത...

    ആശംസകള്‍ അനിത്സിനു....

    ReplyDelete
    Replies
    1. അമ്മ എന്ന വികാരത്തിന് പകരംവെയ്ക്കാന്‍ വേറെ എന്താണുള്ളത്?

      Delete
  8. പ്രവാസിയാവുക എന്നത ഒരു മനുഷ്യന്റെ ഏറ്റവും വലിയ ദുര്യോഗം

    ReplyDelete
  9. എനിക്ക് ശെരിക്കും ആസ്വാദനം എഴുതാനറിയില്ല പക്ഷെ ചിലെ കവിതകൾ എനിക്ക് എന്നതോ ഒരു ഫീൽ തരും അങ്ങനെ ഞാൻ ഈ കവിതയുടെ ആസ്വാദനാ കുറിപ്പ് എഴുതി എനിക്ക് ഇതിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞത് ഒരു പ്രവാസിയുടെ ജീവിതമാണ് ശെരിക്കും ഈ കവിത കെട്ടുകഴിഞ്ഞപ്പോ കരച്ചിൽ വന്നു

    ReplyDelete
  10. ammayillatha achanillatha oru jeevidham orkan polum vayya amma amma amma
    ammayanellam 🥰🙏🤲 kavidha ketappo nenju neerunnu 🥹

    ReplyDelete