Wednesday 18 April 2012

ഞാനെന്ന ഗാനം


ഒരു പുല്ലാങ്കുഴലിന്റെ സുഷിരങ്ങളില്‍ക്കൂടി
ഒഴുകുന്നതോമനേ ഈ ഞാനല്ലോ
ഒരു പുല്ലാങ്കുഴലിന്റെ സുഷിരങ്ങളില്‍ക്കൂടി
ഒഴുകുന്നതോമനേ ഈ ഞാനല്ലോ
ഇതിലുണ്ടോ സ്വര്‍ണ്ണ മത്സ്യങ്ങള്‍, മരാളങ്ങള്‍
ഇതിലുണ്ടോ സ്വര്‍ണ്ണ മത്സ്യങ്ങള്‍, മരാളങ്ങള്‍
ഇണചേര്‍ന്നു നീന്തുന്ന നീര്‍ക്കിളികള്‍
ഇതിലുണ്ടോ ശൈവലവലയങ്ങള്‍ വിട്ടുയുര്‍ന്നി-
തള്‍ വിടര്‍ത്തുന്ന നീലോല്പലങ്ങള്‍
ഇതിലുണ്ടോ ശീതോഷ്ണ ധാരകള്‍
ഇതിലുണ്ടോ ശീതോഷ്ണ ധാരകള്‍
ഹൃദയത്തിലിതിനും ഔവ്വാര്‍നല കണികയുണ്ടോ
ഇതിലുണ്ടോ ശീതോഷ്ണ ധാരകള്‍
ഹൃദയത്തിലിതിനും ഔവ്വാര്‍നല കണികയുണ്ടോ
അറിവീല്ലെനിയ്ക്കവ എന്നാലുമീ പുല്ലാങ്കുഴലിലൂടൊഴുകുന്നതീ ഞാനല്ലോ
ഒരു പുല്ലാങ്കുഴലിന്റെ സുഷിരങ്ങളില്‍ക്കൂടി
ഒഴുകുന്നതോമനേ ഈ ഞാനല്ലോ



കവിത: ഞാനെന്ന ഗാനം
രചന: ഒ.എന്‍.വി
ആലാപനം: ഉണ്ണിമേനോന്‍

5 comments:

  1. നല്ല ഉദ്യമം മൊയലാളി

    ReplyDelete
  2. കവിത വായിച്ചു. ഓ എന്‍ വി പ്രിയകവിയാണ്. താങ്ക്സ്. ഇനി കേള്‍ക്കട്ടെ

    ReplyDelete
  3. നന്ദി കണ്ണന്‍ & അജിത്തേട്ടന്‍!

    ReplyDelete
  4. ഹൃദ്യമായി!
    ആശംസകള്‍

    ReplyDelete