Sunday 22 April 2012

സ്വരമേഴും വിടരുമ്പോള്‍


സ്വരമേഴും വിടാരുമ്പോള്‍
നിന്‍ കണ്ഠനാളത്തില്‍
എഴുപതു സൂര്യന്മാര്‍ ഉദിയ്ക്കുന്നു
സ്വരമേഴും വിടാരുമ്പോള്‍
നിന്‍ കണ്ഠനാളത്തില്‍
എഴുപതു സൂര്യന്മാര്‍ ഉദിയ്ക്കുന്നു
സാമജ സംഗീത സാഗരത്തിരകളില്‍
ശ്രീ പദ്ഭനാളമായ് പൂക്കുന്നു നീ
ശ്രീ പദ്ഭനാളമായ് പൂക്കുന്നു നീ
സ്വരമേഴും വിടാരുമ്പോള്‍
നിന്‍ കണ്ഠനാളത്തില്‍
എഴുപതു സൂര്യന്മാര്‍ ഉദിയ്ക്കുന്നു
സ്വരമേഴും വിടാരുമ്പോള്‍
നിന്‍ കണ്ഠനാളത്തില്‍
എഴുപതു സൂര്യന്മാര്‍ ഉദിയ്ക്കുന്നു
സാമജ സംഗീത സാഗരത്തിരകളില്‍
ശ്രീ പദ്ഭനാളമായ് പൂക്കുന്നു നീ
ശ്രീ പദ്ഭനാളമായ് പൂക്കുന്നു നീ

വിരല്‍ തുമ്പില്‍ വിരിയുന്ന
താള പ്രപഞ്ചത്തില്‍ വേദമയൂരങ്ങളാടുന്നു
വിരല്‍ തുമ്പില്‍ വിരിയുന്ന
താള പ്രപഞ്ചത്തില്‍ വേദമയൂരങ്ങളാടുന്നു
ആദി നാദത്തിന്റെ ആനന്ദമൂര്‍ച്ചയില്‍
അക്ഷരക്കലയായ് തെളിയുന്നു നീ
സ്വരമേഴും വിടാരുമ്പോള്‍
നിന്‍ കണ്ഠനാളത്തില്‍
എഴുപതു സൂര്യന്മാര്‍ ഉദിയ്ക്കുന്നു
സാമജ സംഗീത സാഗരത്തിരകളില്‍
ശ്രീ പദ്ഭനാളമായ് പൂക്കുന്നു നീ
ശ്രീ പദ്ഭനാളമായ് പൂക്കുന്നു നീ

മഴത്തുള്ളി തുളുമ്പുന്ന മന്ത്രവിസ്താരത്തില്‍
മാധവ സ്മൃതികള്‍ നിറയ്ക്കുന്നു
മഴത്തുള്ളി തുളുമ്പുന്ന മന്ത്രവിസ്താരത്തില്‍
മാധവ സ്മൃതികള്‍ നിറയ്ക്കുന്നു
കാല്‍വരിയിലും കാവേരിയിലും നിന്റെ
കൈവല്യ രാഗങ്ങള്‍ പടരുന്നു
സ്വരമേഴും വിടാരുമ്പോള്‍
നിന്‍ കണ്ഠനാളത്തില്‍
എഴുപതു സൂര്യന്മാര്‍ ഉദിയ്ക്കുന്നു
സാമജ സംഗീത സാഗരത്തിരകളില്‍
ശ്രീ പദ്ഭനാളമായ് പൂക്കുന്നു നീ
ശ്രീ പദ്ഭനാളമായ് പൂക്കുന്നു നീ



കവിത: സ്വരമേഴും വിടരുമ്പോള്‍
രചന: ഗിരീഷ് പുത്തഞ്ചേരി
ആലാപനം: സംഗീത പ്രഭു

6 comments:

  1. കഴിഞ്ഞവര്‍ഷം മനോരമ മ്യൂസിക്ക് യേശുദാസിനെ കുറിച്ച് പത്തു കവികള്‍ എഴുതിയ പത്തുകവിതകളുടെ ഒരു ആല്‍ബം “ദശാപുഷ്പം” എന്ന പേരില്‍ പുറത്തിറക്കുകയുണ്ടായി, ആ കവിതസമാഹരത്തിലെ ഒരു കവിതയാണ് പുത്തഞ്ചേരിയുടെ സ്വരമേഴും വിടരുമ്പോള്‍ എന്ന ഈ കവിത. വരും നാളുകളില്‍ ബാക്കി ഒമ്പത് കവിതകള്‍ കൂടി പോസ്റ്റ് ചെയ്യാവുന്നതാണ്.. ഏവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
  2. നല്ല കവിത... നല്ല സംഗീതം

    ReplyDelete
  3. ഹൃദ്യമായി.
    ആശംസകള്‍

    ReplyDelete
  4. ആലാപനം: സംഗീതപ്രഭു...ഗ്രേറ്റ്, ആ പ്രയോഗം ഇഷ്ടമായി

    ReplyDelete
  5. സംഭവം തന്നെ ഇഷ്ടമായി ഭാവുകങ്ങള്‍

    ReplyDelete
  6. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.!
    പൊന്‍പുലരി!

    ReplyDelete