Monday 23 April 2012

കുറ്റിപ്പുറം പാലം


ഇരുപത്തിമൂന്നോളം ലക്ഷമിപ്പോള്‍
ചിലവാക്കി നിര്‍മ്മിച്ച പാലത്തിന്മേല്‍
അഭിമാനാവപൂര്‍വ്വം ഞാന്‍ ഏറി നില്‍പ്പാണ്
അടിയിലെ ശേഷിച്ച പേരാര്‍ നോക്കി
ഇരുപത്തിമൂന്നോളം ലക്ഷമിപ്പോള്‍
ചിലവാക്കി നിര്‍മ്മിച്ച പാലത്തിന്മേല്‍
അഭിമാനാവപൂര്‍വ്വം ഞാന്‍ ഏറി നില്‍പ്പാണ്
അടിയിലെ ശേഷിച്ച പേരാര്‍ നോക്കി
പൂഴിമണലതില്‍ പണ്ടിരുന്ന്
കൂത്താങ്കോലേറെ കളിച്ചതല്ലേ
കുളിരോരുമോളത്തില്‍ മുങ്ങിമുങ്ങി
കുളിയും ജപവും കഴിച്ചതല്ലെ
പൊന്മയും കുരുവിയും കൊക്കുമന്ന്
പൊങ്ങിപ്പറന്ന വിതാനത്തിങ്കല്‍
അഭിമാനാവപൂര്‍വ്വം ഞാന്‍ ഏറി നില്‍പ്പാണ്
അടിയിലെ പേരാര്‍ നോക്കി നോക്കി
ആടോപത്തോടിവള്‍ പേമഴിയില്‍
ആകെ തടം കുത്തി പാഞ്ഞു നിന്നു
ഒരു തോണി പോലും വിലങ്ങിടാതെ
ഗരുഡനും മേലെ പറന്നിടാതെ
ഇനിയും നിളേ നീ ഇരച്ചു പൊന്തും
ഇനിയും തടം തല്ലി പാഞ്ഞണയും
ചിരിവരുന്നുണ്ടത് ചിന്തിക്കുമ്പോള്‍
ഇനി നീ ഈ പാലത്തില്‍ നാട്ട നൂഴും
ചിരിവരുന്നുണ്ടത് ചിന്തിക്കുമ്പോള്‍
ഇനി നീ ഈ പാലത്തില്‍ നാട്ട നൂഴും
എങ്കിലും മര്‍ത്യ വിജയത്തിന്മേല്‍
എന്‍ കഴലൂന്നി നിവര്‍ന്നു നില്‍ക്കെ
ഉറവാര്‍ന്നിടുന്നുണ്ടെന്‍ ചേതസ്സിങ്കെല്‍
അറിയാത്ത വേദനയൊന്നുമെല്ലെ
ഉന്മയില്‍ പുതുലോകത്തിന്നു തീര്‍ത്തൊരു
ഉമ്മറപ്പടിയാമീ പാലത്തിന്മേല്‍
അനുദിനം മങ്ങുമാ ഗ്രാമചിത്രം
മനസ്സാല്‍ ഞാന്‍ ഒന്നു നുകര്‍ന്നു നിന്നു
അനുദിനം മങ്ങുമാ ഗ്രാമചിത്രം
മനസ്സാല്‍ ഞാന്‍ ഒന്നു നുകര്‍ന്നു നിന്നു
പിറവി തൊട്ടെന്‍ കൂട്ടുകാരിയാം-
മ്മമധുരിമ തൂകിടും ഗ്രാമലക്ഷ്മി
അകലേക്കകലക്കേകലുകയായ്
അവസാന യാത്ര പറയുകയാം
അകലേക്കകലക്കേകലുകയായ്
അവസാന യാത്ര പറയുകയാം
പച്ചയും മഞ്ഞയും മാ‍റി മാറി
പാറിക്കളിയ്ക്കും പരന്ന പാടം
ഫലഭാര നമ്ര തരുക്കള്‍ ചൂഴും
നിലയങ്ങള്‍ വായ്ക്കും നിരന്ന തോട്ടം
പലതരം പൂക്കള്‍ നിറഞ്ഞ കുന്നിന്‍
ചെരുവുകള്‍ വര്‍ണ്ണ ശഭളിതങ്ങള്‍
ആലും തറയും വിളക്കുമായ്
ചേലഞ്ചും കാവിലെ ഉത്സവങ്ങള്‍
പകലത്തെ കര്‍ഷക സംഗീതങ്ങള്‍
ഇരവിലെ ഭീകര മൂകതകള്‍
അകലുകയാണിവ മെല്ലെ മെല്ലെ
അണയുകയല്ലോ ചിലതു വേറെ
അകലുകയാണിവ മെല്ലെ മെല്ലെ
അണയുകയല്ലോ ചിലതു വേറെ
അലരിന്മേല്‍ വാഴ്ച തുടങ്ങുകയായ്
ശിലയും കരിയും സിമന്റുരുക്കും
അലരിന്മേല്‍ വാഴ്ച തുടങ്ങുകയായ്
ശിലയും കരിയും സിമന്റുരുക്കും
അലറിക്കുതിച്ചിങ്ങു പായുകയായ്
ടയറും പെട്രോളും പകലിരവും
ഇവിടെ ചുമരുകളുയരുകയായ്
ഇടയറ്റിടവും വലവുമെങ്ങും
ഇവിടെ ചുമരുകളുയരുകയായ്
ഇടയറ്റിടവും വലവുമെങ്ങും
കടുതരം പകലെങ്ങും ശബ്ദപൂരം
കടുതരമിരവിലും ശബ്ദപൂരം
മുറുകിടും ശബ്ദങ്ങളെങ്ങുമെങ്ങും
മുറുകിടും ചലനങ്ങളേങ്ങുമെങ്ങും
അറിയാത്തോര്‍ തമ്മിലടിപിടികള്‍
അറിയാത്തോര്‍ തമ്മില്‍ പിടിച്ചുപൂട്ടല്‍
അറിയാത്തോര്‍ തമ്മില്‍ അയല്പക്കക്കാര്‍
അറിയുന്നോരെല്ലാരുമെല്ലാമന്യ നാട്ടാര്‍
അറിയുന്നോരെല്ലാരുമെല്ലാമന്യ നാട്ടാര്‍
മല്ലൂര്‍ക്കയമിനി ചൊല്ലുമാത്രം
മല്ലൂരെ തേവര്‍ തെരുവു ദൈവം
മല്ലൂര്‍ക്കയമിനി ചൊല്ലുമാത്രം
മല്ലൂരെ തേവര്‍ തെരുവു ദൈവം
ശാന്തഗംഭീരമായ് പൊങ്ങി നില്‍ക്കും
അന്തിമഹാകാളന്‍ കുന്നുപോലും
ജംഭ്രിത യന്ത്രക്കിടാവെറിയും
പമ്പരം പോലെ കറങ്ങി നില്‍ക്കും
ജംഭ്രിത യന്ത്രക്കിടാവെറിയും
പമ്പരം പോലെ കറങ്ങി നില്‍ക്കും
കളിയും ചിരിയും കരച്ചിലുമായ്
കഴിയും നരനൊരു യന്ത്രമായാല്‍
അമ്പ പേരാറെ നീ മാറിപ്പോമോ
ആകുലായാ‍മൊരഴുക്കുചാലായ്
കളിയും ചിരിയും കരച്ചിലുമായ്
കഴിയും നരനൊരു യന്ത്രമായാല്‍
അമ്പ പേരാറെ നീ മാറിപ്പോമോ
ആകുലായാ‍മൊരഴുക്കുചാലായ്..!



കവിത: കുറ്റിപ്പുറം പാലം
രചന: ഇടശ്ശേരി
ആലാപനം: ബാബു മണ്ടൂര്‍

30 comments:

  1. മാസത്തിെലാരിക്കെലെങ്കിലും കുറ്റിപ്പുറം പാലം കടന്നു പോകാറുണ്ട് .ഈ പാലത്തിനെ കുറിച്ചുള്ള കവിത പരിച്ചയപ്പെടുത്തിയതിന് നന്ദി.
    മല്ലൂരെ തേവര്‍ തെരുവു ദൈവം....

    അമ്പ പേരാറെ നീ മാറിപ്പോമോ
    ആകുലായാ‍മൊരഴുക്കുചാലായ്.... ദൂര കാഴ്ചയോടെ ഇടശ്ശേരി എഴുതിയ വരികള്‍ .ആലാപനവും കൊള്ളാം.ഒരു പക്ഷെ പാലത്തെ കുറിച്ചൊരു കവിത അപൂര്‍വമാകാം.

    ReplyDelete
  2. നന്ദി..അനില്‍.
    ആവര്‍ത്തിക്കപ്പെടുന്ന വരികള്‍ വീണ്ടും എഴുതണോ എന്നാലോചിക്കണം...അത് വേണ്ട എന്നൊരു അഭിപ്രായമുണ്ട്.

    ReplyDelete
    Replies
    1. നിര്‍ദ്ദേശം സ്വാഗതാര്‍ഹം!
      ആവര്‍ത്തിയ്ക്കുന്ന വരികള്‍ ഒഴിവാക്കാം. ചൊല്ലുന്ന കവിത അതുപോലെ പകര്‍ത്തുന്നുവെന്ന് മാത്രം..!

      നന്ദി!

      Delete
  3. ശാന്തഗംഭീരമായി ഒഴുകി നീങ്ങുന്ന കവിത.
    ആലാപനവും അതോടൊപ്പം.
    കൊച്ചുമുതലാളിക്ക് ആശംസകള്‍.

    ReplyDelete
  4. സുന്ദരമായ വരികള്‍!! ഇന്നത്തെ, ഗ്രാമത്തിന്റെ, നേര്‍ ചിത്രങ്ങളോക്കെയാണ് കവി നേരേ വരച്ചു കാട്ടുന്നത്.

    ReplyDelete
  5. ആദ്യമായാണ് ഈ കവിത കേള്‍ക്കുന്നതും കാണുന്നതും. താങ്ക്സ്

    ReplyDelete
  6. ഞാനും ആദ്യമായി അറിയുന്ന കവിന്ന...നന്ദി ട്ടൊ..
    ശുഭരാത്രി...!

    ReplyDelete
  7. ഇടശ്ശേരിയുടെ മനോഹരമായ കവിത - നന്ദി അനില്‍ .
    ബാബുമാഷിന്റെ ഭാവം നഷ്ടപ്പെടാതെയുള്ള ആലാപനം അതിമനോഹരം.

    ReplyDelete
  8. കുറ്റിപ്പുറംപാലം.ശീര്‍ഷകം കണ്ടപ്പോള്‍ പ്രിയപ്പെട്ട നിള നൂണ് കടന്നുപോകുന്ന പാലത്തിന്മേലെ കൂടി നിത്യവും രാവിലെയും വൈകുന്നേരവും യാത്ര ചെയ്തിരുന്ന നിമിഷങ്ങള്‍...ഹര്‍ ഷങ്ങള്‍ ....
    കേള്‍ക്കാത്ത അറിയാത്ത ഈ കവിത കേള്‍പ്പിച്ചു തന്നതിന് നന്ദി...നന്ദി..
    കവി,ഇന്നിന്റെ ഭൂമികയില്‍ നിന്ന് ഉറക്കെ വിളിച്ചു പരുംപോലെ ...

    ReplyDelete
  9. നിങ്ങളെപ്പോലെ തന്നെ എനിയ്ക്കും വളരെയധികം ചിരപരിചിതമായ ഒരു സ്ഥലമാണ് കുറ്റിപ്പുറം. ഓരോ അവധിക്കാലത്തും ഞാന്‍ വീട്ടിലെത്തുന്നത് ഈ പാലം താണ്ടിയാണ്. പാലം കഴിഞ്ഞയുടെയുള്ള വളവിലാണ് മല്ലൂര്‍ ശിവക്ഷേത്രം! ഒരു പാലം വരുന്നതോടെ ആ പ്രദേശത്തെ ഗതാഗതം മെച്ചെപ്പെടുന്നതിനോടൊപ്പം തന്നെ വികസനങ്ങളും ഉണ്ടായേക്കാം.. അതിനോടൊപ്പം തന്നെ നഷ്ടപ്പെടുന്നത് രണ്ട് ഗ്രാമങ്ങള്‍ തമ്മിലുള്ള ബന്ധവുമാണ്. പാലമില്ലാതിരുന്നപ്പോള്‍ ഇക്കരയില്‍ നിന്ന് അക്കരയിലേയ്ക്ക് പോകുന്നത് കടത്തു തോണിയുപയോഗിച്ചാണ്.. ഒരു ദിവസം എത്ര പേര്‍ കടന്നു പോകുന്നു ആ പേരാറിലൂടെ.. ഓരോ തോണിയാത്രയിലും അക്കരക്കാരും, ഇക്കരക്കാരും തമ്മില്‍ പരസ്പരം കാണുകയും, സംസാരിയ്ക്കുകയും അതിലൂടെ ഒരു ഗാഢമായ ബന്ധം കൂടിയാണ് സ്ഥാപിയ്ക്കുന്നത്..!

    എവര്‍ക്കും കവിത ഇഷ്ടമായതില്‍ സന്തോഷം..!
    പുലര്‍ക്കാലത്തിനു വേണ്ടി കുറ്റുപ്പുറം പാലത്തിന് ജീവന്‍ നല്‍കിയ നമ്മുടെ സ്വന്തം മാഷിന് ആശംസകള്‍..!

    ശുഭദിനാശംസകള്‍!!!

    ReplyDelete
  10. priya editor
    varikal chilathokke thettayaanu koduthirikkunnath aksharaththettukal sraddikkanam ennapeksha
    snehathode
    manu manalipuzha

    ReplyDelete
    Replies
    1. പ്രിയ മനു, തെറ്റ് ചൂണ്ടി കാണിച്ചതന് നന്ദി! ഞാൻ കണ്ട തെറ്റുകൾ തിരുത്തിയിട്ടുണ്ട്..

      ഇനിയും വരിക..!

      Delete
    2. അംബ പേരാറേ എന്നാണ്. അമ്പയല്ല

      Delete
  11. കവിയുടെ ആകുലതകൾ ഇന്നത്തെ സമൂഹത്തെ ചിന്തിപ്പിക്കട്ടെ

    ReplyDelete
  12. ആദ്യം തന്നെ ഒരുപാടുപാട് നന്ദി അറിയിക്കുന്നു എന്നെ എന്റെ സ്കൂൾ ജീവിതത്തിലെ ഓർമയിലേക്ക് മടക്കികൊണ്ടു വന്നതിനു,ആ ക്ലാസ് മുറിയിലേക്ക് ഓർമകളിലേക്ക് ചിത്രിച്ചുകൊണ്ട്(തിരിച്ചു കൊണ്ട്) പോയതിനു,ഈ കവിത വീണ്ടും കേൾപ്പിച്ചതിന്ഉം വാക്കുകളില്ല പറയാൻ എങ്കിലും നന്ദി ഒരായിരം നന്ദി

    ReplyDelete
  13. ഏറെ ഇഷ്ടപ്പട്ട കവിത

    ReplyDelete
  14. +1 ലോ +2 വിലോ പടിച്ചിരിന്നു ഈ കവിത,ഇതിലെ ചിലവരികള്‍ അതുപോലെ ഇപ്പോയും മനസില്‍ കിടപ്പുണ്ട്

    ReplyDelete
  15. ഈ കവിത ഏറെ ഇഷ്ടമായി

    ReplyDelete
  16. ആലാപനം 👌🏼👌🏼

    ReplyDelete
  17. Those lines are give back my childhood memories 😢

    ReplyDelete
  18. Kollam poli saanam

    ReplyDelete
  19. Nalla oormakal tharunna kavitha

    ReplyDelete
  20. അക്ഷരത്തെറ്റുകൾ മാറ്റുമല്ലോ പൂത്താങ്കോൽ അഭിമാനം അംബേ രാര

    ReplyDelete