Wednesday 25 April 2012

മുഖവചനം

മഹാകവി വയലാറിന്റെ പ്രശസ്ത കവിതയായ “അയിഷ” എന്ന കവിതയ്ക്ക് അദ്ധേഹമെഴുതിയ മുഖവചനമാണ് ഈ കവിത. കവികളുടെ വാക്കിലും, നോക്കിലുമൊക്കെ തുളുമ്പുന്നത് കവിത തന്നെ. കവിത കൊണ്ട് തന്നെ ഒരു മുഖവചനം വളരെ ശ്രദ്ധേയം..!


ദാഹം അടങ്ങാത്ത ദാഹം
എന്‍ ചേതന ദാഹിച്ച് ദാഹിച്ച്
വാ പിളര്‍ത്തീടവേ
തന്നൂ ജലം നിങ്ങള്‍
അന്നത് നിങ്ങള്‍തന്‍
കണ്ണു നീരായിരുന്നതറിഞ്ഞീല്ല ഞാന്‍

പാടാന്‍ ശ്രമിച്ചു പലപ്പോഴും ഞാന്‍
എന്റെ ഓടക്കുഴലില്‍ ശ്രുതിപ്പിഴ വന്നുവോ
ചിട്ടയില്‍ നിങ്ങളെന്‍ പാട്ടിന്
താളങ്ങള്‍ കൊത്തി പലപ്പോഴും
നാഡി തുടിപ്പിനാല്‍
നീളെ കുറുമൊഴിമുല്ലകള്‍
പൂവിട്ടപോലെ ചിരിച്ചവര്‍
നിങ്ങളാണപ്പോഴും
നിങ്ങളില്ലാത്തൊരു ഗാന പ്രപഞ്ചമില്ല
അംഗീകരിയ്ക്കൂകെന്‍ ധന്യവാദങ്ങളേ

വായനാക്കാരെ വരുന്നു ഞാന്‍
നമ്മള്‍ക്കൊരായിരം കൂട്ടങ്ങളില്ലേ പറയുവാന്‍
നമ്മള്‍ക്കൊരുമിച്ചു പാടണം
ജീവനിലുമ്മവെച്ചങ്ങിനെ കൈകോര്‍ത്തു നീങ്ങണം
നിങ്ങള്‍ അതിന്‍ മുമ്പ് വായിച്ചു തീര്‍ക്കുമോ
നിങ്ങള്‍ക്കു ഞാന്‍ നല്‍കിടും കഥാ ചിത്രണം
ഒക്കെ പകര്‍ത്താന്‍ കഴിഞ്ഞിരിയ്ക്കില്ലെനിയ്ക്ക്
അഗ്ഗതികേടിന് മാപ്പു ചോദിപ്പൂ ഞാന്‍

ഈ യുഗത്തിന്റെ വിര്‍ല്‍ത്തുമ്പ്
ഭാവിതന്‍ മായാത്ത രക്തക്കൂറിപ്പെഴുതീടവേ
നാളെയെ നോക്കി വരണ്ടൊരെന്‍ ചുണ്ടിനാല്‍
ചൂളം വിളിയ്ക്കാന്‍ ശ്രമിയ്ക്കുകയാണു ഞാന്‍



കവിത: മുഖവചനം
രചന: വയലാര്‍
ആലാ‍പനം: മധുസൂദനന്‍ നായര്‍

5 comments:

  1. നന്നായിടുണ്ട് ...ഇതിപ്പോ 4shared പോയി കേള്കണം

    ReplyDelete
    Replies
    1. ഇ-സ്നിപ്സ്ലില്‍ കവിത അപ് ലോഡ് ചെയ്താല്‍ സ്ട്രീം ചെയ്യാന്‍ സമയം കുറെയെടുക്കും. 4ഷെയേഡ് വളരെ ഫാസ്റ്റാണ്. മുന്നെ 4ഷെയേഡ് ലോഗിന്‍ ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല. അടുത്ത കാലത്താണ് അവര്‍ ഇങ്ങനെയാക്കിയത്..!

      Delete
  2. ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  3. വയലാറിന്റെ വരികളെ അഭിനന്ദിക്കേണ്ടതെങ്ങിനെ? പ്രണാമം.

    ReplyDelete