Thursday 26 April 2012

വാറ്റ്


മൂക്കറ്റം കള്ളും മോന്തി
വക്കച്ചന്‍ വേച്ചു വരുന്നു
കോലായില്‍ തൂണും ചാരി
നിറമിഴിയായ് വത്സല നില്‍പ്പൂ

പെരുവഴിയില്‍ മിഴികളെറിഞ്ഞ്
മാന്‍ മിഴിയാല്‍ നില്‍ക്കുന്നു
തന്‍പാതി ചവിട്ടും ചുവടില്‍
തകരുന്നു തന്നുടെ ജന്മം

ചീട്ടുകളി തോറ്റന്നാകില്‍
കിട്ടുന്നിടി അവളുടെ നെഞ്ചില്‍
ഭാവനകള്‍ വനമേറുമ്പോള്‍
വാങ്ങീടുന്നവളുടെ മുതുക്

മരനീരിന്‍ പറ്റു പിടിച്ച്
കൂട്ടത്തില്‍ വന്നു കിടന്ന്
യാമങ്ങള്‍ വെറുതെ പോയാല്‍
തെറിയായി കുറ്റമവള്‍ക്ക്

ആരാടി പകല്‍ നേരത്ത്
വിളയാടിയെന്നുടെ വീട്ടില്‍
വിളവൊന്നും വേണ്ടെന്‍ മുന്നില്‍
നിനക്കെന്‍ വേണ്ടാതായി

ക്ഷോഭിച്ചാല്‍ ശയ്യക്കടിയില്‍
ആളുണ്ടോയെന്നു തിരക്കി
തലകുത്തനെ വീണു കിടന്ന്
ചര്‍ദ്ധിയ്ക്കും പണിയായ് പിന്നെ

പിള്ളാര് വിരണ്ടു കരഞ്ഞാല്‍
കാര്യങ്ങള്‍ വീണ്ടും വഷളായ്
ഇവരൊക്കെയവന്റേതല്ലേ
എന്നാകും പുതുഘോഷങ്ങള്‍

അന്നത്തിന് കാശു തിരക്കി
എളിയൊന്നു തിരഞ്ഞെന്നാലോ
താഴെ വീണുടയും സ്ഫടികം
മധുചഷകം പാതി കുപ്പി



കവിത: വാറ്റ്
രചന: ഡോ: ജെ കെ എസ് വെട്ടൂര്‍
ആലാപനം: ഡോ: ജെ കെ എസ് വെട്ടൂര്‍

7 comments:

  1. പല കുടുംബ ബന്ധങ്ങളുടേയും ശിഥിലീകരണത്തിന് മദ്യം ഒരു പ്രധാന ഘടകമായിട്ടുണ്ട്. ചെറിയ ചെറിയ തോതില്‍ തുടങ്ങി അവസാനം അമിതമായ മദ്യാസക്തിയില്‍ കൂപ്പുകുത്തുകയാണ് പലരും. സങ്കട വന്നാലും, സന്തോഷം വന്നാലുമൊക്കെ ആഘോഷിയ്ക്കാന്‍ മദ്യം തന്നെ വേണം. മദ്യം കഴിയ്ക്കുന്നവര്‍ മദ്യത്തെകൊണ്ട് നമ്മെ കഴിപ്പിയ്ക്കാന്‍ ഇടവരുത്താതിരിയ്ക്കുക. കവിത വളരെ വാസ്തവം! ഏവര്‍ക്കും ശുഭദിനാശംസകള്‍ നേരുന്നു..

    നന്ദി!

    ReplyDelete
  2. Ha.. haa.. ha.. delightful poem yaar.. super...

    ReplyDelete
  3. മദ്യപരുടെ ജീവിതം യഥാര്‍ത്ഥമായി അവതരിപ്പിച്ചു.
    ആശംസകള്‍

    ReplyDelete
  4. ഒന്നുമെനിയ്ക്കുവേണ്ടാ മൃദുചിത്തത്തി- ലെന്നെക്കുറിച്ചുള്ളൊരോർമ്മമാത്രം മതി. മായരുതാത്തളിർച്ചുണ്ടിലൊരിയ്ക്കലും മാമകചിത്തംകവർന്നൊരാസ്സുസ്മിതം. താവകോൽക്കർഷത്തിനെൻജീവരക്തമാ- ണാവശ്യമെങ്കി, ലെടുത്തുകൊള്ളൂ, ഭവാൻ. എങ്കിലുമങ്ങതൻ പ്രേമസംശുദ്ധിയിൽ ശങ്കയുണ്ടാകില്ലെനിയ്ക്കൽപമെങ്കിലും. ആയിരമംഗനമാരൊത്തുചേർന്നെഴു- മാലവാലത്തിൻ നടുക്കങ്ങു നിൽക്കിലും, ഞാനസൂയപ്പെടി, ല്ലെന്റെയാണാ മുഗ്ദ്ധ- ഗാനാർദ്രചിത്ത, മെനിയ്ക്കറിയാം, വിഭോ! അന്യ, രസൂയയാ, ലേറ്റം വികൃതമാ- യങ്ങതൻ ചിത്രം വരച്ചുകാണിയ്ക്കിലും, കാണുമെന്നല്ലാ, തതിൻ പങ്കമൽപമെൻ- പ്രാണനിലൊട്ടിപ്പിടിയ്ക്കില്ലൊരിക്കലും! കാണും പലതും പറയുവാനാളുകൾ ഞാനൊരാളല്ലാതറിവതില്ലങ്ങയെ; അന്ധോക്തികളെ പ്രമാണമാക്കിക്കൊണ്ടു സിന്ധുരബോധം പുലർത്തുവോളല്ല ഞാൻ. ദു:ഖത്തിനല്ല ഞാനർപ്പിച്ചതങ്ങേയ്ക്കു നിഷ്കളങ്കപ്രേമസാന്ദ്രമാമെന്മനം. താവകോൽക്കർഷത്തിനാലംബമാവണം പാവനപ്രേമാർദ്രമെൻ ഹൃദയാർപ്പണം. ഒന്നും പ്രതിഫലം വേണ്ടെനി, യ്ക്കാ മഞ്ജൂ മന്ദസ്മിതം കണ്ടു കൺകുളിർത്താൽ മതി!!

    ReplyDelete
  5. ഏവര്‍ക്കും കവിത ഇഷ്ടമായതില്‍ സന്തോഷം.. നന്ദി
    പൊന്‍പുലരി!

    ReplyDelete
  6. കള്ള് ....ഹായ് ഹായ് ..............

    ReplyDelete