Friday 27 April 2012

വേനല്‍ കുറിപ്പുകള്‍


മുന്നില്‍ മരിച്ച പേരാറിന്റെ
കാല്‍പ്പാട് ചിന്നി കിടക്കും
മണല്‍ പരപ്പും നോക്കി
എന്നേ മരിച്ച പച്ചപ്പിന്‍
തൊടിയില്‍ ഞാന്‍ വന്നിരിയ്ക്കുന്നു
പകലും മരിയ്ക്കുന്നു..

ആരെ മറവു ചെയ്തു ജഡം
എന്റെ പേരാറിന്‍ ജഡം
മണ്ണീലാഴത്തില്‍ മൂടിയോ
ഇത്തിരി തുണ്ടുകള്‍
മാന്തി പുറത്തിട്ട മട്ടില്‍
അങ്ങിങ്ങ് ചീവെള്ളം കുഴികളില്‍
പാറിപ്പറന്ന് തളര്‍ന്നു വന്നെത്തുന്ന
കൂരിയാറ്റക്കിളി കൂട്ടുകുടുംബവും
അക്കുഴിയില്‍ തലക്കുമ്പിട്ടു നോക്കുന്നു
കൊക്കു നനയ്ക്കാതെ നോക്കിയിരിയ്ക്കുന്നു

പോക്കുവെയിലിന്‍ നുറങ്ങുകളങ്ങിങ്ങ്
തീക്കനല്‍ പോലെ തിളങ്ങുന്നു
തീരത്തെ ആല്‍മരമായിരം പത്രങ്ങളാല്‍
വീശി ആകെ തളര്‍ന്നതുമാതിരി
അപ്പോഴും ഉണ്ണി മണല്‍ത്തരി
ഓരോന്നുമുള്ളിലെ ഉഷ്ണം വമിച്ച്
അതില്‍ത്തന്നെ കിടക്കുന്നു

ദൂരെ നഗരമിരമ്പുന്നു
ജീവന്റെ നാരായ വേരും പറിച്ചെടുക്കുന്നു
അതിന്‍ വേദന നിശബ്ദയായ്
നീ സഹിപ്പതെന്‍ മേദിനി
ഞാനുമറിഞ്ഞു തുടങ്ങുന്നു



കവിത: വേനല്‍ കുറിപ്പുകള്‍
രചന: ഒ.എന്‍.വി
ആലാപനം: ബാബു മണ്ടൂര്‍

14 comments:

  1. വേനല്‍ക്കാലത്ത് വരണ്ട് കിടക്കുന്ന ഭൂമിയെ കാണുമ്പോള്‍ ഒരിറ്റുവെള്ളത്തിനു വേണ്ടി ദാഹിച്ചു കേഴുന്ന ഒരു ഭിക്ഷുകിയെപ്പോലെ തോന്നിപ്പോകും.. വരണ്ടു കിടക്കുന്ന പേരാറിനെ കുറിച്ചുള്ള കവിഭാവന ആസ്വദിയ്ക്കുവാന്‍ പുലര്‍ക്കാലത്തിലേയ്ക്കേവരേയും സ്വാഗതം ചെയ്യുന്നു..

    പുലര്‍ക്കാലത്തിനു വേണ്ടി ഈ കവിത ചെയ്തു തന്ന ബാബുമാഷിന് ഹൃദയപൂര്‍വ്വം ഒരായിരം സ്നേഹാശംസകള്‍..!
    ഏവര്‍ക്കും ശുഭദിനാശംസകള്‍.. നനി!

    ReplyDelete
  2. നനി! അല്ല കൊച്ചു ..നന്ദി അങ്ങനെ പറ...(ടീച്ചര്‍ വടി എടുക്കണോ?)

    ReplyDelete
    Replies
    1. ഇത്തവണത്തേയ്ക്ക് ക്ഷമിയ്ക്കൂ വെള്ളരി, ഞാന്‍ ശരിയ്ക്കും പേടിച്ചിട്ടുണ്ട്..! :)

      എവിടെയായിരുന്നു ഇത്രയും കാലം..?

      Delete
    2. ഞാന്‍ വരാറുണ്ട്...പുലര്‍കാലത്തെ അല്ല...സന്ധ്യകളില്‍ ....എല്ലാ തിരക്കിനുമൊടുവില്‍ ചേക്കേറുന്ന ഒരു കാവ്യകൂടാരം.
      ഇടയ്ക്കു അവിടെ ആ തണലത്തു വര്‍ഷിണി യുടെ സ്നേഹ മഴയില്‍ നനഞ്ഞു....മണിക്കൂറുകളോളം...!!!
      സ്നേഹ മഴയില്‍ തൂവല്‍ പൊഴിച്ചും...ഒച്ച അനക്കം കൂട്ടിയും കൊച്ചു വല്ലരികളെ ഉണര്‍ത്താരില്ലെന്നു മാത്രം....

      Delete
  3. മനസ്സില്‍ നൊമ്പരമുണര്‍ത്തുന്ന കവിത.
    ആലാപനവും നന്നായി.
    കൊച്ചുമുതലാളിക്ക് ആശംസകള്‍

    ReplyDelete
  4. "കൂരിയാറ്റക്കിളി കൂട്ടുകുടുംബവും
    അക്കുഴിയില്‍ തലക്കുമ്പിട്ടു നോക്കുന്നു
    കൊക്കു നനയ്ക്കാതെ നോക്കിയിരിയ്ക്കുന്നു"

    ഈ വരികൾക്ക്‌ ഇന്ന് അർത്ഥമേറുന്നു

    ReplyDelete
  5. മുന്നില്‍ മരിച്ച പേരാറിന്റെ കാല്‍പ്പാട്
    ചിന്നി കിടക്കും മണല്‍ പരപ്പും നോക്കി
    എന്നേ മരിച്ച പച്ചപ്പിന്‍ തൊടിയില്‍ ഞാന്‍
    വന്നിരിയ്ക്കുന്നു പകലും മരിയ്ക്കുന്നു..

    ഈ വരികളുടെ ഭംഗികൂടി ഒന്നു ശ്രദ്ധിക്കുക

    ReplyDelete
  6. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. നന്ദി!

    ReplyDelete
  7. മനോഹരമായ ആലാപനം...

    ReplyDelete
  8. കഴിഞ്ഞ രണ്ടാഴ്ച്ചയായി തിരക്ക് കാരണം കുറെ നല്ല കവിതകള്‍ മിസ്സ്‌ ചെയ്തു....
    hope I'll catch up soon.

    ReplyDelete