Thursday 3 May 2012

അങ്ങിനെ ഒരു ദിവസം തീരുന്നു

വളരെ കുറച്ച് പേരുടെ ബ്ലോഗുകള്‍ മാത്രമേ സന്ദര്‍ശിയ്ക്കുവാന്‍ എനിയ്ക്കു സമയം കിട്ടാറുള്ളൂ. അങ്ങിനെ അവിചാരിതമായാണ് ഒരു ദിവസം ഞാന്‍ എഴുത്തുകൊട്ടകയില്‍ എത്തിപ്പെടുന്നത്. ചെറിയ വരികളില്‍ വളരെയധികം അര്‍ത്ഥതലങ്ങളുള്ള, മനസ്സിനെ അസ്വസ്ഥമാക്കുന്ന ഒട്ടേറെ കവിതകള്‍ എനിയ്ക്കവിടെ കാണുവാന്‍ കഴിഞ്ഞു. പ്രതിഭയുള്ള ഒരു യുവകവത്രിയാണെന്ന് ആര്‍ക്കും തന്നെ മനസ്സിലാകും അവരുടെ ഓരോ കവിതകളും വായിച്ചു കഴിഞ്ഞാല്‍. അങ്ങനെ ഞാനും അവിടെ ഒരു നിത്യ സന്ദര്‍ശകനായി. ഒരിയ്ക്കല്‍ പോലും കൃഷ്ണപ്രിയയുടെ കവിത ഇങ്ങനെ കേള്‍ക്കാന്‍ കഴിയുമെന്ന് കരുതിയിട്ടില്ലായിരുന്നു. ബാബുമാഷിനോട് ഒരിയ്ക്കല്‍ പറയണമെന്ന് കരുതിയതായിരുന്നു, പിന്നെ അത് വിട്ടു. ഇന്ന് ഓഫീസില്‍ നിന്നീറങ്ങുന്നതിനും മുന്നെ വെറുതെയൊന്ന് ഫെയ്സ്ബുക്ക് ലോഗിന്‍ ചെയ്തു നോക്കിയതാണ്. അപ്പോള്‍ മാഷവിടെ ഒരു കവിത ഷെയര്‍ ചെയ്തിരിയ്ക്കുന്നത് കണ്ടത്. എനിയ്ക്ക് ശരിയ്ക്കും അതിശയം തോന്നി. ഓഫീസിലായതുകാരണം കേള്‍ക്കുവാന്‍ കഴിഞ്ഞില്ല. പിന്നെയും മണിക്കൂറുകള്‍ കാത്തിരിയ്ക്കേണ്ടിവന്നു ഈ കവിത കേള്‍ക്കുവാന്‍. ഈ പുലരിയില്‍ ഏവരേയും പുലര്‍ക്കാലത്തിലേയ്ക്ക് കൃഷ്ണപ്രിയയുടെ “അങ്ങിനെ ഒരു ദിവസം തീരുന്നു” എന്ന കവിത കേള്‍ക്കുവാന്‍ ക്ഷണിയ്ക്കുന്നു..!

കൃഷ്ണപ്രിയയ്ക്കും, ഈ കവിതയ്ക്ക് കൂടുതല്‍ മിഴിവേകുവാന്‍ നിമിത്തമായ ബാബുമാഷിനും പുലര്‍ക്കാലത്തിന്റെ അഭിനന്ദനങ്ങള്‍..


കാലമൊരീറക്കുഴലിലൂടെ
ആയുസിന്‍ കുമിളകളൂതിക്കളയുന്നു
നേര്‍ത്തു നനഞ്ഞവ!

പകല്‍ പൊള്ളിച്ച
നോവുകളില അമ്ലം
നീരു കുടയുമ്പോള്‍
നിശബ്ദതയുടെ
പാതാള വണ്ടികള്‍ക്ക്
കാതോര്‍ത്തു തീരുന്നു
ഇന്നത്തെ ദിവസവും

നീ കവര്‍ന്നെടുത്ത
നിദ്രയുടെ ഇമകളൊട്ടിപ്പിടിക്കാതെ
ഇരുട്ട് കറുത്ത് കിടന്നു..!

വീഡിയോ വേര്‍ഷന്‍:-




കവിത: അങ്ങിനെ ഒരു ദിവസം തീരുന്നു
രചന: കൃഷ്ണപ്രിയ
ആലാപനം: ബാബു മണ്ടൂര്‍

16 comments:

  1. ഇനിയൊരു ചെറിയ ഇടവേള.. നാളെ മുതല്‍ എന്റെ ഒഴിവുകാലം തുടങ്ങുകയാണ്. ഇനി രണ്ടാഴ്ച കഴിഞ്ഞേ പുലര്‍ക്കാലത്തില്‍ ഏക്ടീവാകുവാന്‍ കഴിയുകയുള്ളൂ.. എങ്കിലും എന്റെ കൂട്ടുകാര്‍ക്കായി കവിതകള്‍ എത്തിയ്ക്കുവാന്‍ ശ്രമിയ്ക്കാം..!

    ഏവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
  2. രണ്ടാഴ്ച കഴിയണം ഇനി കാണാന്‍ ...ഈ അവധിക്കാലം സന്തോഷം നിറഞ്ഞതാവട്ടെ ആശംസകള്‍ ...കൃഷ്ണ പ്രിയക്കും ആശംസകള്‍ ഒപ്പം മാഷിനും

    ReplyDelete
  3. ഒഴിവുകാലം ആനന്ദകരമാകട്ടെ....
    വരണം..ട്ടോ..

    ReplyDelete
  4. ഒഴിവുകാലം സന്തോഷവും,ആനന്ദവും
    നിറഞ്ഞതാകട്ടെ എന്ന് ഹൃദയപൂര്‍വ്വം
    ഞാന്‍ ആശംസിക്കുന്നു.
    കവിതയും,ആലാപനവും ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  5. കൃഷ്ണപ്രിയയുടെ കവിതകള്‍ വായിക്കാറുണ്ട്. ആശംസകള്‍

    ReplyDelete
  6. മിക്കവാറും വായിക്കാറുള്ള ഒരു ബ്ലോഗ്ഗാണ് ..എഴുതുകൊട്ടക ..കൃഷ്ണ എന്റെ സുഹൃത്തും ആണ് .നല്ല കഴിവുള്ള ഒരു കവിയത്രിയാണ് .ഭാവുകങ്ങള്‍ ...

    ReplyDelete
  7. ഇഷ്ടമായി !!!

    ReplyDelete
  8. @കൊച്ചുമുതലാളി... ദയവായി ശ്രീമതി സുഗതകുമാരിയുടെ “ഒരു വൃന്ദാവനരംഗം“ എന്ന കവിതയുടെ ഓഡിയോ വേർഷൻ സംഘടിപ്പിക്കാമോ??? വരികൾ ഇവിടെ വായിക്കം - http://www.kaavyakeli.blogspot.in/2012/04/oru-vrindaavanarangam-sugathakumari.html

    ReplyDelete
  9. കവിത ഇഷ്ടായി...

    ഒഴിവുകാലം സന്തോഷഭരിതമാകട്ടെ...

    ReplyDelete
  10. വളരെ വളരെ സന്തോഷം എന്റെ ഒരു കവിത ഇങ്ങനെ ചൊല്ലി കേട്ടതിലും , പിന്നെ പുലര്‍ക്കാലം ല്‍ അത് ഉള്‍പ്പെടുത്തിയതിലും , എല്ലാ സുഹൃത്തുക്കള്‍ക്കും ഒരുപാട് നന്ദി... :-) ചെറിയ ഇടവേളയ്ക്കു ശേഷം പുലര്‍ക്കാലം active ആകുന്നതു കാത്തിരിക്കുന്നു ... :-)

    ReplyDelete
  11. കവിത ഒരുപാടിഷ്ടായി,, വരികളും ആലാപനവും മനോഹരം.. കൃഷ്ണപ്രിയയുടെ ബ്ലോഗ് സന്ദര്‍ശിച്ചിരുന്നു, അനില്‍ പറഞ്ഞതുപോലെ കനല്കോരിയിടുന്ന ഒരനുഭവം ഓരോ വായനയുമേകി. കാണാതെ പോയാല്‍ വലിയ നഷ്ടമായേനെ.

    അനിത്സിന് മനോഹരമായൊരു അവധിക്കാലം ആശംസിക്കുന്നു.

    ReplyDelete
  12. മനോഹരമായ കവിത.....കവയിത്രിയ്ക്ക് ആശംസകള്‍...

    ReplyDelete
  13. Happy Holidays Kochu muthalali..!

    ReplyDelete
  14. Replies
    1. epozhanee kavitheym konduvarika
      kathirikyaa .. etrseeyeeee ennu anamika

      Delete
  15. നന്ദി!
    ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..

    ReplyDelete