Monday 28 May 2012

കിങ്ങിണി


പൊണ്‍കണി വയ്ക്കുവാന്‍ എന്‍ തൊടി അറ്റത്തു
പിന്നെയും കൊന്ന ഒരുങ്ങി
പിന്നെയും കൊന്ന ഒരുങ്ങി
കിങ്ങിണി കൊഞ്ചുന്ന ചേലൊന്നു കാണുമ്പോള്‍
എല്ലാം മറന്നുള്ളം തുള്ളി
ഞാന്‍ എന്നെ മറന്നെങ്ങോ പോയി

നാളെ ഇതു വഴി വീശാന്‍, നീളും
ചേല ഞൊറിയുന്ന കാറ്റേ
നിന്‍ വിരല്‍ തുമ്പു കൊണ്ടെന്റെ, കണി-
ക്കൊന്ന മലരെ തൊടാതെ
കൊന്ന മലരെത്തൊടാതെ
കുമ്പിളൊരെണ്ണം ഞാന്‍ തീര്‍ക്കാം, നീ-
യെത്തിടും മുന്നേ പെറുക്കാന്‍, ചെറു
ചെപ്പിലടച്ചു ഞാന്‍ വയ്ക്കാം, പ്രിയ-
നെത്തുമ്പോള്‍ കയ്യില്‍ കൊടുക്കാന്‍

വിണ്‍ ചെരുവില്‍ ഒറ്റ നാണ്യം, വിഷു-
ക്കൈനീട്ടമായിന്നുദിയ്ക്കേ..
നിന്റെ വാര്‍ നെറ്റിയില്‍ മെല്ലതു തൊട്ടൊരു
മഞ്ഞളിന്‍ ചന്തത്തില്‍ ഞാന്‍ മയങ്ങി
വെള്ളരി പിഞ്ചൊന്നു പേറും, നല്ല
വെള്ളൊട്ടുരുളിയിന്‍ മധ്യേ
ഭംഗിയില്‍ ചാര്‍ത്തിടാം നിന്നെ, വരും
നല്ല കാലത്തിന്‍ കണിയെ
വരും നല്ല കാലത്തിന്‍ കണിയെ



കവിത: കിങ്ങിണി
രചന: അമ്പിളി ജി മേനോന്‍
ആലാപനം: രാജീവ് കോടമ്പിള്ളി

13 comments:

  1. അവധി ദിവസങ്ങള്‍ക്ക് ശേഷം കാണുവാണല്ലോ കൊച്ചു മുതലാളിയെ ..നല്ലൊരു കവിതയും കൊണ്ടാണല്ലോ വന്നത് ..അവധി ദിനം സന്തോഷമായിരുന്നോ ?

    നല്ലൊരു ശുഭ ദിനം നേരുന്നു ഒപ്പം ആശംസകളും .....!

    ReplyDelete
  2. "നല്ല കാലത്തിന്‍ കണിയെ
    വരും നല്ല കാലത്തിന്‍ കണിയെ"

    ഈ കണി കാട്ടുന്ന പൂമരത്തെ കണ്ടെഴുതിയ എന്റെ ഒരു കവിതയും കൂടി ഉൾപ്പെട്ട ഒരു പുസ്തകം "ദേശത്തുടി - പത്തനംത്തിട്ട കവിതകൾ" (ലെൻസ്‌ ബൂക്സ്‌,അടൂർ) പ്രകാശനം ചെയ്തിരിക്കുന്നു.

    ReplyDelete
  3. നല്ല കാലത്തിന്‍ കണിയുമായി തിരിച്ചെത്തിയല്ലോ!
    സന്തോഷത്തിന്‍റെ പൂച്ചെണ്ടുകള്‍!
    കവിതയും,ആലാപനവും നന്നായി.
    ആശംസകളോടെ

    ReplyDelete
  4. വെല്‍കം ബായ്ക്ക്

    ReplyDelete
  5. നല്ല വരികള്‍ ...ആലാപനം.....

    Welcome back Kochumuthalali..!

    ReplyDelete
  6. വേദന മനസ്സിനെ കാര്‍ന്ന് തിന്നു കൊണ്ടിരിക്കയാണെന്നറിയാം...
    എങ്കിലും....കവിതയ്ക്ക് ആശംസകള്‍..

    ReplyDelete
  7. സുപ്രഭാതം..
    പുലര്‍ക്കാലം ഉണര്‍ന്നിരിയ്ക്കുന്നു....സന്തോഷം ട്ടൊ...!

    ReplyDelete
  8. Excellent Working Dear Friend Nice Information Share all over the world.am really impress your work Stay Blessings On your Work...God Bless You.
    secondhand bikes in london
    used bikes in uk

    ReplyDelete
  9. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെയധികം സന്തോഷം. പുലര്‍ക്കാലത്തിനു വേണ്ടി അമ്പിളിയുടെ കിങ്ങിണി എന്ന കവിത പരിചയെപ്പെടുത്തിയ നിശിയേട്ടന് ഹൃദയം നിറഞ്ഞ നന്ദി അറിയിയ്ക്കുന്നു.

    ശുഭദിനം!

    ReplyDelete
  10. എന്നെ ഇവിടെ പരിചയ പ്പെടുതിയതിനും ഈ നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി.

    ReplyDelete
    Replies
    1. “കിങ്ങിണി”യെ പുലര്‍ക്കാലത്തില്‍ ചേര്‍ക്കാന്‍ അവസരം തന്നതിന് ആദ്യമായ് നന്ദി അറിയിക്കുന്നു കൂടെ ഈ മനോഹരമായ വരികള്‍ക്ക് അഭിനന്ദനങ്ങളും! ഈശ്വരന്‍ അനുഗ്രഹിയ്ക്കട്ടെ.. ഇനിയും അക്ഷരചാര്‍ത്തുകള്‍ ആ തൂലികയില്‍ നിന്ന് മുത്തുപോലെ പൊഴിയട്ടെ.. പുലര്‍ക്കാലത്തിന്റെ എല്ലാവിധ ആശംസകളും.

      നന്ദി!

      Delete