Friday 1 June 2012

യേശുദാസ്


യേശുദാസ്, താങ്കളെയോര്‍ക്കുമ്പൊഴൊക്കെയും
പേശാതെ പേശുകയാണെന്റെ മാനസം
ആനഞ്ചു വീക്ഷണം ആ മന്ദഹാസവും
പ്രേമം സ്ഫുരിയ്ക്കുന്ന വാഗ് വൈഭവത്തിന്റെ
തേനുമതിന്റെ മധുരവും ശാന്തിയില്‍
യേശുദാസ്, താങ്കളെയോര്‍ക്കുമ്പൊഴൊക്കെയും
പേശാതെ പേശുകയാണെന്റെ മാനസം

ഗാനമയൂഖങ്ങള്‍ സൌഹൃദ സന്ദേശ വ്യോമം രചിയ്ക്കവേ
നക്ഷത്രജാലങ്ങള്‍ മിന്നിത്തെളിവതും
മാലാഖ സുസ്വരാലാപം ശ്രവിപ്പിച്ചു ഞങ്ങളെ
ഹൃദ്യപുളകങ്ങള്‍ ചൂടിച്ചു മണ്ണീനെ
വിണ്ണാക്കി മാറ്റുന്ന താങ്കള്‍തന്‍ ഗാന്ധര്‍വ വിദ്യയുമോര്‍ത്ത്
കുളിരണിഞ്ഞീടുന്ന മലരൊളി വീശുന്ന താരണിഞ്ഞീടുന്ന
ധന്യരാം ഞങ്ങള്‍തന്‍ കൂപ്പുകൈമൊട്ടുകള്‍
സ്വീകരിച്ചാലും സ്വര്‍ഗ്ഗീയ ഗായകാ
യേശുദാസ്, താങ്കളെയോര്‍ക്കുമ്പൊഴൊക്കെയും
പേശാതെ പേശുകയാണെന്റെ മാനസം



കവിത: യേശുദാസ്
രചന: യൂസഫലി കേച്ചേരി
ആലാപനം: സുജാത

8 comments:

  1. വീണ്ടും മനോഹരമായ ഗാനം ആസ്വദിക്കാന്‍ കഴിഞ്ഞു ..സുജാത ചേച്ചീടെ മനോഹരമായ ശബ്ദത്തിലൂടെ ,ഗാന ഗാന്ധര്‍വന യേശുദാസിനു ദൈവം ഇനിയും കുറെ കാലം പാടാന്‍ അനുഗ്രഹിക്കട്ടെ ...!

    ReplyDelete
  2. ഗന്ധര്‍വന് ഗാനോപഹാരം വളരെ മനോഹരം

    ReplyDelete
  3. Nice.... ഗാനഗൻന്ധർവൻ ചിരഞ്ജീവിയാകട്ടെ

    ReplyDelete
  4. മനോഹരം!ഹൃദ്യം!!!
    ഗാനഗന്ധര്‍വന്‍ ശ്രീ.യേശുദാസിന് ഇനിയുമിനിയും
    നീണ്ടകാലം പാടാന്‍ ദൈവം അനുഗ്രഹിക്കട്ടെ!!!
    ആശംസകള്‍

    ReplyDelete
  5. പാടാന്‍ കഴിയുന്നത്‌ ദൈവാനുഗ്രഹമാണ്!
    ഗാനഗന്ധര്‍വന്‍ ഇനിയുമിനിയും പാടട്ടെ..
    കവിത നന്നായി!

    ReplyDelete
  6. There is a mistake in the 2nd line

    ReplyDelete
    Replies
    1. നന്ദി സുഹൃത്തെ.. തെറ്റു തിരുത്തിയിട്ടുണ്ട്.. :)

      Delete