Tuesday 19 June 2012

ചിങ്ങ പുലരിയില്‍



കറുകറുത്തൊരു കാര്‍മുകില്‍, ഇന്നു
കാറ്റടിച്ചേ പോയ്,
കറു കറുത്തൊരു കാര്‍മുകിര്‍, ഇന്നു
കാറ്റടിച്ചേ പോയ്, നിന്‍
നനഞ്ഞ പൂന്തുകിലുണക്കുവാനിള-
വെയിലു തന്നേ പോയ്, ചിങ്ങ-
പ്പുലരി പെണ്‍കൊടി കിഴക്കേകോലയില്‍
തിരി തെളിച്ചപ്പോള്‍, നിന്‍
തുടുത്ത പൂങ്കവിള്‍ കുങ്കുമം, അവള്‍
തുറന്ന ചെപ്പില്‍ നിന്നോ
അവര്‍ തുറന്ന ചെപ്പില്‍ നിന്നോ
പാടം നിറയെ പച്ച വിരിക്കും
ചെറുമി പെണ്കിടാങ്ങള്‍
അന്നു ഞാറ് നടുമ്പോള്‍ ചൊല്ലിയൊരീരടി
നമ്മെ കുറിച്ചല്ലേ
കാവിലെ തേവരെ കാണുവാന്‍ പോയപ്പോള്‍
കാത്തു നിന്നില്ലേ
ഊഞ്ഞാല്‍ കൂട്ടുകാരൊത്ത് നീ ആടിയ നേരം
ഞാന്‍ ഒളിച്ച്‌ നിന്നില്ലേ
കാണാന്‍ കൊതിച്ചു നിന്നില്ലേ
ഇന്നെന്റെ മുറ്റത്തെ ചെമ്പകച്ചില്ലകള്‍
പൂമണം തൂകുമ്പോള്‍, ജാലക
വാതിലിലൂടിരു മിഴികളും നട്ടു
കാത്തു നിന്നേ ഞാന്‍
നനുത്ത പൂവിരല്‍ നീട്ടി നീ തുമ്പ
പൂവിറുക്കുമ്പോള്‍, എന്റെ
മനസ്സിലെ പ്രേമക്കതിരുകൊണ്ടൊരു-
കണിയൊരുക്കീ ഞാന്‍, പൂ-
ക്കളമൊരുക്കീ ഞാന്‍




കവിത: ചിങ്ങ പുലരിയില്‍
രചന: അമ്പിളി ജി മേനോന്‍
ആലാപനം: പ്രദീപ് സോമസുന്ദരം

11 comments:

  1. 2010ല്‍ ഈണത്തിനു വേണ്ടി ശ്രീമതി അമ്പിളിയെഴുതിയ ചിങ്ങപ്പുലരിയില്‍ എന്ന കവിത ഇന്നത്തെയീ പുലര്‍ക്കാലത്തില്‍ എന്റെ പ്രിയര്‍ക്കു വേണ്ടി ഞാന്‍ പരിചയപ്പെടുത്തുന്നു.

    പൊന്‍പുലരി-

    ReplyDelete
  2. നല്ല വരികളും ഈണമുള്ള ആലാപനവും ...കൊച്ചുമുതലാളിക്കും അംബിളിക്കും എന്റെ ആശംസകള്‍

    ReplyDelete
  3. നന്ദി അനില്‍. ഈ പ്രോത്സാഹനങ്ങള്‍ക്കും പിന്തുണയ്ക്കും

    ReplyDelete
  4. Dear Raihana,


    Thanks a lot for your visit and good comments.

    ReplyDelete
  5. തലക്കെട്ട്‌ എന്നെ നോക്കി ചിരിക്കുന്നു

    ReplyDelete
  6. ഒരു സുന്ദരഗാനം...

    ReplyDelete
  7. മനസ്സിലെ പ്രേമക്കതിരുകൊണ്ടൊരു-
    കണിയൊരുക്കീ ഞാന്‍....കിടിലന്‍ കവിത.

    ReplyDelete
  8. ഓണം വന്നെത്തിയ പ്രതീതി..
    മനോഹരമായിരിയ്ക്കുന്നു ഈ സുന്ദരകാവ്യം !

    ReplyDelete
  9. കവിത ഇഷ്ടമായി..!

    ReplyDelete
  10. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. അമ്പിളിയുടെ “അക്ഷരപകര്‍ച്ചകളുടെ” യാത്ര ഇനിയും തുടരട്ടെ..
    ഭാവുകങ്ങള്‍!

    ഏവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
  11. കവിതയും,ആലാപനവും ഹൃദ്യമായി.
    ആശംസകള്‍

    ReplyDelete