Saturday 23 June 2012

യേശുദാസ്



മലയാളമഭിമാന പുളകിതയാവും
അമൃതസ്വരരാഗ ലാവണ്യം
മനസ്സുകളില്‍ ഭാവനയാല്‍വീണമീട്ടും
അനുപമ സംഗീത സൌഭാഗ്യം
ഈ സ്വരം ഞങ്ങള്‍ക്ക് സ്വന്തം
ഈ രാഗവിശുദ്ധിയും പുണ്യം

ഉണരാന്‍ വെമ്പും കിനാവുകള്‍ക്കെല്ലാം
നിന്‍ ഗാന മാധുരി ചിറകു നല്‍കി
ആലാപനത്തിന്റെ അവികല വിസ്മയം
ജീവിത ദാഹങ്ങള്‍ക്കഴകു പൂശി
ഈ സ്വരം ഞങ്ങള്‍ക്ക് സ്വന്തം
ഈ രാഗവിശുദ്ധിയും പുണ്യം

നീ പാടുമ്പോള്‍ ആരണ്യ
ഹൃദയ സ്പന്ദനം ഞങ്ങള്‍ കേള്‍ക്കുന്നു
ജീവിത നദിയുടെ കല്ലോല ചൈതന്യം
ആത്മാവിലെന്നും പടരുന്നു
ഈ സ്വരം ഞങ്ങള്‍ക്ക് സ്വന്തം
ഈ രാഗവിശുദ്ധിയും പുണ്യം




കവിത: യേശുദാസ്
രചന: കെ ജയകുമാര്‍
ആലാപനം: ബിജു നാരായണന്‍, സംഗീത പ്രഭു

7 comments:

  1. യേശുദാസിനെകുറിച്ചിറക്കിയ “ദശപുഷ്പങ്ങള്‍” എന്ന കവിത സമാഹരത്തിലെ ഒരു കവിതകൂടി നിങ്ങള്‍ക്കു വേണ്ടി പരിചയപ്പെടുത്തുന്നു.. എവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
  2. സുപ്രഭാതം...
    ഉണര്‍വ്വിലും നിനവിലും ഗാനഗന്ധര്‍വ്വ സാമിപ്യം...ഒരു അനുഗ്രഹം തന്നെ..

    “നീ പാടുമ്പോള്‍ ആരണ്യ
    ഹൃദയ സ്പന്ദനം ഞങ്ങള്‍ കേള്‍ക്കുന്നു
    ജീവിത നദിയുടെ കല്ലോല ചൈതന്യം
    ആത്മാവിലെന്നും പടരുന്നു
    ഈ സ്വരം ഞങ്ങള്‍ക്ക് സ്വന്തം
    ഈ രാഗവിശുദ്ധിയും പുണ്യം..”
    നമിയ്ക്കുന്നു........!

    ReplyDelete
  3. ഇനിയും ഒരുപാട് പറയാം അല്ലേ.......
    നല്ല വരികൾ

    ReplyDelete
  4. മൂന്നാമത്തെ “യേശുദാസ്” കവിതയും നന്നായി

    ReplyDelete
  5. ഏവര്‍ക്കും കവിത ഇഷ്ടമായതില്‍ സന്തോഷം!
    മൂന്നാമത്തേതല്ല അജിത്തേട്ടന്‍.. ഇതിനുമുന്നെ വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, യൂസഫലി കേച്ചേരി, ശ്രീകുമാരന്‍ തമ്പി, ഗിരീഷ് പുത്തഞ്ചേരി എന്നിവരെഴുതിയ യേശുദാസ് കവിത പോസ്റ്റ് ചെയ്തിട്ടുണ്ടിവിടെ. ഇതൊടു കൂടി അഞ്ചാമത്തേതാണ്.. നന്ദി!

    ReplyDelete
  6. ലളിതഗാനം കേട്ട സുഖം.. നന്ദി!

    ReplyDelete
  7. ഹൃദ്യമായി!!!
    ആശംസകള്‍

    ReplyDelete