Thursday 28 June 2012

കറുപ്പ്


കറുപ്പിന് തണുപ്പോ, താപമോ?
രാത്രിതന്‍ ശ്വാസക്കാറ്റിനോടാ-
രാഞ്ഞുത്തരം കാത്ത് നിന്നു
നദികറുപ്പിന്‍ കരയില്‍...

ശബ്ദത്തിനെന്താവാം നിറം..
നിഴലിന്‍ ആഴമോ?

ചന്ദ്രനെ വിഴുങ്ങിയോരാകാശക്കറുപ്പില്‍
തണുത്തുറഞ്ഞ മേഘങ്ങള്‍ ഉരുണ്ട് കൂടി
മണ്ണിന്റെ കറുപ്പിലോ താപമുരുകിച്ചേര്‍ന്നിരുന്നു

അന്ധതയാവാഹിച്ച് വൃക്ഷത്തലപ്പിലൊരു കാകന്‍
തണുത്ത കറുപ്പും, താപകറുപ്പും
മാറി മാറി ഭക്ഷിച്ചുറങ്ങാതിരുന്നു
ഭൂമിയുടെ ഹൃദയതാളം മുറിയുന്നതും കാത്ത്




കവിത: കറുപ്പ്
രചന: കൃഷ്ണപ്രിയ
ആലാപനം: ബാബു മണ്ടൂര്‍

7 comments:

  1. കൃഷ്ണേ....നന്നായി കവിത.
    കറുപ്പ്കവിതകളില്‍ ആകാം..കുട്ടീ ... ജീവിതത്തില്‍ കൌരവസദസ്സിലെ കൃഷ്ണയാകരുത്...
    അഴിക്കാനല്ലാതെ ദൈവമായി ഒരു കൃഷ്ണനും വരില്ല പെണ്ണിന്റെ മാനം കാക്കാന്‍ ഉത്തരീയവുമായി...(കടപ്പാട്ചുമ്മാ തമാശ-സാഹിത്യം).

    ReplyDelete
  2. എഴുത്തുകൊട്ടകയിലെ ഒരു കവിതകൂടി നിങ്ങള്‍ക്കുവേണ്ടി ഈ പുലര്‍ക്കാലത്തില്‍ പരിചയപ്പെടുത്തുന്നു. മനുഷ്യ ഹൃദയങ്ങളില്‍ സന്ദേഹമുണര്‍ത്തുന്ന കൃഷ്ണപ്രിയയുടെ മറ്റൊരു കവിതകൂടി. ബാബുമാഷിന്റെ ആലാപന മാധുര്യതയില്‍ കറുപ്പിനേറെ ചന്തം വന്നിരിയ്ക്കുന്നു..!

    കൃഷ്ണപ്രിയ്ക്കും, ബാബുമാഷിനും പുലര്‍ക്കാലത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍, അഭിനന്ദനങ്ങള്‍!

    ReplyDelete
  3. സന്ദേഹമുണര്‍ന്നു..

    ReplyDelete
  4. കറുപ്പിനേറെ നിറം!
    ആശംസകള്‍

    ReplyDelete
  5. ഹ്രിദ്യം.. മനോഹരം..!
    ആശംസകള്‍!

    ReplyDelete
  6. NALLA KAVITHA!

    ReplyDelete