Sunday 1 July 2012

യേശുദാസ്


നിദ്രാരഹിതനാം മന്നവനെ
തന്റെ നിസ്തുല കിന്നരം മീട്ടിയുറക്കിയ
ദാവിതിന്‍ പിന്മുറക്കാരനായ് വന്ന നീ
കേവലം ഞങ്ങള്‍ക്ക് സാന്ത്വനമാകുക

സ്നേഹം സൌഗന്ധിക പൂക്കള്‍ കരിയവേ
വേശതാപത്തിനാല്‍ ഭൂമിയുരുകവേ
ദേവാലായതിരുമുറ്റത്തും അമ്പേറ്റ്
പ്രാവുകള്‍ തന്‍ നിണം ഇറ്റിറ്റ് വീഴവേ

തൊട്ടയല്പക്കത്തിഴെന്നുവരും തമ്മില്‍
ശത്രുക്കളാണെന്ന ഭീതിവളരവേ
സാന്ത്വനമാവുക എന്റെ സങ്കീര്‍ത്തനം
സാന്ദ്രമധുരമാം എന്‍ സ്വരാലപം

സപ്തതിയായെന്നത് വെറും ലൌകികസത്യം
യെന്നാല്‍ അതിനപ്പുറം നിന്നുടെ
മുഗ്ദ സംഗീതത്തിന് നിത്യയൌവനം
ഹൃത്തണ്ടികളിലതിന്‍ സുഖ സ്പന്ദനം
മര്‍ത്യതന്‍ മഹാക്ഷേത്ര സോപാനത്തില്‍
നിത്യപൂജയ്ക്കത് മംഗളാലാപനം

പാടുവനായ് നീ പിറന്നവന്‍ നീ
വീണ പാരിജാതങ്ങളെ വീണ്ടും വിടര്‍ത്തുക
മര്‍ത്യത കേഴും ഇടങ്ങളിലാകവെ
സപ്തസ്വരാമൃത വര്‍ഷിണി പെയ്യുക
--------------------------------------------
മറ്റ് യേശുദാസ് കവിതകള്‍:-

--------------------------------------------



കവിത: യേശുദാസ്
രചന: ഒ എന്‍ വി
ആലാപനം: വേണുഗോപാല്‍

4 comments:

  1. ഒരു യേശുദാസ് കവിതകൂടി ഏവര്‍ക്കും വേണ്ടി സമര്‍പ്പിയ്ക്കുന്നു..
    ശുഭദിനാശംസകള്‍!

    ReplyDelete
  2. ആറാം കവിത..അല്ലേ. ഇത് ഏറ്റവും ഇഷ്ടപ്പെട്ടു. കാരണം വലിയ അര്‍ത്ഥങ്ങളുമുണ്ട്.

    ReplyDelete
  3. അതെ അഞിത്തേട്ടന്‍.. സംഗീതത്തിന് കാലദേശഭാഷമെന്യേ സഞ്ചരിയ്ക്കുവാന്‍ കഴിയും. സംഗീതമെന്നത് ഒരു മതമാണ്. മനുഷ്യമനസ്സില്‍ നന്മയുടെ വിത്ത് പാകിയ മതം; സംഗീതം സത്യമാണ്, സ്നേഹമാണ്..!

    പൊന്‍പുലരി!

    ReplyDelete
  4. യേശുദാസിന് പകരം വെയ്ക്കാന്‍ യേശുദാസ് മാത്രം..! സംഗീതം ഒരു പുഴപോലെ ഒഴുകിടട്ടെ..!

    ReplyDelete