Thursday 5 July 2012

എന്റെ ഭാഷ



സന്നികൃഷ്ടാബ്ദിതന്‍ ഗംഭീരശൈലിയും
സഹ്യഗിരിതന്‍ അടിയുറപ്പും
ഗോകര്‍ണ്ണ ക്ഷേത്രത്തിന്‍ നിര്‍വൃതികൃത്വവും
ശ്രീകന്യമാലിന്‍ പ്രസന്നതയും
ഗംഗപോലുള്ള പേരാറ്റിന്‍ വിശുദ്ധിയും
തെങ്ങിളം കായ്നീരിന്‍ മാധുര്യവും
ചന്ദനൈലാലവങ്കാദിവസ്തുക്കള്‍ തന്‍
നന്ദിത പ്രാണമാം തൂമണവും
സംസ്കൃത ഭാഷതന്‍ സ്വാഭാവികൌജസ്സും
സാക്ഷാല്‍ തമിഴിന്റെ സൌന്ദര്യവും
ഒത്തുചേര്‍ന്നുള്ളൊരു ഭാഷയാണെന്‍ ഭാഷ
മത്താടി കൊള്‍കയാണഭിമാനമേ നീ

മിണ്ടി തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം
ചുണ്ടിന്മേല്‍ അമ്മിഞ്ഞാ പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചിടുന്നതൊന്നാമതായ്
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍
മാതാവിന്‍ വാത്സല്ല്യ ദുഗ്ദം പകര്‍ന്നാലെ
പൈതങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച നേടൂ
അമ്മതാന്‍ തന്നെ പകര്‍ന്നു തരുമ്പോഴെ
നമ്മള്‍ക്കമൃതുമമൃതായ് തോന്നൂ..

മധുരം മലയാളത്തിനു വേണ്ടി വികെ ശശിധരന്റെ ആവിഷ്ക്കരണം:-
ആലാപനം: അഖില, ഭൈരവി, അനുജ & ദിവ്യ ചന്ദ്രന്‍





കവിത: എന്റെ ഭാഷ
രചന: വള്ളത്തോള്‍
ആലാപനം: ജയചന്ദ്രന്‍

9 comments:

  1. "മിണ്ടി തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം
    ചുണ്ടിന്മേല്‍ അമ്മിഞ്ഞാ പാലോടൊപ്പം
    അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
    സമ്മേളിച്ചിടുന്നതൊന്നാമതായ്"

    ഏവര്‍ക്കും പുലര്‍ക്കാലത്തിന്റെ ശുഭദിനാശംസകള്‍!

    ReplyDelete
  2. മാതാവിന്‍ വാത്സല്ല്യ ദുഗ്ദം പകര്‍ന്നാലെ
    പൈതങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച നേടൂ

    ReplyDelete
  3. വായിച്ചതേയുള്ളു. കേള്‍വി പിന്നെ.

    ReplyDelete
  4. വൌവ്! ഇത് വള്ളത്തോളിന്റെ കവിതയയിരുന്നല്ലേ.. അമ്മിഞ്ഞ പാലിന്റെ മാധുര്യമുള്ള വരികളും, ആലാപനവും.. വിത്യസ്തമായ രണ്ടു ആലാപനവും മനോഹരമായിട്ടുണ്ട്! മലയാള ഭാഷയെ (മാതൃഭാഷയെ) അമ്മയോടുപമിച്ച സുന്ദരകവ്യം..! നൂറായിരം ആശംസകള്‍!

    ReplyDelete
  5. നന്ദി അനിൽ - മലയാളത്തിലെ ക്ലാസിക് കവിതകളുടേയും, നവീന കവിതകളുടേയും, എഴുതിത്തുടങ്ങുന്ന എഴുത്തുകാരുടേയും - കവിതകളുടെ മികച്ചൊരു സങ്കേതമായി മാറുകയാണ് ഇവിടെ..... ഈ ധാരയിൽ പെട്ട നല്ലൊരു കവിതയും, അതിന്റെ ആലാപനവും ലഭിക്കാൻ ഇനി നേരെ ഇവിടെ വന്നാൽ മതിയല്ലോ.....

    ReplyDelete
  6. തീര്‍ച്ചയായും! പുലര്‍ക്കാലം അതിന്റെ ഒരു പാതയിലൂടെയാണ് സഞ്ചരിയ്ക്കുന്നത്. സമാനഹൃദയര്‍ക്കായുള്ള ഒരു സങ്കേതം, പുലര്‍ക്കാലം അതിലൂടെയുള്ള ജൈത്രയാത്ര തുടര്‍ന്നുകൊണ്ടേയിരിയ്ക്കും..! ഏവര്‍ക്കും കവിത ഇഷ്ടമായതില്‍ സന്തോഷം.. പൊന്‍ പുലരി!

    ReplyDelete
  7. മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
    മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍..."

    നന്നായിരിക്കുന്നു...

    ReplyDelete
  8. പത്താം ക്ലാസ്സിലെ മലയാളം ക്ലാസ്സ് റൂം ഓര്‍മ്മ വന്നു.
    വിത്യസ്ഥമായ രണ്ട് ആലാപനവും മധുരതരം!

    ReplyDelete