Monday 16 July 2012

കേരളീയം


ഏത് വിദേശത്ത് പോന്നു വസിച്ചാലും
ഏകാംബ പുത്രരാം കേരളീയര്‍
നീരില്‍ താന്‍ മാതിന്റെ പീലിക്കുടകളാം
കേരങ്ങള്‍ തന്‍ പട്ട ചെറ്റിളക്കി
പേരാറ്റില്‍, പമ്പയില്‍, തൃപ്പെരിയാറ്റിലും
പാറി കളിയ്ക്കുന്ന പൈങ്കാറ്റല്ലോ
ദൂരെ വിദേശസ്ഥലരാകിലും നമ്മള്‍-
ക്കിന്നോരോരോ വീര്‍പ്പിലും ഉദ്ഗമിപ്പൂ
കേരളജാതന്മാര്‍ നാമെങ്ങുചെന്ന് പാര്‍ത്താലും
കേരളനാട്ടില്‍ താനത്രെ വാഴ്വൂ
ദൂരദൂരങ്ങളിലാപതിയ്ക്കുമ്പോഴും
സൂര്യനില്‍ താനല്ലോ തദ് രശ്മികള്‍
ഭാരതമെന്ന പേര്‍ കേട്ടാല്‍
അഭിമാനപൂരിതമാകണം അന്തഃരംഗം
കേരളമെന്ന കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍



കവിത: കേരളീയം
രചന: വള്ളത്തോള്‍
ആലാപനം: അമ്പിളി

8 comments:

  1. "ഭാരതമെന്ന പേര്‍ കേട്ടാല്‍
    അഭിമാനപൂരിതമാകണം അന്തഃരംഗം
    കേരളമെന്ന കേട്ടാലോ തിളയ്ക്കണം
    ചോര നമുക്കു ഞരമ്പുകളില്‍"

    ഏവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
  2. ചെറുപ്പത്തിൽ പാടിയ ഓർമ്മക‌ൾ

    ReplyDelete
  3. വളരെ വളരെ നന്ദി
    ഇത് ഇതുവരെ പാടി കേട്ടിട്ടില്ലായിരുന്നു

    ReplyDelete
  4. കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം സുമേഷ് & അജിത്തേട്ടന്‍..!

    ReplyDelete
  5. നന്നായി ഈ കവിത അവതരിപ്പിച്ചത്.
    കൊച്ചുമുതലാളിക്ക് ആശംസകള്‍

    ReplyDelete
  6. ഹൃദ്യസ്ഥമായ വരികള്‍...
    ഇങ്ങനെ കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം!

    ReplyDelete