Tuesday 17 July 2012

യേശുദാസ്


വിണ്ണിന്റെ സംഗീത വീണയില്‍ നിന്നൊരു
പുണ്യ സ്വരത്തിന്റെ മുത്ത്
മണ്ണിന്‍ മലയാളത്തേന്മൊഴിയ്ക്കാനന്ദ-
കണ്ണുനീര്‍ മുത്തായ് ഭവിച്ചു
പുണ്യം മുന്‍ജന്മ പുണ്യം
ഈ മണ്ണിന്റെ ആത്മീയ സുകൃതം

പാഴ്മുളം തണ്ടിലെ ഓങ്കാരമുത്തല്ലോ
പാട്ടിന്റെ പാലാഴി തീര്‍ത്തു
കൂട്ടം തിരിയും കുയിലുകള്‍ നിന്‍ സ്വരം
കേട്ടു പഠിയ്ക്കാന്‍ വരുന്നു
താമരപ്പൂവില്‍ നിറഞ്ഞോരമൃതിന്റെ
ഓമനപ്പാട്ടുകള്‍ പാടി

എത്രയോ ജന്മം നിറയ്ക്കുന്നു നീ നിന്റെ
സപ്തതിപ്രാത പ്രണാമം
വേദസരസ്സിലെ നാദത്തിന്‍ പത്മശ്രീ
രാഗമേ നിയെന്നെന്നുമെന്നും
ദൈവങ്ങള്‍ പോലും സ്വകാര്യമായ് മോഹിയ്ക്കും
വൈഭവം വാഴ്കെ നീ നീണാള്‍..

--------------------------------------------
മറ്റ് യേശുദാസ് കവിതകള്‍:-

--------------------------------------------



കവിത: യേശുദാസ്
രചന: എസ്. രമേശന്‍ നായര്‍
ആലാപനം: വിധുപ്രതാപ്

4 comments:

  1. ഇത്രയും യേശുദാസ് കവിതകളുണ്ടെന്ന് അറിഞ്ഞ് അതിശയം

    ReplyDelete
  2. ഇനിയുമുണ്ട് രണ്ട് യേശുദാസ് കവിതകള്‍ കൂടി.. “ദശാപുഷ്പം” എന്നാണ് ആ കവിതസമാഹാരത്തിന്റെ പേര്..

    കവിത ഇഷ്ടമായതില്‍ നന്ദി അജിത്തേട്ടന്‍!

    ReplyDelete
  3. എത്രയോ ജന്മം നിറയ്ക്കുന്നു നീ നിന്റെ
    സപ്തതിപ്രാത പ്രണാമം

    മനോഹരം..! സത്യമാണ്!
    യേശുദാസിന്റെ ഗാനവൈഭവത്തിനു എന്റെയും പ്രണമാം..!

    ReplyDelete