Friday 20 July 2012

ഇളനീര്‍


വഴിയിലൂടെങ്ങും ഒഴുകുന്ന കാറ്റേ
അകലെയെങ്ങാനും അവനെ കണ്ടുവോ.
പശുക്കിടാവില്‍, കിളിക്കുഞ്ഞുങ്ങളില്‍,
കടല, കല്‍ക്കണ്ട തരിയിലും ചൊല്ലൂ
നിളയിലെ പൂഴിത്തറയില്‍ ഇത്തിരി
കവിത തന്നിളം കണ്ടുവോ
കളിയരങ്ങത്തെ തിരിവെളിച്ചത്തില്‍
കവിത പെയ്യുന്ന മിഴികള്‍ കണ്ടുവോ
പൊടി പറത്തിക്കൊണണ്ടിടയ്ക്കിടെ പായും
കരിവണ്ടി മൂളും കവിത കേട്ടുവോ
മുടിയിഴകളില്‍ വെളുത്ത പൂചൂടി
നടക്കുമോടിലും കവിതയിലെന്നോ
പഴയോരോണത്തിന്‍ മധുരവുമായിട്ടിരിയ്ക്കും
കണ്ണിലും കവിതയില്ലെന്നോ
നിലാവിനെ കോരി കുടിച്ചു ജീവിച്ച്
കവി മനസ്സിനും തുടര്‍ച്ചയില്ലെന്നോ
കരയുന്ന കുന്നിന്‍ ചെരിവിലെങ്ങാനും
ജീവന്‍ വെടിയുന്ന പുഴയ്ക്കരികിലെങ്ങാനും
അവനിരിപ്പുണ്ടോ കവിതന്‍ നിത്യഹരിതനാദമായ്
നിറഞ്ഞ കണ്ണുമായ് അവനിരിപ്പുണ്ടോ
കവിതന്‍ നിത്യഹരിതനാദമായ്
തുരുമ്പെടുത്തതാം പഴയവാക്കുകള്‍
വക്കൊടിഞ്ഞ് നേര്‍ത്തതാം പഴങ്കിനാവുകള്‍
കൊറിച്ചുനാമിന്നീ മരുവില്‍ നില്‍ക്കുമ്പോള്‍
ഇളനീരാ‍വുന്നുണ്ടീ അവന്റെ കാവ്യങ്ങള്‍
ഇളനീരാ‍വുന്നുണ്ടീ അവന്റെ കാവ്യങ്ങള്‍


<

കവിത: ഇളനീര്‍
രചന: സി.എം. വിനയചന്ദ്രന്‍
ആ‍ലാപനം & ആവിഷ്ക്കാരം: ബാബു മണ്ടൂര്‍

9 comments:

  1. ഈ പുലരിയില്‍ പുലര്‍ക്കാലത്തിലിതാ മറ്റൊരു കാവ്യവിസ്മയം കൂടി മലരണിയുന്നു.. മഹാകവി കുഞ്ഞിരാമന്‍ നായരെ അനുസ്മരിച്ചുകൊണ്ടെഴുതിയ കവിതകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു കവിത കൂടി. ആറ്റൂരിന്റെ മേഘരൂപനിലൂടെ കുഞ്ഞിരാമന്‍ നായര്‍ക്ക് മഹാമേരു സഹ്യന്റെ ഭാവം നല്‍കിയെങ്കില്‍ വിനയചന്ദ്രന്‍ മാഷിന്റെ ഇളനീരിലൂടെ ഒരു നീരുറവപോലെ പിയെ നമ്മുടെ മനസ്സുകളിലേയ്ക്കൊഴുക്കുന്നു നമ്മുടെ സ്വന്തം ബാബുമാഷ്. ഒരു പക്ഷെ ഇളനീര്‍ ബാബുമാഷ് ചെയ്ത ആദ്യത്തെ വീഡിയോ ആവിഷ്ക്കാരമായിരിയ്ക്കും. ഇനിയും ഒത്തിരി കാവ്യപുഷ്പങ്ങള്‍ പുലര്‍ക്കാ‍ലത്തില്‍ വിരിയുവാന്‍ ഭാഗ്യമുണ്ടാകട്ടെ.. ഏവര്‍ക്കും പുലര്‍ക്കാലത്തിന്റെ ശുഭദിനാശംസകള്‍.. നന്ദി!

    ReplyDelete
  2. maashinte swarathinere aadratha ee varikalil.. oru pakshe p yodulla snehakooduthalaavam le anil?

    ReplyDelete
  3. ആഹാ.. വീണ്ടും?

    ReplyDelete
  4. ഇത് വളരെ ഇഷ്ടപ്പെട്ടു

    ReplyDelete
  5. രണ്ടു കവിതകളും കേട്ടു..
    ആലാപന മാധുരിമ കൊണ്ട് സുന്ദരമായിരിയ്ക്കുന്നു..
    അഭിനന്ദനങ്ങള്‍!

    ReplyDelete
  6. So fond of you Pularkaalame....suprabhatham...!

    Sorry fr Manglish...!

    ReplyDelete
  7. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. നന്ദി!
    ശുഭദിനാശംസകള്‍!

    ReplyDelete
  8. സുഹൃത്തേ

    തുടരുക ഈ സപര്യ

    ആശംസകൾ

    ReplyDelete