Sunday 22 July 2012

ഈ നാദം - ഒരു യേശുദാസ് കവിത


ഈ നാദം ഭൂമിയില്‍ ഒരേ ഒരാള്‍ക്ക്
ദൈവം നല്‍കിയ വരദാനം
ഈ പുണ്യം ഒരേ ഒരാളിന്
കനിഞ്ഞ് കിട്ടിയ ഗാനഗന്ധര്‍വ്വ ജന്മം
ഈ നാദം..

അഗാധ നീലിമ പീലിവിടര്‍ത്തും
അനന്ത വാത്സല്ല്യം
വികാര സാ‍ഗരം ഉള്ളിലിരമ്പും
വിഷാദ സൌന്ദര്യം
വിശ്വം മുഴുവനും ഉള്ളിലൊതുങ്ങും
വിശുദ്ധ മാധുര്യം
കളമുളയിലുള്ളിലൊതുക്കിയൊഴുക്കും
പാട്ടിന്‍ പാലാഴി
ഈ നാദം..

ഭാഷകളിപ്പോഴുമാ സ്വരമഴയില്‍
തരിച്ചു നില്‍ക്കുന്നു
അക്ഷരമാലകളാ ശ്രുതി തേടി
തുടിച്ചു നില്‍ക്കുന്നു
ഗാന വസന്തം പൂവിരാലാലൊരു
തംബുരു മീട്ടുന്നു
വാഴ്ത്താന്‍ വാക്കുകളില്ലാതിന്നെന്‍
മിഴികള്‍ തുളുമ്പുന്നു
ഈ നാദം..

--------------------------------------------
മറ്റ് യേശുദാസ് കവിതകള്‍:-

--------------------------------------------



കവിത: ഈ നാദം
രചന: കൈതപ്രം
ആലാപനം: മധു ബാലകൃഷ്ണന്‍

4 comments:

  1. ഈ കാവ്യഭൂവിനെ വണങ്ങിയില്ലെങ്കില്‍ ആ ദിവസം അപൂര്‍ണ്ണമാണ്! പ്രിയ പുലര്‍ക്കാലമേ, ഈ എളിയവന്റെ പ്രണാമം.. ! മനോഹരമായ മറ്റൊരു യേശുദാസ് കവിതകൂടി. വിത്യസ്ഥമായ ഇത്തരം കവിതകള്‍ ഇവിടെ കാണുമ്പോള്‍ അതിശയം തോന്നുന്നു എന്നല്ലാതെ എന്തു പറയാന്‍..
    നനി.. നന്ദി.. നന്ദി!!!

    ReplyDelete
  2. ഇതും ഇഷ്ടമായി

    ReplyDelete
  3. ഒരു കവിയെ കാണിച്ചുതരാം:
    http://shajitknblm.blogspot.com/2012/07/blog-post_22.html

    ReplyDelete
  4. നല്ല വാക്കുകള്‍ക്ക് നന്ദി സുനില്‍.. അജിത്തേട്ടന്‍ ഞാന്‍ നോക്കാം അത്.. നന്ദി!
    ശുഭദിനാശംസകള്‍!

    ReplyDelete