Monday 23 July 2012

മധുരം മലയാളം


മലയാളം കാണാന്‍ വായോ
മാമലകള്‍ കാണാന്‍ വായോ
മഴപെയ്യും നേരം പുഴയുടെ
മയിലാട്ടം കാണാന്‍ വായോ

മഞ്ജുളമാം നാട്ടില്‍ മാധവ-
കാലങ്ങള്‍ കാണാന്‍ വായോ
മനസ്സിന്റെ തീരത്തഴകില്‍
കാവ്യങ്ങള്‍ തീര്‍ക്കാന്‍ വായോ

പൊന്നോണക്കാലം വയലില്‍
കിന്നാരം പറയും കാറ്റില്‍
ഒന്നിച്ചു നടക്കാന്‍ വായോ
ഒന്നല്ലോ മാനവര്‍ നമ്മള്‍



കവിത: മധുരം മലയാളം
രചന: സത്യചന്ദ്രന്‍ പൊയില്‍ക്കാവ്
ആലാപനം: അഖില, ഭൈരവി, അനുജ & ദിവ്യ

3 comments:

  1. കാവ്യങ്ങൾ കേൾക്കാൻ വായോ
    കാതെല്ലാം കൂർപ്പിച്ചങ്ങനെ
    കളമൊഴിയിൽ പാടാൻ വായോ
    കണിയാകും "പുലർ കാലത്തിൽ"

    ReplyDelete
  2. വായിച്ചു, മനോഹരം, കേള്‍വി പിന്നെ

    ReplyDelete
    Replies
    1. അപ്പോ ഇനി കേള്‍ക്കുകയും ചെയ്യൂ.. :)

      Delete