Sunday 29 July 2012

യേശുദാസ്


ആര്‍ഷഭൂമിതന്‍ ദേവഗായകന്‍
ആകമാനുപ്രഭാമയന്‍
ഇന്ദ്രജാലമായ് മാറും നാദത്തിന്‍
ദിവ്യമാമൊരായാവന്‍
പാടൂ ഗീതത്തിന്‍ നന്മകള്‍ സ്വന്തം
പ്രാണനില്‍ എന്നും ഏറുവാന്‍

തംബുരു താനെ സ്പന്ദനം കൊള്‍വൂ
ഗന്ധര്‍വോപമ നാദത്താല്‍
അത്മവാടങ്ങള്‍ പൂവണിയുന്നു
തൂമകരന്ദ വര്‍ഷത്താല്‍
കണ്ണിനാനന്ദമേകുന്നുള്ളിലെ
വെള്ളപ്രാവിന്‍ പ്രഭാവത്താല്‍

എത്ര ഭാഷയെ ധന്യമാക്കിയ
നിസ്ഥൂല സ്വര വീചികള്‍
ഏക സാമ്രാജ്യമാക്കി സീമകള്‍
മാറ്റിയ രാഗ ദീപ്തികള്‍
താരസോപാനമേറി നില്‍ക്കിലും
ആ എളിമതന്‍ വാക്കുകള്‍

ഈ മലയാളം എത്രമേല്‍ ഹൃദ്യ-
മാര്‍ന്നതാണെന്നറിഞ്ഞതും
കൈരളി സ്വയം നൂപുരം ചാര്‍ത്തി
നൃത്താലോലയാകുന്നതും
നിസ്ഥുലലാപനങ്ങളല്ലോ നിത്യ
ചൈത്ര വിലാസവും..!

--------------------------------------------
മറ്റ് യേശുദാസ് കവിതകള്‍:-

--------------------------------------------




കവിത: യേശുദാസ്
രചന: പൂവച്ചല്‍ ഖാദര്‍
ആലാപനം: മഞ്ജരി

6 comments:

  1. ഈ പുലരിയില്‍ ദശാപുഷ്പത്തിലെ അവസാന ഇതളും ഇവിടെ വിരിയുന്നു. ഏവര്‍ക്കും ശുഭദിനാശംസകള്‍..!

    നന്ദി!

    ReplyDelete
  2. ഗാന ഗന്ധർവ്വനെക്കുറിച്ചുള്ള ഈ കവിത നന്നായിട്ടുണ്ട്.

    ReplyDelete
  3. "തംബുരു താനെ സ്പന്ദനം കൊള്‍വൂ
    ഗന്ധര്‍വോപമ നാദത്താല്‍......................................"'' .....

    ReplyDelete
  4. nice......!
    Yesudas...God's Own Singer....!

    ReplyDelete
  5. ഏവര്‍ക്കും കവിത ഇഷ്ടമായതില്‍ സന്തോഷം.. നന്ദി!
    ശുഭദിനാശംസകള്‍!

    ReplyDelete
  6. ഗാനഗന്ധര്‍വനെ കുറിച്ചുള്ള കവിത നന്നായി..!

    ReplyDelete