Monday 30 July 2012

മധുരം മലയാളം


പുത്തന്‍ ഇളനീര്‍ കുളിര്‍ നുണയുമ്പോള്‍
മധുരം മലയാളം
പുത്തിരിയങ്ക ചുരിക കണക്കെ
ചടുലം മലയാളം

പൊന്നോണ പുകിലുകള്‍ പാടി
മധുരം മലയാളം
വയലേലകളുടെ ഈണം പാടി
മധുരം മലയാളം
വഞ്ചിപ്പാട്ടിന്‍ അഴകുമൊഴുക്കും
തഞ്ചും മലയാളം
തുള്ളല്‍ പാട്ടിന്‍ താളം തള്ളി
രമിയ്ക്കും മലയാളം

താരാട്ടിന്‍ നറു തേന്മണമൊഴുകി
പുണരും മലയാളം
തുഞ്ചന്‍ പാടിയുണര്‍ത്തിയ പൈങ്കിളി
കൊഞ്ചും മലയാളം
പഴമൊഴി മധുമൊഴി നറുമൊഴി തൂകി
ഞെളിയും മലയാളം
ഒരുമയിലോരുനവരാഗം പാടും
മധുരം മലയാളം




കവിത: മധുരം മലയാളം
രചന: യു.കെ. കുമാര്‍
പാടിയവര്‍: അഖില, ഭൈരവി, അനുജ & ദിവ്യ ചന്ദ്രന്‍

5 comments:

  1. താരാട്ടിന്‍ നറു തേന്മണമൊഴുകി
    പുണരും മലയാളം
    തുഞ്ചന്‍ പാടിയുണര്‍ത്തിയ പൈങ്കിളി
    കൊഞ്ചും മലയാളം
    പഴമൊഴി മധുമൊഴി നറുമൊഴി തൂകി
    ഞെളിയും മലയാളം
    ഒരുമയിലോരുനവരാഗം പാടും
    മധുരം മലയാളം...

    സുപ്രഭാതം പുലര്‍ക്കാലമേ...!

    ReplyDelete
  2. മധുരം മധുകരം എന്റെ മലയാളം

    ReplyDelete
  3. മധുരം മലയാളം
    ചടുലം മലയാളം

    ReplyDelete
  4. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. ശുഭദിനാശംസകള്‍!

    ReplyDelete
  5. മലയാളം...മലയാളം..
    മധുരം കിനിയും ശ്രീരാഗം...
    -ഹൃദ്യം..!!

    ReplyDelete