Saturday 11 August 2012

ജീവിതം

ഈ പുലരിയില്‍ പുലര്‍ക്കാലം ഒരു പഴയ പുലിയെയും, ഒരു പുതിയ കവിതയെയും ഇവിടെ പരിചയപ്പെടുത്തുന്നു.

ബൈജു ജോസഫ് പള്ളിപ്പുറം: എറണാംകുളം ജില്ലയിലെ പള്ളിപ്പുറം എന്ന ഗ്രാമത്തില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് ജോലിസംബന്ധമായി ചേക്കേറിയ ബൈജു ജോസഫ് അവിടെ യാഹൂവില്‍ ജോലി ചെയ്യുന്നു. തന്റെ സ്കൂള്‍, കോളേജ് കാലഘട്ടത്തില്‍ ഡയറിയില്‍ കുറിച്ചുവെച്ച കവിത ശകലങ്ങള്‍ ഓള്‍ ഇന്ത്യ റെഡിയോയിലെ ജോലിയില്‍ നിന്ന് ബാംഗ്ലൂരിലോട്ട് മാറുന്ന സമയത്ത് തന്റെ റൂമെയ്റ്റിന്റെ ചെറിയ ഒരു പാകപ്പിഴയോടെ അവിചാരിതമായി നഷ്ടപ്പെടുകന്നു. അന്നെഴുതിയ കവിതകളുടെ ശകലങ്ങള്‍ വീണ്ടുമിവിടെ “കളഞ്ഞുപോയ കവിതകള്‍” എന്ന ബ്ലോഗ് സ്പോട്ടിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുന്നു. 1998 ജൂണില്‍ അദ്ദേഹമെഴുതിയ “ജീവിത”മെന്ന കവിതയിലേയ്ക്ക് ഏവരേയും ക്ഷണിയ്ക്കുന്നു.


പ്രണയത്തിന്റെ ഋതുവും
നിലാവിന്റെ ദൂരവും കടന്ന്
തിയതികളില്ലാത്തൊരു
കലണ്ടറിലെത്തുമ്പോള്‍
ജീവിതം പൊള്ളുമൊരു മരുഭൂമി.

നിമിഷമെണ്ണാന്‍ മറന്നൊരു
ഘടികാരമാണു ഞാന്‍
നെഞ്ചിടിക്കുമ്പോളിപ്പോള്‍
തീ പിടിക്കുമോര്‍മ്മകള്‍ മാത്രം...

പലായനത്തിന്റെ രാത്രിവണ്ടികള്‍
കിതച്ചുകൊണ്ടോടുമ്പോള്‍
മാര്‍ട്ടിന്‍... നീ തന്ന
വെളിപാടിന്റെ പുസ്തകവും ,
അമ്മ തന്ന വെഞ്ചിരിച്ച കൊന്തയും
നെഞ്ചോടു ചേര്‍ത്തുറങ്ങുന്നതും...
കിനാവിലമ്മയും പെങ്ങളും
മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നതും...
മുട്ടുമോരോ വാതിലും
പെട്ടെന്നടഞ്ഞു പോകുന്നതും...
നഗരദുരിതങ്ങള്‍
തീരാത്തൊരാധിയാകുന്നതും...

ആശകള്‍ നേര്‍ത്തു-
നേര്‍ത്തിരുളുമൊരു രാത്രിയില്‍
ദൂരെയൊരു
വഴികാട്ടി നക്ഷത്രമുദിക്കുന്നതും
ജീവിതം!


കവിത: ജീവിതം
രചന: ബൈജു ജോസഫ് പള്ളിപ്പുറം
ആലാപനം: ബൈജു ജോസഫു പള്ളിപ്പുറം

18 comments:

  1. ജീവിതത്തെ പ്രായോഗികമായി സമീപിയ്ക്കുമ്പോള്‍ ചിലഘട്ടങ്ങളില്‍ നമ്മുടെ സ്വപ്നങ്ങളും, മറ്റും പലപ്പോഴും അടിയറവ് വെയ്ക്കേണ്ടേതായി വരും..! ഏവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
    Replies
    1. നന്ദി അനിൽ...

      സ്നേഹത്തോടെ
      ബൈജു

      Delete
  2. This comment has been removed by the author.

    ReplyDelete
  3. വികാരതീവ്രമായ വരികള്‍....... ഗാനം. കേള്‍ക്കാന്‍
    പറ്റാത്ത അവസ്ഥ!4sync പ്രവര്‍ത്തിക്കുന്നില്ല.
    കൊച്ചുമുതലാളിക്ക് ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പൻ സാർ...കവിത ഇഷ്ടപ്പെട്ടതിൽ സന്തോഷം. 4shared ഇപ്പോഴും കിട്ടുന്നില്ലെങ്കിൽ http://soundcloud.com/baiju-joseph-1/malayalam-poem-jeevitham-baiju നോക്കൂ

      സ്നേഹത്തോടെ
      ബൈജു

      Delete
  4. വരികള്‍ വായിച്ച് മടങ്ങുന്നു..കേള്‍ക്കുന്നതിനായി രാത്രി ഒന്നു കൂടി വരാം. നല്ല വരികള്‍, ഇഷ്ടമായി!

    ReplyDelete
    Replies
    1. നന്ദി ധീരജ്...കവിത കേട്ടശേഷം അഭിപ്രായം അറിയിക്കുമല്ലൊ...

      സ്നേഹത്തോടെ
      ബൈജു

      Delete
    2. അല്പം തിരക്കിലായിപ്പോയി, ഇപ്പോഴാണ്‌ കവിത കേള്‍ക്കാന്‍ കഴിഞ്ഞത്..
      ആലാപനത്തില്‍ അല്പം താള പിശകൊഴിച്ചാല്‍ മനോഹരം..
      ആശംസകള്‍ സുഹൃത്തേ!

      Delete
    3. നന്ദി ധീരജ്...ആലാപനം‌ നന്നാക്കാന്‍ ശ്രമിക്കാം ...

      സ്നേഹത്തോടെ
      ബൈജു

      Delete
  5. ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. നന്ദി അജിത്ത്...സന്തോഷം...

      സ്നേഹത്തോടെ
      ബൈജു

      Delete
  6. Replies
    1. നന്ദി Mubi...കവിത ഇഷ്ടപ്പെട്ടതിൽ സന്തോഷം.

      സ്നേഹത്തോടെ
      ബൈജു

      Delete
  7. ജീവനുള്ള വരികള്‍.. അഭിനന്ദനങ്ങള്‍..!

    ReplyDelete
    Replies
    1. നന്ദി സുനില്‍ ...

      സ്നേഹത്തോടെ
      ബൈജു

      Delete
  8. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. ബൈജുവേട്ടന്റെ തൂലികയില്‍ നിന്നും ഇനിയും വികാരതീവ്രമായ വരികള്‍ പിറക്കട്ടെ.. ഏവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
    Replies
    1. എല്ലവര്‍ക്കും നന്ദി...പ്രത്യേകിച്ച് അനിലിന് .എല്ലാം ഒരു നിമിത്തം പോലെ ...പുലര്‍ക്കാലത്തിന്റെ ഒന്നാം പിറന്നാള് വന്നതും...വര്‍ഷിണിയുടെ പെയ്തൊഴിയാന്‍ പിറന്നാള്‍ സമ്മാനമായതും... ഫെസ്ബുക്കിലൂടെ ഞാന്‍ അത് കാണാന്‍ ഇടവന്നതും ...പിന്നെ എന്റെ പല ഒഴിവു വേളകളിലും പുലര്‍ക്കാലത്തിന്റെ സന്ദര്‍ശകനയതും ...പെയ്തൊഴിയാന്‍ ഇഷ്ടപ്പെട്ടു ഞാനെഴുതിയ കമന്റ്‌ വായിച്ചു ...അനിലെന്റെ കാണാതെ പോയ കവിതകൾ വായിച്ചതും ...പരിചയപ്പെട്ടതും ...എല്ലാം ഒരു നിമിത്തം പോലെ ...അനില്‍ നന്ദി...

      Delete
    2. നാമറിയാതെയും, നിനച്ചിരിയ്ക്കാതെയും പലതും സംഭവിയ്ക്കുന്നു.. കാലത്തിന്റെ മഹേന്ദ്രജാലം..!

      Delete