Monday 20 August 2012

സ്നേഹം


പ്രളയമാണെങ്ങും ഇടവരാത്രിതന്‍
കരിമുകില്‍ ചിറമുറിഞ്ഞ് പേമഴയിടിഞ്ഞ് ചാടുന്നു
ഇടയ്ക്ക് കൊള്ളിയാന്‍ വെളിച്ചത്തില്‍ കാണാം
കടപുഴങ്ങിയ മരങ്ങളും, ചത്ത മൃഗങ്ങളും,മര്‍ത്യ ജഡങ്ങളും
ജലപ്രാഹത്തില്‍ ചുഴന്നൊലിച്ചു പോകുന്നു
ഒരു സുഹൃത്തിന്റെ ശവത്തിന്മേല്‍
അള്ളിപ്പിടിച്ചു നാം മുങ്ങിത്തുടിച്ചു നീന്തുന്നു
ചുഴികുത്തില്‍പ്പെട്ടീ ഒടുക്കത്തെ പ്രാണ പ്രതീക്ഷ
നമ്മുടെ കടും പിടിവിട്ടു തെറിയ്ക്കുകില്‍
നമ്മള്‍ പരസ്പരം ചുറ്റിപ്പിടിച്ചു മുക്കിടുന്നു
ഒരാള്‍ തുലയുമ്പോള്‍ അയാ‍ളുടെ പിണമൊരാള്‍ക്ക് തോണിയാം
ഒരു പക്ഷെ ഒരു കരയണവോളം
അതെല്ലെങ്കില്‍ കൈകള്‍ തളര്‍ന്ന് താവോളം
തുഴയുക പെണ്ണേ തുഴയുക
കാലപരിണതിയോളം തുഴയുകയില്ല നാം



കവിത: സ്നേഹം
രചന: ബാലചന്ദ്രന്‍ ചുള്ളിക്കാട്
ആലാപനം & ആവിഷ്ക്കാരം: ബാബു മണ്ടൂര്‍

11 comments:

  1. കഴിഞ്ഞ മാസം മലയാളനാട് എന്ന ഓണ്‍ലൈന്‍ മാഗസിനുവേണ്ടി ബാബു മാഷ് “മഴയാളം” എന്ന പേരില്‍ ആറുമഴക്കവിതകള്‍ ആവിഷ്ക്കരിച്ചിരുന്നു. ഈ വാരം പുലര്‍ക്കാലത്തില്‍ നമുക്കാ ആറു മഴക്കവിതകളിലൂടെ സഞ്ചരിയ്ക്കാം.. ഏവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
  2. ഹൃദയസ്പര്‍ശിയായ കവിത.
    കവിതയും ആലാപനവും മനസ്സില്‍ നൊമ്പരം
    സൃഷ്ടിച്ചു.
    കൊച്ചുമുതലാളിക്ക് ആശംസകള്‍

    ReplyDelete
  3. എന്താ ഒരു ഫീല്‍..


    ആശംസകള്‍ സ്വാമിന്‍..!!

    ReplyDelete
  4. ഉൾഭയം കിളിർത്തു ഈ ശ്നേഹ പ്രവാഹത്തിൽ...!

    ReplyDelete
  5. ശക്തമായ കവിതയുടെ അതിമനോഹരമായ ആവിഷ്ക്കാരപ്പെയ്ത് ...ബാബു സാറിനും , അനിലിനും നന്ദി... Baiju

    ReplyDelete
  6. ബാബുമാഷ് ഒരു സംഭവാട്ടോ
    എന്റെ ആശംസകള്‍ അറിയിക്കണേ

    ReplyDelete
  7. ക്രോധയായ മഴയുടെ കെടുതികളെ കേട്ട് മടങ്ങുന്നു..

    ReplyDelete
  8. ബാബു മാഷിന്‍റെ ആലാപനത്തില്‍ കവിതയെ അനുഭവിച്ചറിയുന്നു...

    ReplyDelete
  9. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. ഇനി മഴയാളത്തിലെ അടുത്ത കവിത കേള്‍ക്കാം ബാബു മാഷിന്റെ തന്നെ ആലാപനത്തിലൂടെ.. ഏവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
  10. അതിമനോഹര അലപനത്തിനും ഹ്രദയ സ്പര്സിയായ കവിതക്കും ഒരുപാട് സ്നേഹത്തോടെ

    ReplyDelete