Thursday 23 August 2012

വര്‍ഷാഗമനം


മിഴിയ്ക്കു നീലാഞ്ചാന പുഞ്ചമായും
ചെവിയ്ക്ക് സംഗീതകസാരമായും
മെയ്യിന് കര്പ്പൂരകപൂരമായും
പുലര്‍ന്നുവല്ലോ പുതു വര്‍ഷകാലം

കവിയ്ക്കു കാമിയ്ക്ക് കൃഷിവലന്
കരള്ക്കൊരാഹ്ലാദ രസം വളര്‍ത്തി
ആവിര്‍ഭവിപ്പൂ നവ നീലമേഘം
അഹോ കറുപ്പിന്‍ കമനീയ ഭാവം

മേലെ മദാല്‍ കാറ്റ് കുലിക്കിടുമ്പോള്‍
പുത്തന്‍ മഴതുള്ളികളോട് കൂടി
ഉതിര്‍ന്നു വീഴും നറും മാമ്പഴങ്ങള്‍
ഓടി പറക്ക്കുന്നിതിളം കിടാങ്ങള്‍

ചിന്നി തെറിയ്ക്കും നറും മുത്തുപോലെ
നീളുന്ന വെള്ളി തെളി നൂലുപോലെ
ആകാശഗംഗാ പ്രസരങ്ങള്‍ പോലെഎ
ആഹാ പതിപ്പു പുതു വര്‍ഷ തോയം

വീഴും മഴത്തുള്ളികള്‍ ഉമ്മവെച്ചു
വരണ്ട മണ്ണിന്‍ മണമുദ്വാമിയ്ക്കെ
പച്ച പൊടിപ്പുല്ല് കിനാവ്‌ കണ്ടു
പശുക്കളാമ്പാരവമേറ്റിടുന്നു



കവിത: വര്‍ഷാഗമനം
രചന: വൈലോപ്പിള്ളി
ആലാപനം & ആവിഷ്ക്കാരം: ബാബു മണ്ടൂര്‍

9 comments:

  1. ഹൃദ്യമായി കവിതയും ആലാപനവും
    ആശംസകള്‍

    ReplyDelete
  2. Very good collections.

    ReplyDelete
  3. കാത്തിരുന്ന് കിട്ടിയ രാമഴ തോരാമഴയായ്‌ പെയ്യുകയണിപ്പഴും..
    മഴ താളമറിഞ്ഞ്‌ ആസ്വദിച്ചു...
    നന്ദി പുലർക്കാലമേ...സുപ്രഭാതം...!

    ReplyDelete
  4. എത്ര നനഞ്ഞാലും മതിവരാതെ മഴ പെയ്യട്ടെ...

    നന്ദി

    ReplyDelete
  5. നിലയ്ക്കാതെ പെയ്തൊഴുകട്ടെ ആകാശഗംഗ. ആശംസകൾ.

    ReplyDelete
  6. മനോഹരമായ ആലാപനവും, വരികളും..
    കവിത ഇഷ്ടമായി..!

    ReplyDelete
    Replies
    1. . ഹൃദയം നിറഞ്ഞ ഓണാശംസകള്‍.............

      Delete
  7. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. ശുഭദിനാശംസകള്‍..!

    ReplyDelete