Friday 3 August 2012

നൊസ്റ്റാള്‍ജിയ


മകരമാസ കുളിര്
മാവില ചവറ്റുകൂന
മഞ്ഞില്‍ മുങ്ങിയ പുലരി
മെല്ലെ ഉണരും സൂര്യന്‍
തീ കായുവാന്‍ ചവറ്റു കൂനയ്ക്ക്
തിരി കൊളുത്തുന്നു നൊസ്റ്റാള്‍ജിയ
നൊസ്റ്റാള്‍ജിയ.. നൊസ്റ്റാള്‍ജിയ

കൂട്ടിനു കുട്ടികള്‍ എവിടെ?
ചവറ്റിലയ്ക്ക് മാവെവിടെ?
കുളിരിന് മഞ്ഞെവിടെ?
മഞ്ഞിന് മകരമെവിടെ?
ധനുമാസ ചന്ദ്രിയകയെവിടെ?
തണുത്ത നാനാര്‍ക്കനെവിടെ?
നൊസ്റ്റാള്‍ജിയ.. നൊസ്റ്റാള്‍ജിയ

ചുട്ടുപോയ് കുട്ടികളെ
കട്ടുപോയ് ബാല്യത്തെ
മൂടിപ്പോയ് മഞ്ഞിനെ
തിന്നു പോയ് മകരത്തെ
തമസ്ക്കരിച്ചു ചന്ദ്രികയെ
തപിപ്പിച്ചു സൂര്യനെ
നൊസ്റ്റാള്‍ജിയ.. നൊസ്റ്റാള്‍ജിയ

മാംഗല്ല്യം കഴിയാ‍ത്ത അമ്മപ്പശു
കറവ വറ്റിയ തള്ളപ്പശു
ആകാശത്തമ്പിളിപ്പശു
ഗോശാലയില്‍ ചാവാലിപ്പശു
തമ്പുമില്ല പെരുവഴിയുമില്ല
ത്രാസില്‍ തൂങ്ങും മനുഷ്യപ്പശു
നെയ്യുമുറ്റിയ അമ്മപ്പശുവിനെ
മാറോടു ചേര്‍ത്തുകൊണ്ടാനാനന്ദ നിര്‍വൃതി
കറവ വറ്റിയ തള്ളപ്പശുവിനെ
തള്ളിവിട്ടാലും ഗോസദനം വൃദ്ധസദനം
സ്വന്തം ഊരിലേയ്ക്കൊന്നുമടങ്ങുവാന്‍
തമ്പില്‍ വെമ്പുന്നമാടുകള്‍ക്ക്
ഊരുമില്ല കൂരയുമില്ല
മാറോടണയ്ക്കാന്‍ സ്വപ്നങ്ങളും
കാട്ടിലെ ഹയനകള്‍ക്ക് ഓശാനപാടുന്ന
നാട്ടുരാജാവിന്‍ കാട്ടു നീതി
കേമമാണെന്നോശാന പാടുക
കീശവീര്‍പ്പിയ്ക്കു വെള്ളിക്കാശാല്‍ കീശവീര്‍പ്പിയ്ക്കാ
പാട്ടുമാറ്റുക ഓണപ്പാട്ട്
നീതിമാന്‍ വാമനന്‍
മാവേലി വഞ്ചകന്‍

മകരമാസ കുളിര്
മാവില ചവറ്റുകൂന
മഞ്ഞില്‍ മുങ്ങിയ പുലരി
മെല്ലെ ഉണരും സൂര്യന്‍
തീ കായുവാന്‍ ചവറ്റു കൂനയ്ക്ക്
തിരി കൊളുത്തുന്നു നൊസ്റ്റാള്‍ജിയ
നൊസ്റ്റാള്‍ജിയ.. നൊസ്റ്റാള്‍ജിയ



കവിത: നൊസ്റ്റാള്‍ജിയ
രചന: അഷറഫ് ശ്രമധാനി
ആലാപനം: മുരുകന്‍ കാട്ടാക്കട

5 comments:

  1. നാട്ടുവഴിയോരങ്ങളും, വേലിപടര്പ്പുകളും ഇന്നിന്റെ നൊസ്റ്റാള്‍ജിയ!

    ReplyDelete
  2. നൊസ്റ്റാള്‍ജിയ

    ReplyDelete
  3. ഹൊ....നൊസ്റ്റാള്‍ജിക് പുലരി...
    ആ ചിത്രവും വല്ലാതെ മോഹിപ്പിയ്ക്കുന്നു...!

    ReplyDelete
  4. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. നൊസ്റ്റാള്‍ജിക്ക് പുലരി..!

    ReplyDelete
  5. കവിതയെ പോലെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ചിത്രവും.. മനോഹരം..

    ReplyDelete