Saturday 4 August 2012

കീഴാളന്‍


കുറ്റികരിച്ചു കിളച്ചു മറിച്ചതും
വിത്തുവിതച്ചതും വേളപറിച്ചതും
ഞാനേ കീഴാളന്‍
കന്നി മണ്ണിന്റെ ചേലാളന്‍
തേവി നനച്ചതും
കൊയ്തു മെതിച്ചതും
മോതിര കറ്റകള്‍
അപ്പുറം വെച്ചിട്ട്
കാടി കുടിച്ച്
വരമ്പില്‍ കിടന്നതും
ഞാനേ കീഴാളന്‍
പുതു നെല്ലിന്റെ കൂട്ടാളന്‍

ചേറു ചവിട്ടി കുഴച്ചു ചതുരത്തില്‍
സൂര്യനെ കാണിച്ചുണക്കിയടുക്കി
തീപൂട്ടി ചുട്ടതും ഇഷ്ടിക കൂമ്പാരം
തോലിലെടുത്തു തളര്‍ന്നതും
ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും
ചന്തവും ചാലിച്ച് വീടു പണിഞ്ഞിട്ട്
ആകാശ കൂരയില്‍ അന്തിയെരിച്ചതും
ഞാനേ കീഴാളന്‍
നെടുതൂണിന്റെ കാരാളന്‍

കായല്‍ കയങ്ങളില്‍ ഓലവിരിച്ചിട്ട്
തുണ്ടു കുതിര്‍ത്തതും പോളയരിഞ്ഞതും
കാട്ടുകറക്കിയിട്ട് പൊന്നാരം തൂത്തതും
ചില്ലിക്ക് വീട്ടില്‍ ചിലവിനും പോരാഞ്ഞ്
ചെല്ലക്കയര്‍ കുടുക്കിട്ടൊടുങ്ങിയും
ഞാനേ കീഴാളാന്‍
കരിമണ്ണിന്റെ ഊരാളന്‍
എന്‍ വിയര്‍പ്പില്ലാതെ ലോകമില്ലാതെ
എന്‍ ചോരയില്ലാതെ കാലമില്ല
എന്‍ വിരല്‍ തൊട്ടാല്‍ ചുവക്കുന്നാ വൃക്ഷം
എന്‍ കണ്ണു വീണാല്‍ മെതിയ്ക്കുന്നു പുഷ്പം
എന്‍ കാലമെങ്ങില്‍ കിലുങ്ങും സമുദ്രം
എന്‍ തുടി കേട്ടാല്‍ നടുങ്ങുന്നു മാനം
ഞാനേ കീഴാളന്‍
കരിമണ്ണിന്റെ ഊരാളന്‍

മേലാള കഴുമരമേറി പിടഞ്ഞൊടുങ്ങുന്നേ
കറുത്ത സൂര്യന്മാര്‍
കീഴാള തെരുവുകള്‍ തോറും മുളച്ചു പൊന്തുന്നേ
കറുത്ത സൂര്യന്മാര്‍
ഭൂലോക പെരുമഴതുള്ളും തണുത്ത കൂരാപ്പി
വിശന്ന സൂര്യന്മാര്‍
ഈരാളുകള്‍ നൂറാളുകളായി വന്നു ചേരുന്നേ
വിശന്ന സൂര്യന്മാര്‍
ഞാനെന്റെ ദുഃഖചിന്തുകളും താളവുമായി
പൂക്കൈത മറപറ്റുമ്പോഴേ കൂടെ വരുന്നേ
ആദ്യത്യന്‍ കതിരുണരുമ്പോഴേ കൂടെ വരുന്നേ
അണ്ണാറക്കണ്ണനുമായിട്ടേ കൂടെ വരുന്നേ
കൂടെ വരുന്നേ...
ഓ....ഓ...



കുറ്റി കരിച്ചു (Click here to download)
കവിത: കീഴാളന്‍
രചന: കുരീപ്പുഴ ശ്രീകുമാര്‍
ആലാപനം: ബിനോ ജോയ്

10 comments:

  1. കേരാള സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായ കുരീപ്പുഴയുടെ കീഴാളന്‍ എന്ന മനോഹര കാവ്യം ഇന്നത്തെ പുലരിയില്‍ പുലര്‍ക്കാലത്തില്‍ തളിരിടുന്നു.. ഏവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
  2. വളരെ സന്തോഷം

    ReplyDelete
  3. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. കുരീപ്പുഴയുടെ തൂലികയില്‍ നിന്നും ഇനിയും ഈടുറ്റവരികള്‍ ഉതിരട്ടെ.. ഏവര്‍ക്കും ശുഭദിനാശംസകള്‍!

    നന്ദി!

    ReplyDelete
  4. ഈ പരിചയപ്പെടുത്തലിന് നന്ദി.. ! മുന്നേ പറഞ്ഞത് തന്നെ ആവര്‍ത്തിയ്ക്കുന്നു, ഒരു ദിവസം ഇവിടെ വരാതിരുന്നാല്‍ അതൊരു വലിയ നഷ്ടമാണ്..

    ReplyDelete
  5. ഇഷ്ടപ്പെട്ടു
    ആശംസകള്‍

    ReplyDelete
  6. ഇഷ്ടപ്പെട്ടു കവിത
    ആശംസകള്‍

    ReplyDelete
  7. kure lines vittukalanju..athu oru karadaayi anubhavappedunnu.

    ReplyDelete