Sunday 5 August 2012

ഗ്രീഷ്മവും കണ്ണീരും


ഒരിയ്ക്കല്‍ നാനാവര്‍ണ്ണ ജീവിത-
പ്രഹാത്തിന്‍ ഒഴുക്കില്‍
പ്രിയപ്പെട്ട സ്വപ്നമേ നീയും പോകെ
വെറുതെ, വെറുമൊരു വേദനയോടെ
കയ്യിലുണങ്ങി കരിഞ്ഞൊരു
പൂവുമായ് നില്‍പ്പൂ ഗ്രീഷ്മം
വേനലും, കാറ്റും ഊറ്റിക്കിടിച്ച്
സൌന്ദര്യത്തിന്‍ വേപതുവിന്
വാഴാനെല്ലാവരും മടിയ്ക്കവേ
പതുക്കെ കൈകള്‍ നീട്ടിയാ
പൂവു വാങ്ങി ഞാന്‍
നിത്യസ്മൃതിയ്ക്കു ചൂടി
ഭൂതകാലത്തെ രമിപ്പിയ്ക്കെ
മണ്ണീലെ ദുഃഖത്തിന്റെ
മണ്‍കുടില്‍ മുറ്റത്തിന്റെ
കണ്ണുനീര്‍ പുഷ്പത്തിന്
നിന്നെക്കൊണ്ടാരോ പോയി



കവിത: ഗ്രീഷ്മവും കണ്ണീരും
രചന: അയ്യപ്പന്‍
ആലാപനം: സിന്ദു ഗോവിന്ദ്

7 comments:

  1. ഗ്രീഷ്മവും കണ്ണീരും എത്ര പ്രിയപ്പെട്ടവര്‍ എന്നറിയുന്നു...നന്ദി പുലര്‍ക്കാലമേ...!

    ReplyDelete
  2. വ്യത്യസ്തമായൊരു അയ്യപ്പ കവിത.

    ReplyDelete
  3. അയ്യപ്പാ...

    ReplyDelete
  4. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. നിങ്ങളെപ്പോലെ എന്റെയും പ്രിയ കവിയാണ് അയ്യപ്പന്‍. വരും ദിവസങ്ങളില്‍ അയ്യപ്പന്റെ മറ്റുകവിതകള്‍ കൂടി ഇവിടെ ഉള്‍പ്പെടുത്തുന്നതാണ്. ഏവര്‍ക്കും ശുഭദിനം നേരുന്നു.. നന്ദി!

    ReplyDelete
  5. കണ്ണീരുണങ്ങാതെ ഗ്രീഷ്മം....

    ReplyDelete
  6. അയ്യപ്പന്‍റെ കവിത വേറെ ഒരു വ്യക്തി പാടി കേള്‍ക്കുന്നത് ആദ്യമായിട്ടാണ്.. നന്ദി കൊച്ചുമുതലാളി!

    ReplyDelete
  7. ഇഷ്ടപ്പെട്ടു കവിത.
    ആശംസകള്‍

    ReplyDelete