Tuesday 7 August 2012

പുലര്‍ക്കാലത്തിന്റെ ഒന്നാം വയസ്സ് വര്‍ഷിണിയുടെ "പെയ്തൊഴിയാനിലൂടെ" പൂര്‍ണ്ണമാകുന്നു..!

പ്രകൃതിയുടെ ആറു ഋതുക്കളേയും പുല്‍കി "പുലര്‍ക്കാലം" ഇന്നിതാ ഒരു വയസ്സ് പൂര്‍ത്തിയാക്കിയിരിയ്ക്കുന്നു!!! വളരെ ആകസ്മികമായിരുന്നു പുലര്‍ക്കാലത്തിന്റെ ജനനം. വിരസമായ ദിനങ്ങളിലൂടെ ഇഴഞ്ഞു നീങ്ങുമ്പോള്‍ എന്റെ പുലരികളെ ഊര്‍ജ്ജസുറ്റതാക്കാന്‍ എനിയ്ക്ക് കാണിച്ചു തന്ന വഴി; ഇവിടെ പുലര്‍ക്കാലവിളക്കില്‍ ആദ്യതിരി കൊളുത്തി വര്‍ഷിണി ഈ നടുമുറ്റം ധന്യമാക്കി. അതുകൊണ്ട് തന്നെ ഇന്നത്തെ ഈ പുലരിയെ വര്‍ഷിണിയുടെ ഒരു മനോഹരമായ കവിതയിലൂടെ തന്നെ നമുക്കേവര്‍ക്കും വരവേല്‍ക്കാം. "പെയ്തൊഴിയാന്‍" എന്ന കവിതയും പുലര്‍ക്കാലത്തിന് കിട്ടിയത് വളരെ ആ‍കസ്മികയാണ്. വര്‍ഷിണിയുടെ "പെയ്തൊഴിയാന്‍" എന്ന ബ്ലോഗ് സ്പോട്ടിന്റെ ജന്മദിനത്തിനുവേണ്ടി വര്‍ഷിണി കുറിച്ച വരികളാണിത്. എനിയ്ക്കിത് കാണിച്ച് തന്നപ്പോള്‍, അവരുടെ സമ്മതം പോലും നോക്കാതെ, അവര്‍പോലും അറിയാതെ എന്നെത്തേയും പോലെ ഞാനിത് ബാബുമാഷിന് അയച്ചുകൊടുക്കകയായിരുന്നു. മഴപോലെ പെയ്തുറയുന്ന ഇതിലെ വരികള്‍ കണ്ടപ്പോള്‍ തന്നെ മാഷിന്റെ മനസ്സില്‍ ശ്രുതിയും, താളവും തെളിയുകയായിരുന്നു. വളരെ കുറഞ്ഞ സമയത്തോടെ തന്നെ അങ്ങിനെ പെയ്തൊഴിയാന് ജീവന്‍ വെയ്ക്കുകയായിരുന്നു. വിത്യസ്ഥമാ‍യ ആവിഷ്ക്കരണം കൊണ്ടും, ആലപന ശൈലികൊണ്ടും വളരെ മികവുപുലര്‍ത്തുന്ന കവിത യമകല്ല്യാണി രാഗത്തില്‍ പെയ്ത് നിറയുന്നു. എന്റെ ഈ പ്രിയപ്പെട്ട സഹോദരങ്ങള്‍ വരും കാലത്ത് മലയാള കാവ്യലോകത്ത് മിന്നി തിളങ്ങി നില്‍ക്കുമെന്നുള്ളതില്‍ യാതൊരു തര്‍ക്കവുമില്ല!

പുലര്‍ക്കാലം സമാനഹൃദയരായ കവിതാസ്വാദകരുടേതാണ്; അതുകൊണ്ട് തന്നെ ഇവിടെ വിരിയുന്ന ഓരോ കവിതകള്‍ക്കും ഞാനൊരു നിമിത്തമാകുന്നതിലുപരി മറ്റു യാതൊരുവിധ റോളുകളുമില്ല! അമിതമായ കാവ്യാസക്തിയും, പാട്ടിനോടുള്ള സ്നേഹവും പുലര്‍ക്കാലത്തെ ഇതുവരെ എത്തിച്ചുവെന്നുവേണം പറയാന്‍. പുലര്‍ക്കാലം അതിന്റെ യാത്ര തുടങ്ങിയിട്ടേയുള്ളൂ.. ഇനിയും ഒരുപാട് നാഴികകള്‍ താണ്ടുവാനുണ്ട്. അവിടെ വഴിവിളക്കുകളായി മലയാളത്തിലെ അറിയപ്പെടുന്ന കവികളും, എഴുതിത്തെളിഞ്ഞു വരുന്ന കവികളും, കവിതാസ്വാദകരുമുണ്ട്. ഇനിയുമൊരുപാടൊരുപാട് കാവ്യപുഷ്പങ്ങള്‍ കൊണ്ട് ഓരോ പുലര്‍ക്കാലവും ധന്യമാകും. ഏവര്‍ക്കും സന്തോഷഭരിതമായ ഒരു ശുഭദിനം നേര്‍ന്നുകൊണ്ട് പെയ്തൊഴിയാന്‍ എന്ന കവിതയിലേയ്ക്ക് ക്ഷണിയ്ക്കുന്നു..

നന്ദി!


എന്‍ വൃന്ദാവനക്കോണില്‍ കിളിര്‍ക്കുമീ
വേദനപൂക്കള്‍ പൊട്ടിചിരിയ്ക്കവേ
ആശതന്‍ നാമ്പുകള്‍ വീണ്ടും മുളയ്ക്കുന്നു
എനിയ്ക്കും നിനക്കും അറിയില്ലെന്ന നിറവില്‍
രാമഴ തുള്ളികള്‍ കിനാക്കളായ് നെയ്ത്
മഞ്ഞിന്‍ താഴ്വരയിലുണര്‍ന്നേയിരുന്നു ഞാന്‍
പൊന്നിന്‍ പുലരിയെന്‍ മിഴികളാകെ തഴുകി
കിനാക്കള്‍ കവര്‍ന്നു മദിച്ചൊഴുകും സ്വപ്ന-
യാത്രയും തീര്‍ന്നു ഏറെ വിവശയായ് നിന്നു
എങ്കിലുമെന്റെ അരികത്തു നീ വന്നു
സ്വപ്നങ്ങള്‍ പിന്നെയും നട്ടുവളര്‍ത്തുവാന്‍
സ്നേഹവാത്സല്ല്യങ്ങള്‍ ചുടുചുംബനങ്ങളായ്
നെറുകയിൽ മുദ്രയായ് ചാർത്തി നീ..
അപ്പോഴും പെയ്തൊഴിയാത്തൊരു കണ്ണുനീര്‍ തുള്ളിയില്‍
നനവാര്‍ന്ന പ്രണയം കുതിര്‍ന്നേയിരുന്നു
ആലസ്യമെന്‍ മിഴികളെ തഴുകി
നീ പാടാത്ത വരികളെ ഈണങ്ങളാക്കി
മാനത്ത് പ്രണയം വിരിച്ച നിലാവെ
മിഴികളില്‍ കര്‍പ്പൂരം ചാലിച്ച താരകെ
ചൊടികളില്‍ കൊലുസുമായി എത്തുന്ന മോഹമേ
കൂടെയുണ്ടിപ്പോഴും വാലിട്ടെഴുതിയ
ഈറന്‍ നിനവുകള്‍ ഓര്‍ക്കുമീ ഗീതങ്ങള്‍
സാന്ദ്രമായ് ഒന്നിച്ച് മൂളിയിരിയ്ക്കുവാന്‍
സ്നേഹാതിരേകമാം സ്പര്‍ശം ജ്വലിയ്ക്കുമീ
പ്രാണന്റെ ഭാരവും പേറിഞാന്‍ ഇപ്പോഴും
പെയ്തൊഴിയാന്‍ വെമ്പിനില്‍ക്കുന്ന മേഘമായ്
നീയറിയൂ ഇനി പെയ്തൊഴിഞ്ഞീടണം
എനിയ്ക്ക് പെയ്തൊഴിഞ്ഞീടണം..
നീയറിയൂ ഇനി പെയ്തൊഴിഞ്ഞീടണം
എനിയ്ക്ക് പെയ്തൊഴിഞ്ഞീടണം..




എന്‍ വൃന്ദാവന (Click here to download)
കവിത: പെയ്തൊഴിയാന്‍
രചന: വര്‍ഷിണി
ആലാപനം: ബാബു മണ്ടൂര്‍

43 comments:

  1. ഒരു പൊൻ പുലരിയായ് ഈശ്വരൻ ഉണർന്നിരിയ്ക്കുന്നു..

    മഹാ കവികളുടെ സദസ്സ്..
    ബാബുമാഷിന്റെ ആലാപനം..

    ആനന്ദം കൊണ്ട് ഞാൻ പങ്കു വെയ്ക്കട്ടെ,
    നമ്മുടെ “പുലർക്കാലത്തിൽ“...ഉഷസ്സിന്റെ പൊൻ കിരണങ്ങളുടെ പ്രഭയിൽ ഞാനും...
    ...ഒരു കുഞ്ഞു പൂവായ് വിടർന്നിരിയ്ക്കുന്നു..!

    നന്ദി...സ്നേഹം...സന്തോഷം.. പുലർക്കാലമേ...
    ന്റെ ഹൃദയം നിറഞ്ഞ സ്നേഹം ബാബു മാഷിനും അറിയിയ്ക്കുന്നു...!
    ന്റെ വരികൾ നിയ്ക്ക് പിന്നേയും പ്രിയപ്പെട്ടതാകുന്നത് ആ പ്രതിഭയുടെ കഴിവിലൂടെ എന്ന് ഞാൻ അറിയുന്നു...നന്ദി.

    സുപ്രഭാതം പ്രിയരേ....!

    ReplyDelete
  2. ജന്മദിനാശംസകള്‍ ...
    നാടുവിട്ടു നഗരത്തിന്റെയും ...ജോലിത്തിരക്കുകളുടെയും ഇടയില്‍ ഒരുതുള്ളിക്കനിവ് പോലെ പുലര്‍ക്കാലം...നന്ദി പേരറിയാത്ത സുഹൃത്തേ ...നന്ദി ...

    ReplyDelete
    Replies
    1. പുലര്‍ക്കാലത്തെ ഇഷ്ടമായെന്നറിഞ്ഞതില്‍ അതിയായ സന്തോഷം. എന്റെ പേര് അനില്‍ എന്നാണ്. ബൈജു ചേട്ടന്റെ ചൊല്ലിയ കവിതകളും, വരികളും ആസ്വദിച്ചു. എല്ലാം മനോഹരമായിട്ടുണ്ട്. ഇവിടെ ഇനിയും വരിക,കവിതകള്‍ മതിയാവോളം ആസ്വദിയ്ക്കുക! നന്ദി!

      Delete
    2. നന്ദി അനില്‍ . ഞാന്‍ പുലര്‍ക്കാലത്തിന്റെ ഒരു സ്ഥിരം സന്ദര്‍ശകനായി കഴിഞ്ഞു.

      എന്റെ കവിതകളെക്കുറിച്ചുള്ള നല്ല വാക്കുകള്‍ക്‌ നന്ദി...ബാബു മാഷ്ടെ ശബ്ദത്തിലും , സംഗീതത്തിലും കൂടി എന്റെ ചില കവിതകള്‍ കേള്‍ക്കാന്‍ ഒരു മോഹം ...

      Delete
    3. തീര്‍ച്ചയായും ഞാന്‍ മാഷിനെ അറിയിയ്ക്കാം.. :)

      Delete
    4. എന്റെ ബ്ലോഗിൽ എഴുതിയ നല്ല വാക്കുകൾക്കു നന്ദി അനിൽ ...കവിതകൾ പുലർക്കാലത്തിൽ ചേർക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ചതിൽ സന്തോഷം...I am humbled...Please go ahead.

      നന്ദി!

      സ്നേഹത്തോടെ
      ബൈജു (baijuglad@yahoo.com)

      Delete
    5. പുലര്‍ക്കാലത്തിലെ അടുത്ത കവിത ബൈജുവേട്ടന്റേതായിരിയ്ക്കും! നന്ദി!

      Delete
  3. കൊല്ലം ഒന്നായല്ലേ..?
    പുലര്‍കാലം തുടങ്ങുമ്പോള്‍ നമ്മളൊരു സ്വപ്നം പറഞ്ഞിരുന്നു..
    പുലര്‍കാലം മലയാള കവിതകളുടെ ഒരു ഓണ്‍ ലൈന്‍ റെഫ്രന്‍സ് ബ്ലോഗ് ആകുന്നതിനെ കുറിച്ച്..
    വളരെ പെട്ടെന്ന് തന്നെ നമ്മളാ ലക്ഷ്യത്തിലേക്ക്....
    ഏറേ സന്തോഷം സ്വാമിജീ....
    തുടക്കത്തിലെ ആവേശം കഴിഞ്ഞാല്‍ ഇത്തരം ശ്രമങ്ങളൊക്കെ നില്ക്കലാണ് പതിവ്..
    അതിനേയും സ്വാമിന്‍ മറികടന്നിരിക്കുന്നു....
    അഭിനന്ദങ്ങള്‍..

    പെയ്തൊഴിയാന്‍..
    വര്‍ഷിണിയ്ക്കും,
    ബാബു മാഷിനും
    ആശംസകള്‍..............

    ReplyDelete
    Replies
    1. കവിതയും, പാട്ടുമൊക്കെ എന്റെ രക്തത്തിലലിഞ്ഞ സംഗതിയാണ്. അതെന്റെ പാഷനുമാണ്. ഒരു റഫറന്‍സ് സൈറ്റ് എന്നതിലുപരി ഞാന്‍ ഫോക്കസ് ചെയ്തിരുന്നത് അത് മാത്രമാണ്. പിന്നെ എനിയ്ക്കിഷ്ടപ്പെട്ട കവിതകള്‍ നിങ്ങള്‍ക്കും ഇഷ്ടപ്പെടുന്നു എന്നറിയുമ്പോഴുള്ള സന്തോഷം കൂടുതല്‍ കവിതകള്‍ ഇവിടെ എത്തിയ്ക്കാന്‍ പ്രചോദനമാകുന്നു. നന്ദി സ്വാമിന്‍!

      Delete
  4. മറ്റെവിടെ നിന്നും കടം കൊള്ളാതെ , പൂര്‍ണ്ണമായും പുലര്‍ക്കാലത്തിന് മാത്രം അവകാശപ്പെട്ട കവിത..!
    എല്ലാം കൊണ്ടും മനോഹരമായി ഈ ജന്മദിന സമ്മാനം, കവിയ്ക്കും ഗായകനും, പിന്നെ എല്ലാത്തിനും മുന്നില്‍ നിന്ന സ്വാമിനും ആശംസകള്‍..!

    ReplyDelete
  5. വളരെ മനോഹരമായി അടുക്കും ചിട്ടയോടും നമുക്ക് സമ്മാനിക്കുന്ന കവിത, പട്ടുകള്‍...

    വളരെ നന്ദിയുണ്ട്..

    ഒന്നാം വാര്‍ഷികാശംസകള്‍ ...
    ഒപ്പം സന്തോഷജീവിതാശംസകളും..!!

    ReplyDelete
  6. എന്‍റെ പ്രിയപ്പെട്ട അനില്‍,വര്‍ഷിണി..സ്നേഹം....സ്നേഹം മാത്രം...
    "എത്രയാദൃശ്ചികം നാമൊത്തുചേര്‍ന്നതീ-
    പുലര്‍കാലകവിതതന്‍ പൂവരങ്ങില്‍...!"

    ReplyDelete
    Replies
    1. യാദൃശ്ചികയില്‍ തളിരിട്ട ഒത്തു ചേരല്‍ എത്ര ഹൃദ്യമെന്ന് ഞാന്‍ അറിയുന്നു...സ്നേഹം മാഷേ...!

      Delete
    2. നിനച്ചിരിയ്ക്കാതെ നാം കണ്ടെത്തും
      പിന്നെയത് നിനവിലെന്നും നിറച്ചീടും
      കാലത്തിന്‍ ഇന്ദ്രജാലങ്ങളിലൊന്ന്!

      Delete
  7. ബാബു സാര്‍ , പേരറിയാത്ത മുതലാളി ....പുതിയ തലമുറയ്ക്ക് വേണ്ടി ചൊല്ലുമൊരു പുണ്യമിത്‌...നന്ദി..

    ReplyDelete
  8. ഈ ജന്മദിനത്തില്‍ മനോഹരമായ കവിതകൊണ്ട്‌ തന്നെ വിരുന്നൊരുക്കിയിരിക്കുന്നു. ഒരു സുഹൃത്തിനു നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനം.. നിങ്ങള്‍ മൂന്നുപേരും പരസ്പരം ചേര്‍ന്ന് മൂന്നുപേര്‍ക്കും പരസ്പരം സമ്മാനിച്ചിരിയ്ക്കുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വനിമിഷം. ഈ ജന്മദിനവേളയില്‍ പങ്കുകൊള്ളുവാന്‍ കഴിഞ്ഞതില്‍ സന്തോഷം.. ! ഇനിയും ഒരുപാട് കവിതകള്‍ ഇവിടെ ആവിഷ്ക്കരിയ്ക്കുമെന്നറിയാം.. പുതിയ കവിതകള്‍ക്കായ്, പുതിയ പുലര്‍ക്കാലതിനായ് കാത്തിരിയ്ക്കുന്നു.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു..!

    ReplyDelete
  9. എഴുതിത്തെളിഞ്ഞവരുടെയും എഴുതിത്തുടങ്ങുന്നവരുടെയും കാവ്യോപാസനയുടെ കൃത്യമായ അടയാളപ്പെടുത്തലുകളാണ് അനില്‍ ചെയ്തു കൊണ്ടിരിക്കുന്നത്. മുമ്പൊരിക്കല്‍ ഞാന്‍ ഇവിടെ പറഞ്ഞതുപോലെ, മലയാള കവിതകളുടെ വായനക്കും, ശ്രവണത്തിനുമുള്ള മികച്ചൊരു റഫറന്‍സ് ബ്ലോഗായി മാറുകയാണ് പുലര്‍കാല കവിതകള്‍. ഈ നല്ല ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും, നേരുന്നു - ഒന്നാം പിറന്നാള്‍ ആശംസകള്‍.

    ഒന്നാം പിറന്നാളിന്റെ ഈ ധന്യവേളക്ക് തികച്ചും അനുയോജ്യമായ കവിത തന്നെയാണ് തിരഞ്ഞെടുത്തത്. ഹൃദയരക്തം ചാലിച്ചെഴുതിയ ഭാവസാന്ദ്രമായ വരികള്‍. ഹൃദയത്തില്‍ നിന്നും വാര്‍ന്നു വീഴുന്ന ചോരത്തുള്ളികള്‍ പോലെയാണ് ടീച്ചറുടെ വരികള്‍ എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, ആത്മാര്‍പ്പണമാണ് അതിന്റെ മുഖമുദ്ര. ആത്മാര്‍ത്ഥതയുടെ അഗ്നിശുദ്ധിയുള്ള ഈ വരികള്‍ തന്നെയാണ് ഇവിടെ ഉചിതമായിട്ടുള്ളത്.കവി കൂടിയായ ബാബുമാഷ് ,ഒട്ടും ഭാവം ചോര്‍ന്നു പോവാതെ കവിത അറിഞ്ഞ് ചൊല്ലിയിരിക്കുന്നു.... ടീച്ചറെപ്പോലെയുള്ള ഏറ്റവും അടുത്ത ബന്ധുക്കളുടെ കവിതകള്‍ ഇപ്രകാരം പാടിക്കേള്‍ക്കുന്നത് ഞങ്ങള്‍ക്കൊക്കെ ഏറെ ആഹ്ലാദകരമാണ്...

    ടീച്ചര്‍ക്കും, ബാബുമാഷിനും, അനിലിനും അഭിനന്ദനങ്ങള്‍.... എല്ലാ നന്മകളും നേരുന്നു.....

    ReplyDelete
    Replies
    1. കഥകളും കവിതകളും മനുഷ്യ ബന്ധങ്ങളേയും മനസ്സുകളേയും അടുപ്പിയ്ക്കു എന്നത് എത്ര വിചിത്രം അല്ലെ മാഷേ....സ്നേഹം ട്ടൊ...!

      Delete
    2. നന്ദി മാഷെ.. സ്നേഹം!

      Delete
  10. ഹാപ്പി ബര്‍ത്ത് ഡേ

    ReplyDelete
    Replies
    1. ഞാന്‍ പങ്കുവെയ്ക്കുന്ന കവിതകള്‍ കേള്‍ക്കാന്‍ ഒരാളെങ്കിലും ഉണ്ടെല്ലോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് അജിത്തേട്ടന്റെ സാമീപ്യം കൊണ്ട്.. സ്നേഹം!

      Delete
  11. പിറന്നാള്‍ പൊലിമയില്‍ വിളങ്ങും പുലര്‍ക്കാലമേ....സുപ്രഭാതം...!

    ReplyDelete
  12. ഏവര്‍ക്കും വര്‍ഷിണിയുടെ കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..! ഒരു കവിത കൂടുതല്‍ മനോഹരമായി തോന്നുന്നത് അത് ആലപിച്ച് കേള്‍ക്കുമ്പോഴാണ്. ഒരു പക്ഷെ, അച്ചടിച്ചു കാണുന്നതിനേക്കാള്‍ മാധുര്യമുണ്ടായിരിയ്ക്കും അതിന്. മാഷിന്റെ ആലാപനം മനസ്സിലൊരു ചാറ്റലായ് പെയ്തിറങ്ങി..! വര്‍ഷിണിയുടെ തൂലികയില്‍ നിന്നും ഇനിയും ഈടുറ്റ വരികളുതിരട്ടെ. ആരാരും കാണാതെ സൂക്ഷിച്ചു വെച്ചിരിയ്ക്കുന്ന മാഷിന്റെ കവിതകള്‍ ഏവര്‍ക്കും കാണുവാനുള്ള അവസരമുണ്ടാകട്ടെ... :)

    ഏവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
  13. പിറന്നാളാശംസകൾ

    പുലർകാല കാവ്യ സുന്ദരീ കാവ്യംഗനേ നിൻ
    പൂമേനി പൊതിയുന്ന കവിതാ കുസുമങ്ങളിൽ
    പൂന്തേൻ നുകരുവനെത്തുന്നൊരു തുമ്പിയായി
    പുലർക്കാല പൊൻ വിളക്കിൻ പ്രഭയിലും

    ചൊരിയട്ടെ നൂറുനൂറായിരമാശംസകൾ
    ചിരകാല സ്വപ്ന സൗഭാഗ്യ സന്താനമേ
    വിരിയട്ടെ നറുമണം തൂകുന്നസൂനങ്ങൾ
    വർണ്ണപ്രപഞ്ചമായി തീരട്ടെ നിന്നുടൽ

    അമൃതവർഷങ്ങൾ പെയ്തീടട്ടെ നിന്മേൽ
    അരുമ സൗവർണ്ണ സന്തോഷദായികേ
    അനിലനെന്നും കരുത്തേകിടട്ടേയീശൻ
    അരുണകിരണനായി തീർന്നീടുവാനെന്നും.

    വിജയകുമാർ മിത്രാക്കമഠം

    ReplyDelete
  14. HAPPY BIRTHDAY

    ReplyDelete
  15. പുലര്‍ക്കാലതിന്റെ ജൈത്രയാത്രയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു!
    ഈ മനോഹരകാവ്യത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍!

    ReplyDelete
  16. oru padu kaattukal kadannupoyoree thazhvarayil.. oru cheru kaattethra sugandha vahini aanennariyunnu anil...

    ReplyDelete
  17. എന്‍റെ പ്രിയരേ...കവിതയുടെയും സംഗീതത്തിന്‍റെയും വഴിയിലൂടെ വീണ്ടും വീണ്ടും അലഞ്ഞു നടക്കാനുള്ള ആത്മബലമാണ് നിങ്ങളുടെ നല്ലവാക്കുകളിലൂടെ എനിയ്ക്കു ലഭിയ്ക്കുന്നത്...പിന്നെ..എന്‍റെ അനില്‍..,വര്‍ഷിണി....അവരിന്നു എന്‍റെ ഭാഗംതന്നെ...!!!

    ReplyDelete
  18. പുലര്‍ക്കാലത്തിന്റെ സന്തോഷത്തില്‍ പങ്കുകൊണ്ട ഏവര്‍ക്കും നന്ദി!
    ശുഭദിനാശംസകള്‍!

    ReplyDelete
  19. ഹൃദയം നിറഞ്ഞ ആശംസകള്‍ കൊച്ചുമുതലാളി....മനോഹരമായ കവിത എഴുതിയ വര്ഷിനിക്കും അതിനു ശബ്ദം നല്‍കി ജീവനേകിയ ബാബു മാഷിനും അഭിനന്ദനങ്ങള്‍....

    ReplyDelete
  20. എനിക്കേറെ പ്രിയപ്പെട്ട ബ്ലോഗ്‌ ആണിത്. പുതിയതും പഴയതും ആയ കവിതകളുടെ ഒരു അമൂല്യ ശേഖരം!
    ഇത്രയും നല്ല സംരഭത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും എന്‍റെ സ്നേഹം നിറഞ്ഞ ആശംസകള്‍

    ReplyDelete
  21. നന്ദി അനാമിക & മുബി!

    ReplyDelete
  22. കാണാനും,കേള്‍ക്കാനും വൈകി.
    ഹൃദയം നിറഞ്ഞ ആശംസകള്‍

    ReplyDelete
  23. പുതുമയുള്ള പുലർക്കാലത്തിന്
    നന്മകൾ നേരുന്നു ഇവിടെ എന്നും
    നിറങ്ങൾ പെയ്യട്ടെ ..... ആശംസകൾ .

    ReplyDelete
  24. മനോഹരമായ കവിത

    ReplyDelete