Sunday 30 December 2012

വാടാതെനിയ്ക്കൊരു

വാടാതെ നിൽപ്പുണ്ടൊരു ചെമ്പനീർ പൂവെൻ ഹൃത്തിൽ
പാടുമ്പോൾ അതിൻ ഗന്ധം കലരാൻ യത്നിപ്പൂ ഞാൻ
കാലത്തിൻ കരലുഷസന്ധ്യയിൽ തുടുക്കുമ്പോൾ
കാണുമാറുണ്ടിപ്പൂവെൻ അകത്തും പുറത്തും ഞാൻ
വാടുമെന്നാലും ആണ്ടുതോറുമേ മലർമാസം പാടുന്നു
പലമട്ടിലിപ്പൂവിൻ രാഗോന്മേഷം
വാനിന്റെ നീലത്തൊണ്ടു പിളർന്നു മുളയ്ക്കുന്ന
മാനവ പ്രതിഭയിൽ കാന്മതിപ്പൂവിന്റെ മോഹം
ആർത്തർതൻ വിമോചന തേർക്കൊടിമരത്തിന്മേലാ-
ർപ്പിട്ടു പാറുന്നതിപ്പൂവിന്റെ ശോണ പ്രാണൻ
വീമകായനാം കാലം കല്ല്യാണ ലോകാദർശ
പൂമണം തേടി തേടി പോവതിപ്പൂവിൻ നേരെ
വാടാതെ നിൽപ്പുണ്ടൊരു ചെമ്പനീർ പൂവെൻ ഹൃത്തിൽ
പാടുമ്പോൾ അതിൻ ഗന്ധം പാട്ടിൽ പകർന്നെങ്കിൽ

 

കവിത: വാടാതെനിയ്ക്കൊരു
രചന: വി.ടി. കുമാരൻ
ആലാപനം: വി.ടി. മുരളി

7 comments:

  1. വാടാതെ നില്പുണ്ടൊരു ചെമ്പനീര്‍ പുഷ്പം

    ReplyDelete
  2. കവിതയും,ആലാപനവും നന്നായി
    ആശംസകള്‍

    ReplyDelete
  3. ഹൃദയ പുഷ്പമേ.....................

    നന്നായി...........

    ശുഭാശംസകള്‍ .............................

    ReplyDelete
  4. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. പുതുവത്സരാശംസകൾ!

    ReplyDelete
  5. നന്നായിരിക്കുന്നു.. കവിത..
    ആലാപനവും..

    ReplyDelete
  6. കവിതയുടെ ആത്മാവ് തൊടുന്ന ആലാപനം ആണ് എല്ലായ്പ്പോഴും വി ടി മുരളിയുടെത് ... ഇതും.

    ReplyDelete