Saturday 8 December 2012

കരളിലിരുന്നൊരു കിളിപാടും

കരളിലിരുന്നൊരു കിളിപാടും
കളമൊഴി കേൾക്കാൻ ചെവി തരുമോ
പെയ്തു തോരും വരയിൽ ഗീതക-
മഴയിൽ അല്പം നനയാമോ

വഴി പിരിയുന്നൊരു വാഹിനിയായ്
ഒഴുകുകയായ് നാം പലവഴിയിൽ
ഒടുവിലോർമ്മ പടവിലിരുന്നാ-
പഴയ പാട്ടന് ശ്രുതിമീട്ടാം

പ്രകാശവർഷങ്ങൾക്കകലെ
പ്രപഞ്ച സീമ വിളിയ്ക്കുന്നു
താരകപ്പൂ വിരിയുമൊരുക്കിൽ
പാർവണേന്ദു ചിരിയ്ക്കുന്നു

വനമുരളീരവം ഒഴുകി വരും
കിനവിളയും വയലേലകളിൽ
കതിരുകാക്കാൻ പോയൊരു ബാല്യം
അരികിലുണ്ടെന്നോർമ്മകളിൽ

 ചെമ്പനീർക്കുല ചൂടി വരും
പുലരിവെളിച്ച പുതുമകളിൽ
അമ്പലമുറ്റത്തലയും തെന്നലും
ചന്ദന ചർച്ചിത പാടുന്നു

തരിവളിയിട്ടൊരും കൈ പകരും
തിരുനെറ്റിയിലെ കളഭ സുഖം
മറവിയിലാണ്ടു കിടന്നൊരു മധുര-
സ്മരണകളെല്ലാം  ഉണരുന്നു

കനവിൽ വിരിയും പൂക്കളിറുത്തൊരു
വരണമാല്യമണിയിയ്ക്കാം ഞാൻ
പോകരരുതരുതേ പോകരരുതരുതേ
ശാലീനത നീ അരികിൽ വരൂ..

 

കവിത: കരളിലിരുന്നൊരു കിളിപാടും
രചന: അനിൽ പനച്ചൂരാൻ
ആലാപനം: അനിൽ പനച്ചൂരാൻ

9 comments:

  1. ഓർമ്മകൾക്കെത്ര സുഗന്ധം..!
    ഏവർക്കും ശുഭദിനാശംസകൾ!

    ReplyDelete
  2. ബോസ് ഈ ലിങ്കിൽ കേൾക്കാൻ കഴിയുന്നില്ല
    മറ്റൊരു ഫോർമാറ്റ് കൂടി വേണം

    ReplyDelete
    Replies
    1. 4ഷെയേഡ് വിഡ്ജറ്റ് എനബിൾ ആകുവാൻ 4 ഷെയേഡിൽ ലോഗിൻ ചെയ്യണം. ഒരു ഫ്രീ എക്കൗണ്ട് ക്രിയേറ്റ് ചെയ്യൂ ഷാജൂ..!

      ഡൗൺലോഡിംഗിനും, പ്ലേ ചെയ്യുന്നതിനും 4ഷെയേഡണ് കുറച്ചു കൂടി നല്ലത്..!

      Delete
  3. എത്ര വിശിഷ്ടമധുരമീ വരികൾ..

    ശുഭരാത്രി..!

    ReplyDelete
  4. ('തരിവള'__?)കവിത ആസ്വദിച്ചു.സന്തോഷം....

    ReplyDelete
    Replies
    1. പഴയപാട്ടുകളിലും ഈ പ്രയോഗം കണ്ടിട്ടുണ്ട്..!

      Delete
  5. ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നതും വശ്യസുന്ദരവുമായ വരികളും,ആലാപനവും
    എനിയ്ക്കിഷ്ടമായി.
    കൊച്ചുമുതലാളിയ്ക്ക് ആശംസകള്‍

    ReplyDelete
  6. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം..!
    ശുഭസായാഹ്നം!

    കൊച്ചുമുതലാളി!

    ReplyDelete