Tuesday 1 January 2013

ജീവിതം ഒരു തീവ്ര വ്രതമാക്കിയോന്‍

ജീവിതം ഒരു തീവ്ര വ്രതമാക്കിയോന്‍
ഉഗ്ര ശപഥത്തില്‍ ആത്മാവൊരുലയാക്കിയോന്‍
സഹജനു വേണ്ടി ത്യജിച്ചു രാജ്യം
പിന്നെ അവനായ്‌ ഉടവാളുമേന്തി നിന്നോന്‍

ഗാംഗേയനാം ഭീഷ്മന്‍ ഇവനല്ലയൊ
ദേവവ്രതനാം പിതാമഹന്‍ ഇവനല്ലയൊ
ശൂരത്വമോടെ പോയി കൊണ്ടുപോന്നു
തേരിലേറ്റി സ്വയംവര കന്യമാരെ
തൻ ബലംകൊണ്ടു താന്‍ നേടുന്നതൊക്കെയും
അനുജര്‍ക്കു വേണ്ടി പരിത്യജിച്ചു

നിയതി വന്യതയാര്‍ന്നു പടനയിച്ചു
നന്മ തന്‍ ലോകക്രമം ക്ഷയിച്ചു
തന്‍ വിധിയോര്‍ത്തവന്‍
സംക്രാമ ഭൂമിയില്‍
ശരശയ്യപ്പൂകി പുഞ്ചിരിച്ചു..

 

കവിത: ജീവിതം ഒരു തീവ്ര വ്രതമാക്കിയോന്‍
രചന: അനിൽ പനച്ചൂരാൻ
ആലാപനം: മോഹൻലാൽ

7 comments:

  1. മാടമ്പി എന്ന സിനിമയ്ക്കു വേണ്ടി അനിൽ പനച്ചൂരാൻ എഴുതിയ കവിതയണ് "ജീവിതം ഒരു തീവ്ര വ്രതമാക്കിയോന്‍"

    നന്മയുടേയും, ഐശ്വര്യത്തിന്റേയും ഒരു പുതുവർഷമായിരിയ്ക്കട്ടെ 2013. ഏവർക്കും സന്തോഷത്തിന്റെയും, ഐശ്വര്യത്തിന്റേയും പുലർക്കാല പുതുവത്സരാശംസകൾ..! ശുഭദിനാശംസകൾ..!

    നന്ദി!

    ReplyDelete
  2. പുതുവത്സരാശംസകൾ..ന്റേം

    ReplyDelete
  3. കവിതയും,ആലാപനവും ഇഷ്ടപ്പെട്ടു
    ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍

    ReplyDelete
  4. പുതുവത്സരാശംസകള്‍

    ReplyDelete
  5. പുതുവത്സരാശംസകള്!

    ReplyDelete