Saturday 5 January 2013

കുട്ടിയും തള്ളയും

ഈ വല്ലിയിൽ നിന്നു ചെമ്മേ-പൂക്കൾ
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണി ചൊല്ലാം-നൽപ്പൂ-
മ്പാറ്റകളല്ലേയിതെല്ലാം.
മേൽക്കുമേലിങ്ങിവ പൊങ്ങീ-വിണ്ണിൽ
നോക്കമ്മേ,യെന്തൊരു ഭംഗി!
അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ-അമ്മേ!
വയ്യേയെനിക്കു പറപ്പാൻ!
ആകാത്തതിങ്ങനെ എണ്ണീ-ചുമ്മാ
മാഴ്കൊല്ലായെന്നോമലുണ്ണീ!
പിച്ചനടന്നു കളിപ്പൂ-നീയി-
പ്പിച്ചകമുണ്ടോ നടപ്പൂ?
അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ-
രുമ്മതരാമമ്മ ചൊന്നാൽ.
നാമിങ്ങറിയുവതല്പം-എല്ലാ-
മോമനേ,ദേവസങ്കല്പം.

 

കവിത: കുട്ടിയും തള്ളയും
രചന: കുമാരനാശാൻ
ആലാപനം: മധുസൂദനൻ നായർ

7 comments:

  1. മഹാകവി കുമാരനാശാന്റെ പുഷ്പവാടി എന്ന കവിത സമാഹാരത്തിലെ ശ്രദ്ധേയമായ ഒരു കവിതയാണ് കുട്ടിയും തള്ളയും. അമ്മയും, പിഞ്ചുകുഞ്ഞും തമ്മിലുള്ള വൈകാരികമായ ബന്ധം ഓരോ വരികളിലും കാണാം.

    ഏവർക്കും ശുഭദിനാശംസകൾ!

    ReplyDelete
  2. താങ്ക് യൂ താങ്ക് യൂ

    ReplyDelete
  3. അമ്മ മടിത്തട്ടിലേക്ക്‌ ഓടിയണയുവാൻ മോഹം...നന്ദി..സ്നേഹം

    ReplyDelete
  4. കേള്‍ക്കാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ട്.
    കൊച്ചുമുതലാളിയ്ക്ക് ആശംസകള്‍

    ReplyDelete
  5. ഒരുപാട് ഓര്‍മ്മകളെ മാടിവിളിക്കുന്നുണ്ട് ഈ വരികള്‍., നന്ദി അനിത്സ്..

    ReplyDelete
  6. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

    ReplyDelete
  7. അമ്മയും കുഞ്ഞും ......

    ശുഭാശംസകള്‍ ............

    ReplyDelete