Sunday 6 January 2013

നിന്റെ പ്രതിജ്ഞ

നിന്റെ പ്രതിജ്ഞയും
എന്റെ കിളിമരവും പൂക്കാൻ മറന്നു പോയി..
പൂവരശിന്റെ പുഷ്പവൃഷ്ടി ഒരു പഴയ കഥ
പൂവിടുന്ന ചെമ്പകം പാടി പതിഞ്ഞ കീർത്തനം
സ്മൃതി സ്വന്തമാക്കിയ സന്ധ്യയോ
സങ്കടങ്ങളുടെ പഴുക്കുന്ന വൃണം
അണുവോളമില്ലാത്ത ജലസസ്യം
തൂർപ്പിച്ച് നാറ്റിച്ച അമ്പലക്കുളം
എന്റെ അശ്രുക്കൾ തീർത്ത കളം
വർഷത്തിൽ മൂന്നു കുറി
വൈജയന്തിയേന്തുന്ന സ്വർണ്ണ ധ്വജം
നിന്റെ അഹന്തയുടെ നേട്ടം
നിന്റെ പ്രതിജ്ഞയും
പൂചൂടാൻ മറന്നു പോയ നമ്മുടെ പ്രണയവും
എന്നും എന്റെ മാത്രം ധനം..!

 


കവിത: നിന്റെ പ്രതിജ്ഞ
രചന: ശ്രീകുമാരൻ തമ്പി
ആലാപനം: ശ്രീകുമാരൻ തമ്പി & സുജാത

7 comments:

  1. മനോഹരം.ആശംസകള്‍
    പിന്നെ,തലക്കെട്ടും കവിതയിലും "പ്രതിജ്ഞ" എന്ന് തിരുത്തുമല്ലോ.

    ReplyDelete
  2. അര്‍ത്ഥം നിറഞ്ഞ വരികള്‍
    ആശംസകള്‍

    ReplyDelete
  3. പുലർകാലത്ത്‌ വീണ്ടും വസന്തം വന്നെത്തിയല്ലോ..
    ആശംസകൾ.

    ReplyDelete
  4. നന്നായിരിക്കുന്നു..ആശംസകള്‍

    ReplyDelete
  5. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം. അക്ഷരതെറ്റ് ചൂണ്ടികാണിച്ചു തന്നതിന് നന്ദി. ഒഴിവുസമയങ്ങൾ വളരെ വിരളമായെ ഇപ്പോൾ കിട്ടുന്നുള്ളൂ.. ഇനിയും ഒട്ടനവധി കവിതകൾ പങ്കുവെയ്ക്കുവാൻ ബാക്കിയാണ് :-)

    ReplyDelete