Monday 7 January 2013

കായലിനക്കരെ പോകാൻ

കായലിനക്കരെ പോകാനെനിയ്ക്കൊരു
കളിവള്ളമുണ്ടായിരുന്നു
പണ്ടൊരു കളിവള്ളമുണ്ടായിരുന്നു
ഒത്തിരി ദൂരം തുഴഞ്ഞു തരുവാനൊരു
മുത്തശ്ശിയുണ്ടായിരുന്നു
നല്ലൊരു മുത്തശ്ശിയുണ്ടായിരുന്നു
 അന്തിയ്ക്ക് ഞങ്ങളാ കായലിനക്കരെ
അമ്പലമുറ്റത്ത് പോകും
കളിവള്ളം തുഴയും, കഥകൾ പറയും
കഥകളിപാട്ടുകൾ പാടും മുത്തശ്ശി
കളിവഞ്ചിപ്പാട്ടുകൾ പാടും
കർക്കിടക കാറ്റത്തൊരന്തിയ്ക്ക്
കായലിൽ മുത്തശ്ശി ഒറ്റയ്ക്ക് പോയി
പിറ്റേന്ന് നേരം ഇരുണ്ടു വെളുത്തു
മുത്തശ്ശിയമ്മയെ കണ്ടില്ല..
ഒത്തിരി നേരം കരഞ്ഞു പറഞ്ഞു ഞാൻ
മുത്തശ്ശിയമ്മേ പോകല്ലേ
അമ്പലക്കായലിൽ വള്ളം കിടന്നു
പമ്പിനടന്നു പങ്കായം..


കവിത: കായലിനക്കരെ പോകാൻ
രചന: വയലാർ
ആലാപനം: സുമ

8 comments:

  1. കുറേ കാലായിട്ട് ഈ പാട്ട് ഞാന്‍ തിരയുന്നു....
    പണ്ടൊരു ലോകകപ്പ് കാലത്ത് കൂറ്റനാട്ടെ ഒരു റസ്റ്റോറണ്ടില്‍ വെച്ചായിരുന്നു ഈ പാട്ട് ഞാന്‍ കേട്ടത്....രണ്ട് കളികല്‍ക്കിടയിലെ ഇടവേളയില്‍ ചാനലൊന്ന് മാറ്റിയപ്പോള്‍.. പിന്നീടിതു വരേം ഇത് കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.....
    നന്ദി മൊതലാളീ.. നന്ദി...

    ReplyDelete
  2. ഒരു സിനിമയില്‍ ഈ പാട്ട് വന്നിട്ടുണ്ടായിരുന്നു. ഏതെന്ന് ഓര്‍ക്കുന്നില്ല

    ReplyDelete
  3. പ്രിയ സുഹൃത്തെ, വളരെ നല്ല പാട്ട്

    ReplyDelete
  4. സുപ്രഭാതം.
    മനോഹരം.ഉള്ളില്‍ ആഴ്ന്നിറങ്ങുന്ന അനുഭവം!
    കൊച്ചുമുതലാളിക്കും സാരഥികള്‍ക്കും
    ആശംസകള്‍

    ReplyDelete
  5. ഇതിവിടെ പങ്കു വച്ചതിനു നന്ദി.

    പുതുവത്സരാശംസകള്‍!

    ReplyDelete
  6. ഇതൊരു പഴയ നാടക ഗാനമാണ്. ഇതിന്റെ ഒറിജിനൽ വേർഷൻ പാടിയിരിയ്ക്കുന്നത് സുശീലയാണ്. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം... ശുഭദിനാശംസകൾ!

    ReplyDelete
  7. പി ലീലയാണ് പാടിയിരിക്കുന്നത്.

    ReplyDelete