Saturday 23 February 2013

ജീവിതം



ആ കലണ്ടറിന്നറ്റത്തിരിയ്ക്കുന്നു
ദിക്കിലെട്ടുകാലുള്ളൊരു ജീവിതം
ആ കുളത്തിന്റെ വക്കത്തിരിയ്ക്കുന്നു
എത്തി നോക്കി കൊതിയ്ക്കുന്ന ജീവിതം

പിണ്ഡമുണ്ട് പറക്കുന്നു ജീവിതം
രണ്ടു മൂന്നായ് മിടിയ്ക്കുന്നു ജീവിതം
ആ മുലപ്പാൽ കുടിയ്ക്കുന്നു ജീവിതം
ആ മുഖത്തുമ്മവെയ്ക്കുന്നു ജീവിതം

കുന്നിറങ്ങിയും പെയ്യുന്നു ജീവിതം
കുമ്പിളിൽ വെയിൽ കോരുന്നു ജീവിതം
തുമ്പയിൽ തുടികൊട്ടുന്നു ജീവിതം
കമ്പിളി പുതപ്പാകുന്നു ജീവിതം

മൺഭരണിയിൽ മാളുന്നു ജീവിതം
മണ്ണടരിൽനിന്നാർക്കുന്നു ജീവിതം
ഒറ്റ നക്ഷത്രമാശിച്ചുദിച്ച നാൾ
പട്ടുന്നൂൽ പുഴുവാകുന്നു ജീവിതം

കയ്യുനീട്ടി കരയുന്നു ജീവിതം
കയ്യുനോക്കി ചിരിയ്ക്കുന്നു ജീവിതം
ഒട്ടകപുറത്തേറുന്നു ചന്ദ്രനായ്
ഒട്ടുമാഞ്ഞും തെളിഞ്ഞുമീ ജീവിതം

മൺകുളത്തിൽ വരച്ചുമായ്ക്കുന്നിതാ
 കണ്ണീൽ ദീപം കൊളുത്തുന്ന ജീവിതം
ഒറ്റരാത്രിയിൽ ചൂട്ടുകത്തിച്ചു കൊണ്ട-
ക്കരയ്ക്ക് കടക്കുന്നു ജീവിതം

വീഡിയോ വേർഷൻ:-

 
ആ കലണ്ടറിൻ (Click here to download)
കവിത: ജീവിതം
രചന: ഡി. വിനയചന്ദ്രൻ
ആലാപനം & ആവിഷ്ക്കാരം: ബാബു മണ്ടൂർ

8 comments:

  1. വിനയചന്ദ്രൻ മാഷിന് പ്രണാമം!
    ഏവർക്കും ശുഭദിനാശംസകൾ.. നന്ദി!

    ReplyDelete
  2. കുന്നിറങ്ങിയും പെയ്യുന്നു ജീവിതം
    കുമ്പിളിൽ വെയിൽ കോരുന്നു ജീവിതം
    തുമ്പയിൽ തുടികൊട്ടുന്നു ജീവിതം
    കമ്പിളി പുതപ്പാകുന്നു ജീവിതം


    വളരെ നല്ല കവിത. വീഡിയോ വേർഷനും ഇഷ്ടമായി.

    ശുഭാശംസകൾ...... 

    ReplyDelete
  3. പ്രണാമങ്ങളോടെ കേള്‍ക്കുന്നു

    ReplyDelete
  4. മൺകുളത്തിൽ വരച്ചുമായ്ക്കുന്നിതാ
    കണ്ണീൽ ദീപം കൊളുത്തുന്ന ജീവിതം
    ഒറ്റരാത്രിയിൽ ചൂട്ടുകത്തിച്ചു കൊണ്ട-
    ക്കരയ്ക്ക് കടക്കുന്നു ജീവിതം

    മാഷിന് പ്രണാമം.
    ബാബു മാഷ്ക്കും കൊച്ചുമുതലാളിക്കും ആശംസകള്‍

    ReplyDelete
  5. Manoharam..
    pranaamam..

    baabu maashe.. alapanam pathivilekkalum manoharam..
    aasamsakal..

    ReplyDelete
  6. ഏവർക്കും നന്ദി!
    പുലർക്കാലത്തെ കുറിച്ച് ഇരിപ്പിടം വാരികയിൽ പരാമർശിച്ചതിൽ നന്ദി അറിയിയ്ക്കുന്നു..

    ReplyDelete